Blog

  • ക്രീമി ബിസ്ക്കറ്റ്

    ക്രീമി ബിസ്ക്കറ്റ്

    ബിസ്ക്കറ്റ് ഇരിപ്പുണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കൂ

    എത്ര കഴിച്ചാലും മതിയാവില്ല

    ഒരു ബൗളിലേക്ക് 150 ഗ്രാം വിപ്പിംഗ് ക്രീം പൗഡർ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 400 മില്ലി തണുത്ത പാൽ ഒഴിച്ച് ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യണം, നല്ല ക്രീമിയായി വന്നാൽ 50 ഗ്രാം ചോക്കോ ചിപ്സ് കൂടി ചേർത്ത് മിക്സ് ചെയ്യുക, ഒരു ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ വച്ചതിനുശേഷം ഇതിനുമുകളിൽ ഐസ് ക്രീം തേച്ചു കൊടുക്കുക, മുകളിലായി അടുത്ത ലയർ ബിസ്ക്കറ്റ് വയ്ക്കാം ഒരു പ്ലാസ്റ്റിക് റാപ്പ് കൊണ്ട് മൂടിയതിനു ശേഷം മൂന്നു മണിക്കൂർ ഫ്രീസ് ചെയ്ത് എടുക്കണം ശേഷം ബിസ്ക്കറ്റ് ഷേപ്പിൽ മുറിച്ചെടുത്തു കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes by Masi

  • ബിസ്ക്കറ്റ് പുഡ്ഡിംഗ്

    ബിസ്ക്കറ്റ് പുഡ്ഡിംഗ്

    ബിസ്ക്കറ്റ് ഇരിപ്പുണ്ടെങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ

    ഒരു കേക്ക് ടിന്നിലേക്ക് ഒരു പ്ലാസ്റ്റിക് റാപ്പ് വച്ചതിനുശേഷം ബിസ്കറ്റുകൾ നിരത്തി വച്ചു കൊടുക്കുക, സൈഡും വയ്ക്കണം, ശേഷം ഒരു പാനിലേക്ക് അര ലിറ്റർ പാലും, 40 ഗ്രാം കോൺ സ്റ്റാർച്ചും ,50 ഗ്രാം പഞ്ചസാരയും, 20 ഗ്രാം കൊക്കോ പൗഡറും ചേർത്തു കൊടുത്ത് വിസ്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം, ശേഷം സ്റ്റോവ് ഇൽ വെച്ച് കുറുക്കിയെടുക്കാം, നല്ല കട്ടിയായാൽ തീ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കണം, ശേഷം ഇതിലേക്ക് ബിസ്ക്കറ്റ് പൊട്ടിച്ച് ചേർത്ത് കൊടുക്കാം, ഇതെല്ലാംകൂടി നന്നായി യോജിപ്പിച്ചതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഇത് നിറച്ചു കൊടുക്കാം, നല്ല ടൈറ്റ് ആക്കിയതിനു ശേഷം മുകളിൽ വീണ്ടും ബിസ്ക്കറ്റ് വയ്ക്കുക, ഇനി പ്ലാസ്റ്റിക് റാപ്പ് കൊണ്ട് നന്നായി കവർ ചെയ്ത് രണ്ടു മണിക്കൂർ തണുപ്പിച്ച് എടുക്കാം. ഒരു പാനിൽ 200 മില്ലി മിൽക്ക് ക്രീം എടുക്കണം ഇതിലേക്ക് 160 ഗ്രാം ഡാർക്ക് ചോക്ലേറ്റ് ചേർക്കാം, ഇത് മിക്സ് ചെയ്തു ചൂടാക്കി അലിയിച്ച് എടുക്കാം,. കേക്ക് ടിന്നിൽ നിന്നും ബിസ്ക്കറ്റ് പുഡ്ഡിങ്ങിനെ ഒരു പാത്രത്തിലേക്ക് മാറ്റുക ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ക്രീം ഇതിനുമുകളിൽ ആയി ഒഴിക്കാം വീണ്ടും ഒന്ന് തണുപ്പിച്ച് എടുത്തതിനുശേഷം കട്ട് ചെയ്ത് ഉപയോഗിക്കാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Enfes Yemek Tarifleri

  • മത്തങ്ങ കറി

    മത്തങ്ങ കറി

    നാടൻ രുചിയിൽ ചോറുണ്ണാൻ മത്തങ്ങ കറി

    ഒരു പ്രഷർ കുക്കറിലേക്ക് മൂന്ന് കപ്പ് മത്തങ്ങ വലിയ കഷണങ്ങളായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, കൂടെ 5 പച്ചമുളക് കീറിയതും, ഒരു കപ്പ് വെള്ളവും, ആവശ്യത്തിനു ഉപ്പും ചേർത്തുകൊടുത്തു കുക്കർ മൂടിയതിനു ശേഷം ഒരു വിസിൽ വേവിക്കുക, ഈ സമയം ഒരു കപ്പ് നാളികേരവും, 5 ചെറിയ ഉള്ളിയും, ഒരു ടീസ്പൂൺ ജീരകവും ,അര ടീസ്പൂൺ മഞ്ഞൾ പൊടിയും ,അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. മത്തങ്ങ വെന്തു കഴിയുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ,ഇതിലേക്ക് അരച്ച് തേങ്ങയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് ആവശ്യത്തിന് കുറുക്കി എടുക്കണം, അവസാനമായി വെളിച്ചെണ്ണയിലേക്ക് ,കടുകും ,ഉണക്കമുളകും ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് മൂപ്പിച്ച് കറിയിൽ ചേർക്കണം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Mamma & Jua

  • തേൻ മിഠായി

    തേൻ മിഠായി

    നാവിൽ തേനൂറും തേൻ മിഠായി തയ്യാറാക്കാം

    ഒരു പാനിലേക്ക് ഒരു കപ്പ് മൈദയും, അര ടീസ്പൂൺ ബേക്കിംഗ് സോഡയും, അര ടീസ്പൂൺ ബേക്കിംഗ് പൗഡറും ഒരു ടേബിൾ സ്പൂൺ തൈരും, അര ടീ സ്പൂൺ നെയ്യും ചേർത്തു കൊടുത്തതിനു ശേഷം കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക ,ഒരു പിഞ്ചു ഫുഡ് കളർ കൂടി ചേർക്കാം, ശേഷം അൽപം വെള്ളം ഒഴിച്ച് നന്നായി കുഴയ്ക്കണം, സോഫ്റ്റ് മാവാക്കിയതിനുശേഷം മൂന്നുമണിക്കൂർ മാറ്റിവയ്ക്കുക, ശേഷം എടുത്തു കട്ടിയിൽ പരത്തി ഇതിനെ ചെറിയ ബോളുകൾ ആക്കി മാറ്റാം, മറ്റൊരു പാൻ അടുപ്പിലേക്ക് വെച്ച് ഒരു കപ്പു പഞ്ചസാരയും , മുക്കാൽ കപ്പു വെള്ളവും ചേർക്കുക, അര ടീസ്പൂൺ ഏലയ്ക്ക പൊടി കൂടെ ചേർക്കാം, ശേഷം നന്നായി തിളപ്പിച്ച് എടുക്കണം, മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി തയ്യാറാക്കി വച്ചിരിക്കുന്ന മൈദ ബോളുകൾ ചേർക്കാം നന്നായി പൊങ്ങി വരുന്നത് വരെ ഫ്രൈ ചെയ്ത് എടുക്കണം,എണ്ണയിൽ നിന്നും എടുത്ത ഉടനെ ഷുഗർ സിറപ്പിലേക്ക് ചേർക്കാം, ഒന്നു മിക്സ് ചെയ്തതിന് ശേഷം കോരിയെടുത്തു മാറ്റാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cookd

  • കപ്പ് കേക്ക്

    കപ്പ് കേക്ക്

    വെറും അഞ്ചു മിനിറ്റ് കൊണ്ട് നല്ല സോഫ്‌റ്റും , ഫ്ലഫിയും ആയ കപ്പ് കേക്ക് തയ്യാറാക്കാം

    ഇത് തയ്യാറാക്കാനായി രണ്ടു മുട്ട ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, ഒരു പിഞ്ചു ഉപ്പും, 140 ഗ്രാം പഞ്ചസാരയും ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, ശേഷം ഇതിലേക്ക് 100 ml ഓയിൽ കൂടി ചേർത്ത് കൊടുത്തു ഒന്നുകൂടി മിക്സ് ചെയ്യുക, ശേഷം 80 മില്ലി കോഫി ഇതിലേക്ക് ചേർക്കാം, ഇത് യോജിപ്പിച്ചതിനുശേഷം 80 മില്ലി പാലും കൂടി ചേർക്കാം, മറ്റൊരു ബൗളിൽ 220 ഗ്രാം മൈദ യും 15 ഗ്രാം കൊക്കോ പൗഡറും , 15 ഗ്രാം ബേക്കിംഗ് പൗഡറും ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, ശേഷം ഒരു അരിപ്പയിലൂടെ മുട്ട മിക്സിലേക്ക് ഇത് ചേർക്കാം, നന്നായി യോജിപ്പിച്ചതിനുശേഷം ഒരു ടേബിൾസ്പൂൺ melted ബട്ടർ ഇതിലേക്ക് ചേർക്കാം, വീണ്ടും മിക്സ് ചെയ്ത് നല്ല ഫൈൻ ആയിട്ടുള്ള ബാറ്റർ ആക്കിയെടുക്കുക, ഈ ബാറ്ററിനെ ചെറിയ കപ്പ് കേക്ക് പേപ്പർ മോൾഡ് കളിലേക്ക് മുക്കാൽ ഭാഗത്തോളം ഒഴിച്ചു കൊടുക്കാം, ഇതിനു മുകളിലായി കശുവണ്ടി വെച്ചു കൊടുക്കാം, ശേഷം നന്നായി ബേക്ക് ചെയ്ത് എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette arabe facili

  • മുട്ട റെസിപ്പി

    മുട്ട റെസിപ്പി

    മുട്ട ചേർത്ത് തയ്യാറാക്കാവുന്ന, ഏറ്റവും എളുപ്പമുള്ള മറ്റൊരു റെസിപ്പി

    ഇത് തയ്യാറാക്കാനായി നാല് മുട്ടകൾ പുഴുങ്ങി എടുക്കണം, അല്പം വിനഗർ കൂടെ ചേർത്ത് പുഴുങ്ങിയാൽ ഉടയാതെ കിട്ടും, ഒരു വലിയ തക്കാളി മുറിച്ചതിനുശേഷം ഗ്രേറ്റ് ചെയ്തു എടുക്കുക, ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് അതിലേക്ക് തക്കാളി ഗ്രേറ്റ് ചെയ്തതും, ഉപ്പും, അല്പം കുരുമുളകുപൊടിയും, പപ്രിക പൗഡറും ചേർക്കാം അല്പം ഗാർലിക് പൗഡറും, പൊടിയായി അരിഞ്ഞ മല്ലിയിലയും ചേർത്ത് 10 മിനിറ്റ് മീഡിയം ഫ്ളയിംൽ കുക്ക് ചെയ്യണം, ശേഷം പുഴുങ്ങിയെടുത്ത മുട്ട ഒരെണ്ണം രണ്ടായി മുറിച്ച് ,അതിനുശേഷം ഇതിലേക്ക് നിരത്തി വട്ടത്തിൽ വച്ച് കൊടുക്കാം, മുകളിലായി ഗ്രേറ്റ് ചെയ്ത ചീസു ചേർത്ത് കൊടുത്തു മൂടിവെക്കുക, ചീസ് നന്നായി മെൽറ്റ് വരുമ്പോൾ പാൻ തുറന്ന് അല്പം മല്ലിയിലയും, പാപ്രിക പൗഡറും, കുരുമുളകുപൊടിയും ചേർത്ത് ഗാർണിഷ് ചെയ്ത് ഉപയോഗിക്കാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipe Plus

  • ചീസ് പറാത്ത

    ചീസ് പറാത്ത

    ചീസ് ചേർത്ത് തയ്യാറാക്കിയ രുചികരമായ പറാത്ത റെസിപ്പി

    ആദ്യം ഒരു ബൗളിലേക്ക് 200 മില്ലി ചെറു ചൂടുവെള്ളം ഒഴിക്കുക, ഇതിലേക്ക് ഒരു സ്പൂൺ ഉപ്പുചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കണം, ശേഷം ഇതിലേക്ക് 150 ഗ്രാം മൈദ ചേർത്ത് കൊടുത്തു ഇളക്കി യോജിപ്പിക്കണം നന്നായി മിക്സ് ആയാൽ 150 ഗ്രാം മൈദാ കൂടെ ചേർത്ത് വീണ്ടും മിക്സ് ചെയ്തു എടുക്കുക, കൈകൊണ്ട് കുഴച്ച് ഒട്ടുന്ന പരുവം ഉള്ള മാവാക്കിയതിനുശേഷം റെസ്റ്റ് ചെയ്യാനായി വയ്ക്കാം. 150 ഗ്രാം ചീസ് ഗ്രേറ്റ് ചെയ്ത് എടുക്കാം കുഴച്ചു വച്ചിരിക്കുന്ന മാവ് എടുത്ത് നാല് കഷണങ്ങളായി മുറിച്ച് ശേഷം ഓരോന്നും നല്ല നൈസായി പരത്തി എടുക്കണം, ഇതിനു മുകളിൽ മെൽറ്റ് ചെയ്ത ബട്ടർ ബ്രഷ് ചെയ്തു കൊടുത്തതിനുശേഷം ഗ്രേറ്റ് ചെയ്ത ചീസും അല്പം വെളുത്ത എള്ളും ഇട്ടുകൊടുക്കാം, ഇതിനെ ഒരു സൈഡിൽ നിന്നും റോൾ ചെയ്ത മടക്കുക, ശേഷം ചുരുട്ടിയെടുത്ത് വീണ്ടും പരത്താം, ഓരോന്നും ഇതുപോലെ തയ്യാറാക്കിയതിനുശേഷം ബട്ടർ ചേർത്ത് കൊടുത്തു നന്നായി ചുട്ടെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fast & Easy Recipes