Blog

  • കോഫീ ബനാന സ്മൂത്തി

    കോഫീ ബനാന സ്മൂത്തി

    കോഫി പൗഡറും,പഴവും ചേർത്ത് തയ്യാറാക്കിയ ഹെൽത്തി ആയ ഒരു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി

    ആദ്യം ഒരു ഗ്ലാസ് ജാർ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുക്കണം, അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം, ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്തു കൊടുക്കുക, ഇത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിലേക്ക് വയ്ക്കാം, ഒരു മിക്സി ജാറിലേക്ക് 5 ചെറിയ പഴവും, ഒരു കപ്പ് പാലും, അരക്കപ്പ് തേങ്ങാപ്പാലും, രണ്ട് ടേബിൾ സ്പൂൺ ഐസിങ് ഷുഗറും, 1/2 ടീസ്പൂൺ വാനില എക്സ്ട്രാക്സും, രണ്ട് ടേബിൾ സ്പൂൺ പൊടിച്ച ബദാമും ചേർത്ത് നന്നായി അരച്ചെടുത്ത് വരാം, രണ്ടു സെർവിങ് ഗ്ലാസ്സുകൾ എടുത്ത് അതിലേക്ക് കോഫി ഒഴിച്ചു കൊടുക്കാം, ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള പഴം മിക്സ് ഒഴിച്ച് ഗ്ലാസ് നിറയ്ക്കാം, നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തതിനു ശേഷം കുടിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക FoodTube on Youtube

  • ചൈനീസ് ഫ്ലാറ്റ് ബ്രെഡ്

    ചൈനീസ് ഫ്ലാറ്റ് ബ്രെഡ്

    നല്ല നൈസായ ചൈനീസ് ഫ്ലാറ്റ് ബ്രെഡ് തയ്യാറാക്കാം

    ആദ്യം 210 ഗ്രാം മൈദ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് ഉപ്പ് ചേർത്തു മിക്സ് ചെയ്ത ശേഷം 125 മില്ലി തിളച്ച വെള്ളം ഒഴിച്ചു കൊടുക്കാം, നന്നായി കുഴച്ചു സോഫ്റ്റ് ആയ മാവാക്കിയതിനു ശേഷം 15 മിനിറ്റ് മാറ്റി വെക്കണം, വീണ്ടും എടുത്തു കുഴച്ച് ഒന്നുകൂടി സോഫ്റ്റ് ആക്കാം. അരമണിക്കൂർ മാറ്റിവെച്ചതിനുശേഷം ചെറിയ ബോളുകൾ ആയി മുറിച്ചു മാറ്റുക, ഓരോ ബോളും എടുത്ത് പൊടിയിട്ട് കൊടുത്തതിനുശേഷം ചെറുതായി ഒന്ന് പരത്തുക, ഇതിനുമുകളിൽ അല്പം ഓയിലും, പൊടിയും തൂവി കൊടുത്തതിനുശേഷം രണ്ടാമത്തേത് വച്ചു കൊടുക്കാം, ഇനി നല്ല നൈസ് ആയി പരത്തി എടുക്കാം, എല്ലാ ബോളുകളും ഈ രീതിയിൽ രണ്ടെണ്ണം ഒരുമിച്ച് വെച്ച് പരത്താം, ഒരു പാനിൽ എണ്ണ തേച്ചുകൊടുത്തു ചൂടാക്കിയതിനു ശേഷം പരത്തിയെടുത്ത ചപ്പാത്തി ചേർക്കാം, രണ്ട് സൈഡും നന്നായി വെന്തു കഴിഞ്ഞാൽ പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം, ശേഷം രണ്ടെണ്ണവും അടർത്തിയെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simple Flour Recipes

  • ഐസ്ക്രീം

    ഐസ്ക്രീം

    മിക്സിയിൽ ഒന്ന് കറക്കിയാൽ കിടിലൻ ഐസ്ക്രീം റെഡി

    ഈ റെസിപ്പി മിസ്സ് ചെയ്യരുത്

    ഒരു മിക്സി ജാറിലേക്ക് ഒരു പാക്കറ്റ് മിൽക്ക് ക്രീമും, ഒരു പാക്കറ്റ് കണ്ടൻസ്ഡ് മിൽക്കും ,ഒരു പാക്കറ്റ് വിപ്പിംഗ് ക്രീമും, ഒരു ചെറിയ പാക്കറ്റ് സ്ട്രോബെറി പൗഡറും ചേർത്തുകൊടുത്തു നല്ലതുപോലെ അടിച്ചെടുക്കുക, ശേഷം ഇതിലേക്ക് ചോക്ലേറ്റ് ചിപ്സുകൾ ചേർത്തു കൊടുക്കാം, ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക, അതിന് ശേഷം ഓരോ പ്ലാസ്റ്റിക് ഗ്ലാസുകളിലേക്ക് നിറച്ചു കൊടുക്കാം, ഇതിനെ രണ്ടുമണിക്കൂർ ഫ്രീസ് ചെയ്തെടുത്തതിനുശേഷം ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dicas e receitas do França

  • ഹണി കേക്ക്.

    ഹണി കേക്ക്.

    വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാം രുചികരമായ ഈ ഹണി കേക്ക്.

    ആദ്യം ഒരു പാനിലേക്ക് 150 ഗ്രാം തേൻ ചേർത്തു കൊടുക്കാം, ഇതിലേക്ക് 40 ഗ്രാം പഞ്ചസാരയും, 50 ഗ്രാം ബട്ടറും ചേർത്തുകൊടുത്തതിനുശേഷം സ്റ്റോവിൽ വെച്ച് മെൽറ്റ് ചെയ്തെടുക്കുക, മറ്റൊരു ബൗളിൽ 70 ഗ്രാം ക്രീം എടുത്ത് അതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്യുക ഇതിനെ മെൽറ്റ് ആയ ബട്ടർലേക്ക് ചേർക്കാം, രണ്ട് മിനിറ്റ് വരെ വീണ്ടും തിളപ്പിക്കണം, ഇതിനെ മറ്റൊരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കാം, ശേഷം തണുക്കാനായി മാറ്റിവയ്ക്കാം,ശേഷം ഒരു മുട്ട ചേർത്ത് നല്ലതുപോലെ മിസ്സ് ചെയ്തു യോജിപ്പിക്കുക, അടുത്തതായി 150 ഗ്രാം മൈദ കൂടി ചേർക്കാം ഒരു വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ യോജിപ്പിച്ചത് ശേഷം ഇതിനെ ഒരു ബേക്കിംഗ് ട്രേയിലേക്ക് പകുതി ഒഴിച്ചുകൊടുത്ത് പരത്തി സെറ്റ് ചെയ്യണം,ഇത് bake ചെയ്ത ശേഷം മുകളിൽ രണ്ടാമത്തെ ലയർ പരത്തിയെടുത്തതിനുശേഷം വീണ്ടും bake ചെയ്തെടുക്കുക ,ഒരു ബൗളിലേക്ക് 140 ഗ്രാം ചീസ് ചേർത്ത് കൊടുക്കാം, ഇതിലേക്ക് 300 ഗ്രാം ക്രീമും ,80 ഗ്രാം പൊടിച്ച പഞ്ചസാരയും ചേർത്തു കൊടുത്തു മിക്സ് ചെയ്യുക, ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തു കൊടുക്കാം,bake ചെയ്തെടുത്ത കേക്ക് ഷീറ്റുകളിലെ മുകളിലേക്ക് ഈ ക്രീം തേച്ചു കൊടുത്തതിനു ശേഷം ഒരുമിച്ച് ചേർത്തുവെച്ച് റോൾ ചെയ്ത് എടുക്കാം.റോളിൽ മുഴുവനും ക്രീം അപ്ലൈ ചെയ്തതിനു ശേഷം ഏറ്റവും മുകളിൽ കേക്ക് പൊടിച്ചത് ഇട്ട് അലങ്കരിക്കാം ശേഷം മുറിച്ചെടുത്ത് സെർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ellen’s Kitchen

  • ഉരുളക്കിഴങ്ങ് ബ്രേക്ക്ഫാസ്റ്റ്

    ഉരുളക്കിഴങ്ങ് ബ്രേക്ക്ഫാസ്റ്റ്

    ഉരുളക്കിഴങ്ങ് മുട്ടയും ചേർത്ത് ജോഡിയിടയിൽ ബ്രേക്ക്ഫാസ്റ്റ് .

    ഒരു വലിയ ഉരുളക്കിഴങ്ങ് എടുത്ത് തൊലിയെല്ലാം കളഞ്ഞ് കഴുകി എടുത്തതിനു ശേഷം ഒരു ഗ്രേറ്ററില്‍ ഇട്ട് നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺഫ്ലോറും ഒരു മുട്ടയും ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് കൊടുക്കാം ഒരു പാനിൽ അല്പം ഓയിൽ സ്പ്രെഡ് ചെയ്തു ചൂടാക്കിയതിനു ശേഷം ഇത് ചേർത്തുകൊടുക്കാം റൗണ്ട് ഷേപ്പിൽ ആക്കി രണ്ടുവശവും വേവിച്ചെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 1 Minute 3 Ingredient

  • ഗുലാബ് ജാമുൻ

    ഗുലാബ് ജാമുൻ

    പാൽപ്പൊടി കൊണ്ട് കടയിൽ കിട്ടുന്ന പോലുള്ള ഗുലാബ് ജാമുൻ തയ്യാറാക്കാം….

    ഇത് തയ്യാറാക്കാനായി ഒരു പാൻ സ്റ്റോവ് ഇൽ വച്ച് കാൽ കപ്പ് നെയ്യും ,കാൽ കപ്പ് പാലും ചേർക്കുക കൂടെ ഒന്നര കപ്പ് പാൽപ്പൊടി കൂടി ചേർക്കാം, നല്ലതുപോലെ മിക്സ് ആയതിനു ശേഷം തീ ഓഫ് ചെയ്യാം, മറ്റൊരു പാനിൽ ഒന്നര കപ്പ് പഞ്ചസാരയും, ഒരു കപ്പ് വെള്ളവും, രണ്ട് ഏലക്കായയും അല്പം കുങ്കുമ പൂവും ചേർത്ത് തിളപ്പിക്കുക, പഞ്ചസാര നല്ലതുപോലെ തിളപ്പിക്കണം, ശേഷം ഓഫ് ചെയ്യാം. നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന പാൽപ്പൊടി മിക്സിലേക്ക് അല്പം കൂടി പൊടി ചേർത്ത് കൊടുത്ത് നന്നായി കുഴച്ചെടുക്കുക, ആവശ്യമെങ്കിൽ പാൽ അല്പം ചേർത്തു കൊടുക്കാം, ശേഷം ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക, ഒരു പാനിൽ എണ്ണ തിളപ്പിച്ച് ഓരോ ബോളുകളും ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്ത് എടുക്കണം, ഫ്രൈ ചെയ്ത് എടുത്ത ജാമുന് ബോളു കൾ ഷുഗർ സിറപ്പിലേക്ക് ചേർത്തു കൊടുക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം സെർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shruti In The Kitchen

  • മീറ്റ് ബോൾ

    മീറ്റ് ബോൾ

    ഡിന്നർ കഴിക്കാൻ പറ്റിയ ഒരു ഡെലീഷ്യസ് ആയ മീറ്റ് ബോൾ റെസിപ്പി

    ഇത് തയ്യാറാക്കാനായി 450 ഗ്രാം ഗ്രൗണ്ട് ബീഫിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും രണ്ട് മുട്ടയും, 50 ഗ്രാം ബ്രഡ് ക്രൂമ്പസും ,അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ പാപ്രിക പൗഡറും ,അര ടീസ്പൂൺ തൈമും ,പൊടിയായി അരിഞ്ഞെടുത്ത പാഴ്സലി ലീവ്സും, ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക, ശേഷം മാറ്റിവയ്ക്കാം. ഒരു പാനിൽ അല്പം വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചൂടാക്കിയതിനു ശേഷം, അരിഞ്ഞെടുത്ത ഒരു സവാള, രണ്ട് ബെൽ പെപ്പർ, രണ്ട് ക്യാരറ്റ്, രണ്ട് തക്കാളി എന്നിവ എല്ലാം ചേർത്ത് നന്നായി ഇളക്കി കൊടുക്കുക, ആവശ്യത്തിനു ഉപ്പു കൂടി ചേർത്ത് വഴറ്റാം, പാൻ മൂടിവെച്ച് മൂന്ന് മിനിറ്റോളം കുക്ക് ചെയ്യണം, ഒരു ഭരണിയിലേക്ക് 450 ഗ്രാം പയർ കഴുകിയത് ചേർക്കാം ഇതിലേക്ക് ഒന്നര ലിറ്റർ വെള്ളവും, വേവിച്ചെടുത്ത വെജിറ്റബിൾസും ചേർക്കാം നന്നായി ഇളക്കിയതിനു ശേഷം അല്പം ഒറിഗാനോ, ഉപ്പ്, കുരുമുളകുപൊടി ഇവയെല്ലാം ചേർത്ത് മൂടിയതിനു ശേഷം 50 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കണം, ഈ സമയം മാറ്റിവെച്ചിരിക്കുന്ന ബീഫ് മിക്സ് ബോളുകൾ ആക്കി മാറ്റിയതിനുശേഷം ഷാലോ ഫ്രൈ ചെയ്തെടുക്കണം, വെന്തു വന്ന പയറിലേക്ക് ഇതെല്ലാം ചേർത്തു കൊടുത്ത് സെർവ് ചെയ്യാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Leckerer Kanal