ചോക്ലേറ്റ് ഡെസ്സേർട്

Advertisement

തീ പോലും കത്തിക്കാതെ വെറും 5 മിനിറ്റിൽ തയ്യാറാക്കിയ ചോക്ലേറ്റ് ഡെസ്സേർട് റെസിപ്പി

ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺ സ്റ്റാർച്ച്, 2 ടേബിൾ സ്പൂൺ കോകോ പൗഡർ 80 ഗ്രാം പഞ്ചസാര എന്നിവ ചേർത്ത് കൊടുത്തു whisk ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 700 മില്ലി പാൽ ഒഴിച്ചു കൊടുക്കണം, നന്നായി മിക്സ് ചെയ്തതിനു ശേഷം സ്റ്റോവ് ലേക്ക് വെച്ച് കുറുക്കി എടുക്കാം. നല്ല കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഒരു ഗ്ലാസ് ട്രേ ക്ക് മുകളിലേക്ക് ആദ്യം ബിസ്ക്കറ്റ് വച്ച് കൊടുക്കുക ഇതിനു മുകളിലായി തയ്യാറാക്കിയ മിക്സ് ഒഴിച്ചു കൊടുക്കാം, രണ്ടാമത്തെ ലെയർ ബിസ്ക്കറ്റ് വെച്ച് വീണ്ടും മിക്സ് ഒഴിക്കുക, ചൂടാറിയതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കണം. 160 ഗ്രാം ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്ത് എടുക്കുക, ഇതിലേക്ക് 120 മില്ലി ക്രീം ചേർത്ത് കൊടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്തെടുത്തു തയ്യാറാക്കിവെച്ചിരിക്കുന്ന കേക്കിന് മുകളിലേക്ക് ചേർത്തുകൊടുക്കാം, മുകളിൽ നല്ലതുപോലെ തേച്ചു പിടിപ്പിച്ചതിനു ശേഷം ഒന്നുകൂടി തണുപ്പിക്കണം, ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food