Blog

  • ബിസ്ക്കറ്റ് റോൾസ്

    ബിസ്ക്കറ്റ് റോൾസ്

    ബിസ്കറ്റും ,പഴവും ചേർത്ത് ഇത്രയും രുചികരമായ ഒരു റെസിപ്പി,കണ്ടു നോക്കൂ…

    ആദ്യം ഒരു പഴം എടുത്ത് ചെറിയ കഷണങ്ങളായി മുറിക്കുക, ശേഷം ഒരു ബൗളിലേക്ക് ഇട്ടു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കാം, മറ്റൊരു ബൗളിലേക്ക് ഒരു പാക്കറ്റ് ബിസ്കറ്റ് ചേർത്ത് കൊടുത്തു നന്നായി പൊടിച്ചെടുക്കുക, ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പൌഡർ ഷുഗറും ഉടച്ചു വച്ചിരിക്കുന്ന പഴവും ചേർത്തു കൊടുക്കാം, ശേഷം കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചു കട്ടിയുള്ള ഒരു മാവ് തയ്യാറാക്കാം. ഇതിനെ റോൾ ചെയ്ത് ചെറിയ കഷണങ്ങളായി മുറിച്ച് അതിനുശേഷം ബോൾ ഷേപ്പ് ആക്കി എടുക്കണം, തയ്യാറാക്കിയ ബോളുകൾ ഡെസിക്കേറ്റഡ് കോക്കോനട്ട് കോട്ട് ചെയ്തതിനുശേഷം ഉപയോഗിക്കാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 3 Dakikada Yemek

  • മാർബിൾ ക്രീപ്സ്

    മാർബിൾ ക്രീപ്സ്

    കാണാൻ നല്ല ഭംഗിയുള്ള കഴിക്കാൻ നല്ല രുചികരമായ മാർബിൾ ക്രീപ്സ്

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ടു മുട്ടയും, 20 ഗ്രാം പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇതിലേക്ക് അര ലിറ്റർ പാല് അല്പാല്പമായി ഒഴിച്ച് കൊടുത്ത് വീണ്ടും നല്ലതുപോലെ മിസ്സ് ചെയ്തു യോജിപ്പിക്കണം ശേഷം ഒരു അരിപ്പയിലൂടെ 250 ഗ്രാം മൈദ അരിച്ചു ചേർത്തു കൊടുക്കാം, 20 മില്ലി വെജിറ്റബിൾ ഓയിൽ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ലൂസ് ബാറ്റർ റെഡിയാക്കാം. ബാറ്ററിൽ പകുതി വേറൊരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് 20 ഗ്രാം കൊക്കോ പൗഡർ അരിച്ചുചേർത്തു melt ചെയ്യാം, ശേഷം പാൻ ചൂടാക്കാം , ഇതിലേക്ക് ഏതെങ്കിലും ഒരു ബാറ്റർ ആദ്യം ഒഴിച്ചു കൊടുത്തു ഒന്നു ചുറ്റിച്ച് പരത്തിയെടുക്കുക ശേഷം മറ്റേ ബാറ്റർ എടുത്തു റൗണ്ടിൽ ഡിസൈൻ ചെയ്തു കൊടുക്കാം, ഈ രീതിയിൽ എല്ലാം തയ്യാറാക്കാം നന്നായി രണ്ടു വശവും ചുട്ടെടുത്തതിനുശേഷം കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recette du jour

  • ലിവർ ഫ്രൈ

    ലിവർ ഫ്രൈ

    ലിവർ ഈ രീതിയിൽ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ?

    ആദ്യം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് ഉപ്പ്, കുരുമുളകുപൊടി പാപ്രിക , thyme എന്നിവ ചേർക്കണം, കൂടെ ഒരു കപ്പ് മൈദയും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക രണ്ടു ഉരുളക്കിഴങ്ങ് എടുത്ത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് മുറിച്ചു വെച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർത്തു കൊടുത്തു പുറം വശം മൊരിഞ്ഞു വരുന്നതുവരെ വറുത്തെടുക്കണം, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക, അല്പം ഉപ്പു തൂവി മിക്സ് ചെയ്ത് വയ്ക്കുക ശേഷം ലിവർ കഷണങ്ങൾ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കണം, ശേഷം വറുത്തു വച്ച ഉരുളക്കിഴങ്ങും ചേർത്ത് സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful menu

  • പൊട്ടറ്റോ ബൈറ്റ്സ്

    പൊട്ടറ്റോ ബൈറ്റ്സ്

    മൂന്ന് ഉരുളക്കിഴങ്ങു കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം

    ആദ്യം കിഴങ്ങ് പുഴുങ്ങിയെടുത്ത് നന്നായി ഉടച്ചെടുക്കുക,ഉപ്പ് ചേർത്ത് കൊടുത്തു മിക്സ് ചെയ്യണം,രണ്ട് ടേബിൾ സ്പൂൺ മൈദ കൂടി ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം, ശേഷം നന്നായി കുഴച്ച് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, ഓരോന്നും കയ്യിലെടുത്തു റൗണ്ട് ഷേപ്പിൽ ആക്കിയതിനു ശേഷം മുകൾവശത്ത് സ്റ്റാർ ഷേപ്പ് ചെയ്തു കൊടുക്കണം, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് നല്ല ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്ത് എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food recipes for everyo

  • Untitled post 37804

    ഇതുപോലെ ചോറ് തയ്യാറാക്കി കഴിച്ചു നോക്കൂ അടിപൊളി രുചിയായിരിക്കും

    ആദ്യം ഒരു പാനിലേക്ക് അൽപം ഒലീവ് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാക്കുക, ഇതിലേക്ക് കഴുകിയെടുത്ത ഒരു കപ്പ് അരി ചേർത്തു കൊടുക്കാം. എണ്ണയിൽ നന്നായി ഒന്ന് ചൂടായതിനു ശേഷം ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക, ആവശ്യത്തിനു ഉപ്പു ചേർത്ത് വേവിക്കുക, നന്നായി വെന്തതിനുശേഷം നാലു മുട്ടയുടെ മഞ്ഞക്കരു നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് അല്പം ഒഴിച്ചു കൊടുക്കുക, ശേഷം നന്നായി മിക്സ് ചെയ്ത് കൊടുക്കണം മുട്ടയുടെ വെള്ള കരുവിലേക്ക് അല്പം ഉപ്പ് ഇട്ടു കൊടുത്തു നന്നായി ബീറ്റ് ചെയ്യണം, ശേഷം അതും ചോറിലേക്ക് ഒഴിച്ച് കൊടുക്കാം, ശേഷം നന്നായി ചെയ്ത് പാത്രം മൂടി വയ്ക്കാം. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ചേർത്ത് ചൂടാക്കുക , ചെറുതായി അരിഞ്ഞെടുത്ത വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുത്തു വഴറ്റാം. ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം, സവാള നന്നായി വഴന്നു വന്നാൽ 2 red ബെൽ പെപ്പർ നീളത്തിലരിഞ്ഞത് ചേർക്കാം, ഒന്ന് മിക്സ് ചെയ്തതിനുശേഷം, സ്വീറ്റ് കോൺ ചെറുതായി അരിഞ്ഞതും ചേർക്കാം, ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് 8 മിനിറ്റ് വേവിക്കാം, ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറും ആയി ചേർത്ത് സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Leckerer Kanal

  • പൊട്ടറ്റോ ബ്രഡ്

    പൊട്ടറ്റോ ബ്രഡ്

    ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കിയ ഇത്രയും രുചികരമായ ഒരു വിഭവം നിങ്ങൾ ഇതിനുമുമ്പ് കഴിച്ചു കാണില്ല.

    ഇത് തയ്യാറാക്കാനായി രണ്ട് ഗ്ലാസ് മൈദ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ചെറിയ ഗ്ലാസ് പാലും, 10ഗ്രാം ബട്ടറും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കിയതിനുശേഷം ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം, മീഡിയം വലിപ്പമുള്ള രണ്ടു ഉരുളക്കിഴങ്ങു നന്നായി വേവിച്ചെടുത്തു അതിനുശേഷം നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് 30 ഗ്രാം മയോണൈസ് ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം. ഫ്രിഡ്ജിൽ വച്ചിരിക്കുന്ന മാവ് എടുത്ത് ഒന്നുകൂടി കുഴച്ചതിനു ശേഷം നല്ലതുപോലെ പരത്തി വട്ടത്തിൽ ആക്കിയെടുക്കുക, ഇതിനു നടുവിലായി ഗ്രേറ്റ് ചെയ്ത ചീസ് വെച്ചുകൊടുത്തു അതിനു മുകളിൽ ഉരുളക്കിഴങ്ങ് ഫില്ലിങ് വെച്ച് വീണ്ടും ചീസ് വെച്ച് കവർ ചെയ്യണം, ശേഷം നാലു വശത്തുനിന്നും ചപ്പാത്തി അകത്തോട്ട് മടക്കി നല്ലതുപോലെ കവർ ചെയ്തതിനു ശേഷം വീണ്ടും ഒന്ന് പരത്തി കൊടുക്കുക, ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം ഈ ബ്രെഡ് ചേർത്തു കൊടുക്കാം, രണ്ട് സൈഡും നല്ലതുപോലെ വേവിച്ചെടുക്കണം ഇനി മുറിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Lina’nın Yemek Tarifleri

  • ചോക്ലേറ്റ് ഡെസ്സേർട്

    ചോക്ലേറ്റ് ഡെസ്സേർട്

    തീ പോലും കത്തിക്കാതെ വെറും 5 മിനിറ്റിൽ തയ്യാറാക്കിയ ചോക്ലേറ്റ് ഡെസ്സേർട് റെസിപ്പി

    ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺ സ്റ്റാർച്ച്, 2 ടേബിൾ സ്പൂൺ കോകോ പൗഡർ 80 ഗ്രാം പഞ്ചസാര എന്നിവ ചേർത്ത് കൊടുത്തു whisk ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 700 മില്ലി പാൽ ഒഴിച്ചു കൊടുക്കണം, നന്നായി മിക്സ് ചെയ്തതിനു ശേഷം സ്റ്റോവ് ലേക്ക് വെച്ച് കുറുക്കി എടുക്കാം. നല്ല കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഒരു ഗ്ലാസ് ട്രേ ക്ക് മുകളിലേക്ക് ആദ്യം ബിസ്ക്കറ്റ് വച്ച് കൊടുക്കുക ഇതിനു മുകളിലായി തയ്യാറാക്കിയ മിക്സ് ഒഴിച്ചു കൊടുക്കാം, രണ്ടാമത്തെ ലെയർ ബിസ്ക്കറ്റ് വെച്ച് വീണ്ടും മിക്സ് ഒഴിക്കുക, ചൂടാറിയതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കണം. 160 ഗ്രാം ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്ത് എടുക്കുക, ഇതിലേക്ക് 120 മില്ലി ക്രീം ചേർത്ത് കൊടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്തെടുത്തു തയ്യാറാക്കിവെച്ചിരിക്കുന്ന കേക്കിന് മുകളിലേക്ക് ചേർത്തുകൊടുക്കാം, മുകളിൽ നല്ലതുപോലെ തേച്ചു പിടിപ്പിച്ചതിനു ശേഷം ഒന്നുകൂടി തണുപ്പിക്കണം, ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food