ഡിന്നർ കഴിക്കാൻ പറ്റിയ ഒരു ഡെലീഷ്യസ് ആയ മീറ്റ് ബോൾ റെസിപ്പി
ഇത് തയ്യാറാക്കാനായി 450 ഗ്രാം ഗ്രൗണ്ട് ബീഫിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും രണ്ട് മുട്ടയും, 50 ഗ്രാം ബ്രഡ് ക്രൂമ്പസും ,അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ പാപ്രിക പൗഡറും ,അര ടീസ്പൂൺ തൈമും ,പൊടിയായി അരിഞ്ഞെടുത്ത പാഴ്സലി ലീവ്സും, ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക, ശേഷം മാറ്റിവയ്ക്കാം. ഒരു പാനിൽ അല്പം വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചൂടാക്കിയതിനു ശേഷം, അരിഞ്ഞെടുത്ത ഒരു സവാള, രണ്ട് ബെൽ പെപ്പർ, രണ്ട് ക്യാരറ്റ്, രണ്ട് തക്കാളി എന്നിവ എല്ലാം ചേർത്ത് നന്നായി ഇളക്കി കൊടുക്കുക, ആവശ്യത്തിനു ഉപ്പു കൂടി ചേർത്ത് വഴറ്റാം, പാൻ മൂടിവെച്ച് മൂന്ന് മിനിറ്റോളം കുക്ക് ചെയ്യണം, ഒരു ഭരണിയിലേക്ക് 450 ഗ്രാം പയർ കഴുകിയത് ചേർക്കാം ഇതിലേക്ക് ഒന്നര ലിറ്റർ വെള്ളവും, വേവിച്ചെടുത്ത വെജിറ്റബിൾസും ചേർക്കാം നന്നായി ഇളക്കിയതിനു ശേഷം അല്പം ഒറിഗാനോ, ഉപ്പ്, കുരുമുളകുപൊടി ഇവയെല്ലാം ചേർത്ത് മൂടിയതിനു ശേഷം 50 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കണം, ഈ സമയം മാറ്റിവെച്ചിരിക്കുന്ന ബീഫ് മിക്സ് ബോളുകൾ ആക്കി മാറ്റിയതിനുശേഷം ഷാലോ ഫ്രൈ ചെയ്തെടുക്കണം, വെന്തു വന്ന പയറിലേക്ക് ഇതെല്ലാം ചേർത്തു കൊടുത്ത് സെർവ് ചെയ്യാം
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Leckerer Kanal