Advertisement

ഇതുപോലെ ചോറ് തയ്യാറാക്കി കഴിച്ചു നോക്കൂ അടിപൊളി രുചിയായിരിക്കും

ആദ്യം ഒരു പാനിലേക്ക് അൽപം ഒലീവ് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാക്കുക, ഇതിലേക്ക് കഴുകിയെടുത്ത ഒരു കപ്പ് അരി ചേർത്തു കൊടുക്കാം. എണ്ണയിൽ നന്നായി ഒന്ന് ചൂടായതിനു ശേഷം ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക, ആവശ്യത്തിനു ഉപ്പു ചേർത്ത് വേവിക്കുക, നന്നായി വെന്തതിനുശേഷം നാലു മുട്ടയുടെ മഞ്ഞക്കരു നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് അല്പം ഒഴിച്ചു കൊടുക്കുക, ശേഷം നന്നായി മിക്സ് ചെയ്ത് കൊടുക്കണം മുട്ടയുടെ വെള്ള കരുവിലേക്ക് അല്പം ഉപ്പ് ഇട്ടു കൊടുത്തു നന്നായി ബീറ്റ് ചെയ്യണം, ശേഷം അതും ചോറിലേക്ക് ഒഴിച്ച് കൊടുക്കാം, ശേഷം നന്നായി ചെയ്ത് പാത്രം മൂടി വയ്ക്കാം. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ചേർത്ത് ചൂടാക്കുക , ചെറുതായി അരിഞ്ഞെടുത്ത വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുത്തു വഴറ്റാം. ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം, സവാള നന്നായി വഴന്നു വന്നാൽ 2 red ബെൽ പെപ്പർ നീളത്തിലരിഞ്ഞത് ചേർക്കാം, ഒന്ന് മിക്സ് ചെയ്തതിനുശേഷം, സ്വീറ്റ് കോൺ ചെറുതായി അരിഞ്ഞതും ചേർക്കാം, ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് 8 മിനിറ്റ് വേവിക്കാം, ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറും ആയി ചേർത്ത് സർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Leckerer Kanal