Blog

  • മുട്ട പലഹാരം

    മുട്ട പലഹാരം

    രണ്ടു മുട്ട കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം

    ഇത് തയ്യാറാക്കാനായി, വേവിച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് രണ്ടു മുട്ട ഗ്രേറ്റ് ചെയ്ത് ചേർക്കുക, ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ സവാള കൊത്തിയരിഞ്ഞതും, 2 പച്ചമുളക് വട്ടത്തിലരിഞ്ഞതും, അര ടീസ്പൂൺ ജിഞ്ചർ പൗഡറും അര ടീസ്പൂൺ ഗാർലിക് പൗഡറും , ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ ജീരകപ്പൊടിയും, മൂന്ന് ടേബിൾ സ്പൂൺ ബ്രഡ് പൊടിച്ചതും ചേർത്ത് കൊടുത്തു എല്ലാം കൂടി നന്നായി യോജിപ്പിക്കുക,കുറച്ചു മല്ലിയില കൂടി ചേർത്ത് നന്നായി കുഴച്ച് എടുക്കുക, ശേഷം രണ്ട് കൈയിലും എണ്ണ പുരട്ടി ഇതിൽ നിന്നും അല്പാല്പമായി എടുത്ത് സിലിണ്ടർ ഷേപ്പ് ആക്കി എടുക്കണം , ഒരു ബൗളിൽ ഒരു മുട്ട പൊട്ടിച്ച് ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. ഒരു പ്ലേറ്റിലേക്ക് അല്പം ബ്രെഡ് ക്രംസും ചേർത്ത് കൊടുക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന ഓരോ സ്നാക്കും എടുത്ത് എഗ്ഗിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യണം,ശേഷം ചൂടായ എണ്ണയിലേക്ക് നന്നായി ഫ്രൈ ചെയ്തെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക N’Oven Foods

  • ത്രീ  ലേയർ ചീസ്  കേക്ക്

    ത്രീ ലേയർ ചീസ് കേക്ക്

    രുചികരമായ ത്രീ ലേയർ ചീസ് കേക്ക് തയ്യാറാക്കാം

    ആദ്യം 100 ഗ്രാം ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുക്കണം ,അതിലേക്ക് 40 ഗ്രാം ബട്ടർ മെൽറ്റ് ചെയ്ത് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, ഇതിനെ കേക്ക് മോൾഡിലേക്ക് ചേർത്ത് ബോട്ടം ലയർ ടൈറ്റായി സെറ്റ് ചെയ്യുക, ഇതിനെ രണ്ടു മണിക്കൂർ ഫ്രീസ് ചെയ്ത് എടുക്കണം. അടുത്ത ലെയറിനായി ഒരു ബൗളിലേക്ക് 5 ഗ്രാം ജലാറ്റിൻ ചേർത്ത് കൊടുത്ത് 25 മില്ലി വെള്ളമൊഴിച്ച് മിക്സ് ചെയ്തതിനുശേഷം 15 മിനിറ്റ് വയ്ക്കുക, ഒരു ബൗളിലേക്ക് 200 ഗ്രാം ക്രീം ചീസ് ചേർത്ത് കൊടുക്കാം, ഇതിലേക്ക് 100 ഗ്രാം തൈരും, 85 ഗ്രാം പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക, ഒരു ബൗളിൽ ചൂടുവെള്ളമെടുത്ത് ജലാറ്റിൻ ബൗൾ അതിനുമുകളിലേക്ക് വച്ച് നന്നായി മെൽറ്റ് ചെയ്തെടുക്കാം, ഇതിനെ തയ്യാറാക്കി വച്ചിരിക്കുന്ന ക്രീം ചീസ് മിക്സിലേക്ക് ചേർത്തു കൊടുത്തു യോജിപ്പിക്കണം മറ്റൊരു ബൗളിലേക്ക് 200 ഗ്രാം വിപ്പിംഗ് ക്രീം ചേർത്തു കൊടുത്ത് നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ചെടുക്കുക, ഇതും ചീസ് മിക്സിലേക്ക് ചേർക്കണം, ഇതിന് രണ്ടായി ഭാഗിച്ച ശേഷം ഒരു ഭാഗം ഫ്രീസ് ചെയ്ത കേക്കിനു മുകളിലേക്ക് ചേർക്കാം, 7 ഗ്രാം matcha പൌഡർ ലേക്ക് കുറച്ചു ചൂട് പാൽ ഒഴിച്ച് മിക്സ് ചെയ്തതിനു ശേഷം ചീസ് ലേക്ക് ചേർക്കാം, ശേഷം കേക്കിന്റെ ഏറ്റവും മുകളിൽ ഇത് ഒഴിച്ച് കൊടുക്കാം, നാലു മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുത്ത ശേഷം മുറിച്ചെടുത്തു കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nino’s Home

  • ഉരുളക്കിഴങ്ങ്  സ്നാക്ക്

    ഉരുളക്കിഴങ്ങ് സ്നാക്ക്

    ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഫ്ലവർ പോട്ട് ഷേപ്പിൽ ഒരു സ്നാക്ക് തയ്യാറാക്കാം.

    മൂന്നു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം നന്നായി വേവിച്ചെടുക്കുക, ശേഷം ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, ഇതിലേക്ക് 40 ഗ്രാം ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കാം, ഇനി ഒരു പൊട്ടറ്റോ മാഷർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം, ശേഷം ആവശ്യത്തിന് ഉപ്പും, 80 ഗ്രാം കോൺ സ്റ്റാർച്ചും ചേർക്കാം നല്ലതുപോലെ കുഴച്ച് സോഫ്റ്റ് ആക്കിയതിനു ശേഷം വളരെ ചെറിയ ബോളുകൾ ആയി മാറ്റുക, ഇനി ഒരു ഓറഞ്ച് squeezer എടുത്ത് ഓരോ ബോളും അതിനുമുകളിൽ പ്രസ്സ് ചെയ്ത ഫ്ലവർ പോട്ട് ആകൃതിയാക്കി എടുക്കുക, ശേഷം ഫ്രൈ ചെയ്തെടുത്ത് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delmira Cooking

  • ചിക്കൻ റൈസ്

    ചിക്കൻ റൈസ്

    ചിക്കനിൽ റൈസ് ചേർത്ത് തയ്യാറാക്കിയ ഈ റെസിപ്പി ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും ഉണ്ടാക്കും

    ആദ്യം ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് അല്പം ഒലിവ് ഓയിലും ഒരു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് കൂടെ രണ്ട് റെഡ് ബെൽ പപ്പേഴ്സും ഗ്രീൻ ബെൽ പെപ്പർസും കട്ട് ചെയ്ത് ചേർത്തുകൊടുക്കാം എല്ലാം മിക്സ് ചെയ്ത് വഴറ്റുക അടുത്തതായി രണ്ടു വലിയ ചിക്കൻ ബ്രസ്റ്റ് പീസ് എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചതിന് ശേഷം ഇതിലേക്ക് ചേർക്കാം കഷ്ണങ്ങൾ വെന്തു കഴിയുമ്പോൾ ഇതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും 20 ഗ്രാം ടൊമാറ്റോ പേസ്റ്റും ഉപ്പും അര ടീസ്പൂൺ മിന്റ് പൗഡറും അര ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ ഗരം മസാലയും അര ടീസ്പൂൺ കുരുമുളക് ചതച്ചതും ചേർത്തുകൊടുത്ത വീണ്ടും നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക 8 മിനിറ്റ് വരെ മൂടിവെച്ച് വേവിക്കണം ഒരു ബൗളിൽ രണ്ട് കപ്പ് അരി ചേർത്ത് കൊടുത്ത് നല്ലതുപോലെ കഴുകി എടുക്കുക ഇത് ബന്ധുവന്ന ചിക്കൻ കഷ്ണങ്ങളിലേക്ക് ചേർത്തു കൊടുക്കാം കൂടെ ഒരു ഗ്ലാസ് ചൂട് വെള്ളം കൂടി ഒഴിക്കാം അരി നല്ലതുപോലെ വേവുന്നതുവരെ അടച്ചുവെച്ച് വേവിക്കണം ശേഷം എടുത്ത് സർവ്വ ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക PRATİK YEMEK TARİFLERİ

  • സ്വീറ്റ് ബൺ

    സ്വീറ്റ് ബൺ

    കാണാൻ നല്ല ഭംഗിയുള്ള ഒരു സ്വീറ്റ് ബൺ റെസിപ്പി

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് 150 മില്ലി പാൽ ചേർത്ത് കൊടുക്കുക, കൂടെ രണ്ടു മുട്ടയും അര ടീസ്പൂൺ ഉപ്പും, 80 ഗ്രാം പഞ്ചസാരയും, ഒരു ടീസ്പൂൺ വാനില ഷുഗറും, 60 ഗ്രാം ബട്ടറും, 21 ഗ്രാം യീസ്റ്റും ചേർത്തുകൊടുത്തു ഒരു വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, ഇതിലേക്ക് 470 ഗ്രാം മൈദ രണ്ട് ബാച്ചുകൾ ആയി ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, ശേഷം നന്നായി കുഴച്ച് സോഫ്റ്റ്‌ മാവാക്കിയതിനു ശേഷം മൂടിവെച്ച് 40 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. 300 ഗ്രാം ബെറി ക്രഷ് ഒരു പാനിലേക്ക് ചേർത്തു കൊടുക്കുക, ഒരു ബൗളിൽ 25 ഗ്രാം കോൺഫ്ലോർ എടുക്കുക, ഇതിലേക്ക് 35 മില്ലി വെള്ളം ഒഴിച്ച് മിക്സ് ചെയ്യണം ,ശേഷം ബെറി ക്രഷിലേക്ക് ചേർത്ത് മിക്സ് ചെയ്യുക, ഇത് നല്ല കട്ടിയാകുന്നത് വരെ കുറുക്കിയെടുത്തതിനുശേഷം മാറ്റിവയ്ക്കാം. മാറ്റിവെച്ചിരിക്കുന്ന മാവ് എടുത്ത് വീണ്ടും ഒന്ന് കുഴച്ചതിനു ശേഷം മീഡിയം കട്ടിയിൽ പരത്തി എടുക്കണം, ഇതിനു മുകളിലായി തയ്യാറാക്കിവെച്ച ബെറി ക്രഷ് തേച്ചുപിടിപ്പിക്കാം, ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തു മടക്കി സിലിണ്ടർ ഷേപ്പ് ആക്കാം, ഇനി കത്തി ഉപയോഗിച്ച് ചെറിയ കഷ്ണങ്ങളായി മുറിക്കുക, ഓരോന്നും ബേക്കിംഗ് ട്രേയിൽ നിരത്തി വച്ചതിനുശേഷം ബേക്ക് ചെയ്ത് എടുക്കാം. ടോപ്പിങ്ങിനായി 150 ഗ്രാം ചീസും, 40 ഗ്രാം ബട്ടറും, 50 ഗ്രാം ഷുഗറും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക, ഓരോ കേക്കിനു മുകളിലും തേച്ചു കൊടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ellen’s Kitchen

  • സ്ട്രോബറി ഐസ്ക്രീം

    സ്ട്രോബറി ഐസ്ക്രീം

    കളറോ, പ്രിസർവേറ്റീവ്സോ ചേർക്കാതെ തയ്യാറാക്കിയ സ്ട്രോബറി ഐസ്ക്രീം റെസിപ്പി

    ഇത് തയ്യാറാക്കാനായി 150 ഗ്രാം ഫ്രഷ് സ്ട്രോബെറി എടുക്കുക, ഒരു മിക്സി ജാറിലേക്ക് ചേർത്തു കൊടുത്ത് നന്നായി അരച്ചെടുക്കണം ,ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് മാറ്റി വയ്ക്കാം . മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് ഹെവി വിപ്പിംഗ് ക്രീം ചേർത്ത് കൊടുക്കുക, ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച് എടുക്കണം, അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കുക വീണ്ടും ബീറ്റ് ചെയ്ത് മിക്സ് ചെയ്യണം, അടുത്തതായി മൂന്നോ നാലോ തുള്ളി വാനില എസൻസ് ചേർത്ത് കൊടുക്കാം, കൂടെ അരച്ചെടുത്ത് വച്ചിരിക്കുന്ന സ്ട്രോബറി ചേർക്കാം, വീണ്ടും ബീറ്റ് ചെയ്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക, ശേഷം ഇതിനെ ഒരു കണ്ടെയ്നറിലേക്ക് ഒഴിച്ചു കൊടുക്കാം , മുകളിലായി അല്പം കൂടി സ്ട്രോബെറി പ്യുരി ചേർത്ത് സ്പാറ്റ്‌ല ഉപയോഗിച്ച് ഒന്ന് ഷേപ്പ് ചെയ്തു കൊടുക്കാം, ശേഷം ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് നന്നായി റാപ്പ് ചെയ്തതിനുശേഷം 12 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുത്തു ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shruti In The Kitchen

  • ബ്ലൂബെറി കപ്പ് കേക്ക്

    ബ്ലൂബെറി കപ്പ് കേക്ക്

    രുചികരമായ ബ്ലൂബെറി കപ്പ് കേക്ക് തയ്യാറാക്കാം

    ഇതിനായി ഒരു ബൗളിലേക്ക് 300 ഗ്രാം മൈദയും, 175 ഗ്രാം കാസ്റ്റർ ഷുഗറും ,ഒരു ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തതും ,ബേക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്യുക, മറ്റൊരു ബൗളിൽ രണ്ടു മുട്ടയും, 100 മില്ലി പാലും, 150 മില്ലി തൈരും, 100 ഗ്രാം ബട്ടറും ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഇതിലേക്ക് മൈദ ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക,ശേഷം കപ്പ് കേക്ക് മോൾഡുകളിലേക്ക് മുക്കാൽ ഭാഗത്തോളം നിറയ്ക്കാം, ശേഷം ബേക്ക് ചെയ്ത് എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Moms Favourite Recipes