Blog

  • തേങ്ങാപ്പാൽ പുഡ്ഡിംഗ്

    തേങ്ങാപ്പാൽ പുഡ്ഡിംഗ്

    രുചികരമായ തേങ്ങാപ്പാൽ പുഡ്ഡിംഗ് തയ്യാറാക്കാം

    ഒരു പാനിലേക്ക് എട്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, എട്ട് ടേബിൾ സ്പൂൺ കോൺസ്റ്റാർച്ചും, ഒരു ലിറ്റർ തേങ്ങാപ്പാലും ചേർത്ത് കൊടുക്കുക, നന്നായി മിക്സ് ചെയ്തശേഷം സ്റ്റൗവിൽ വച്ച് നന്നായി കുറുക്കിയെടുക്കണം, നല്ല കട്ടിയാകുമ്പോൾ വാനില എസൻസ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം, ഇതിനെ ഒരു അലുമിനിയം ഫോയിൽ കേക്ക് മോൾഡിലേക്ക് ഒഴിച്ചതിനു ശേഷം രണ്ടു മണിക്കൂർ തണുപ്പിച്ച് എടുക്കാം, ടോപ്പിങ്ങിനായി ഒരു ബൗളിലേക്ക് അഞ്ച് ടേബിൾ സ്പൂൺ വിപ്പിംഗ് ക്രീം പൗഡർ ചേർത്ത് കൊടുക്കാം ഇതിലേക്ക് 100 മില്ലി പാലും അല്പം pandan പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം തണുപ്പിച്ചു വച്ചിരിക്കുന്ന കേക്കിന് മുകളിലേക്ക് തേച്ചുപിടിപ്പിക്കുക, കുറച്ചു സമയം കൂടി തണുപ്പിച്ച് എടുത്തതിനുശേഷം മുകളിലേക്ക് അല്പം ഡെസിക്കേറ്റഡ് കോക്കനട്ട് ഇട്ടുകൊടുത്ത് മുറിച്ചെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mommy Cheesy

  • പഞ്ഞി ദോശ

    പഞ്ഞി ദോശ

    പഞ്ഞി പോലെ സോഫ്റ്റ് ആയ കുഞ്ഞു ദോശ…

    ഇത് തയ്യാറാക്കാനായി രണ്ട് കപ്പ് പച്ചരി നാലുമണിക്കൂർ കുതിർത്തെടുത്തതിനുശേഷം നന്നായി കഴുകി മിക്സി ജാറിലേക്ക് ചേർക്കാം, കൂടെ ഒരു കപ്പ് തേങ്ങാ ചിരവിയതും, ഒരു കപ്പ് ചോറും ,ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക, ഒരു ബൗളിലേക്ക് മാറ്റി ഉപ്പു ചേർത്തു മിക്സ് ചെയ്ത് ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാൻ വയ്ക്കാം. പിറ്റേദിവസം രാവിലെ പാനിൽ കുഞ്ഞു ദോശകൾ ചുട്ടെടുക്കാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tulunadu Rasoi

  • നീർദോശ

    നീർദോശ

    പേപ്പർ പോലെ നൈസായ നീർദോശ തയ്യാറാക്കി എടുക്കാം

    ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി നല്ലതുപോലെ കഴുകിയതിനുശേഷം, നാലു മണിക്കൂർ കുതിർക്കുക, ശേഷം വെള്ളത്തിൽ നിന്നും മാറ്റി മിക്സി ജാറിലേക്ക് ചേർക്കാം, അരക്കപ്പ്
    തേങ്ങ ചിരവിയതും, ആവശ്യത്തിനു ഉപ്പും, അല്പം വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് മൂന്ന് കപ്പ് വെള്ളം കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കാം, ശേഷം നന്നായി മിക്സ് ചെയ്ത് ലൂസ് ബാറ്റർ തയ്യാറാക്കാം. ഒരു പാൻ സ്റ്റൗവിൽ വച്ച് നന്നായി ചൂടാകുമ്പോൾ അതിലേക്ക് ഈ ബാറ്റർ ഒഴിച്ചു കൊടുക്കാം ,പാനിൽ ചുറ്റിച്ചു കൊടുക്കുക, ശേഷം നീർദോശ പാനിൽ നിന്നും വിട്ടു വരുമ്പോൾ പാത്രത്തിലേക്ക് മാറ്റാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste The best(tamil)

  • ചിക്കൻ ഫ്രൈ

    ചിക്കൻ ഫ്രൈ

    ചിക്കൻ ഈ രീതിയിൽ ഫ്രൈ ചെയ്തു കഴിച്ചു നോക്കിയിട്ടുണ്ടോ?

    കിടിലൻ രുചിയാ 👌🏻

    ഇത് തയ്യാറാക്കാനായി സ്കിന്നോടു കൂടിയ ഒരു കിലോ ചിക്കൻ കാലുകൾ എടുക്കാം, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ പാപ്രിക പൗഡറും ചേർത്തുകൊടുത്തു കൈകൊണ്ട് ചിക്കനിൽ നന്നായി തേച്ചുപിടിപ്പിക്കുക, ഇതിനെ ഒരു മണിക്കൂർ മാറ്റിവെക്കണം,. ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കാം, ഒരു കപ്പ് കോൺസ്റ്റാർച്ച് കൂടി ചേർക്കാം, ഇതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല പൊടിയും, ഒരു ടീസ്പൂൺ പാപ്രിക പൗഡറും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഉപ്പും ചേർത്തുകൊടുത്തു നന്നായി മിക്സ് ചെയ്യുക, ഒരു മണിക്കൂറിനു ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ എടുത്ത് തയ്യാറാക്കിയ മിക്സ്ചർ നന്നായി കോട്ട് ചെയ്തെടുക്കുക, 5 മിനിറ്റ് വെച്ചതിനുശേഷം ചൂടായ എണ്ണയിലിട്ട് നന്നായി ഡീപ്പ് ഫ്രൈ ചെയ്തെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kusina ni Lola

  • കലത്തപ്പം

    കലത്തപ്പം

    കണ്ണൂർ സ്പെഷ്യൽ കലത്തപ്പം നല്ല പെർഫെക്റ്റ് ആയി കുക്കറിൽ തയ്യാറാക്കാം..

    ഒരു കപ്പ് പച്ചരി നാലുമണിക്കൂർ കുതിർത്തെടുക്കുക, ശേഷം മിക്സി ജാറിലേക്ക് ചേർത്ത്, രണ്ട് ടേബിൾ സ്പൂൺ ചോറും, രണ്ട് ടേബിൾ സ്പൂൺ നാളികേരവും, അഞ്ച് ഏലക്കായും, അര ടീസ്പൂൺ ജീരകവും, അരക്കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, രണ്ട് ശർക്കര അരക്കപ്പ് വെള്ളത്തിൽ നന്നായി തിളപ്പിച്ച് അലിയിച്ചതിനുശേഷം ചൂടോടെ അരിച്ച് ബാറ്ററിലേക്ക് ഒഴിച്ചു കൊടുക്കാം, ഒരു നുള്ള് ഉപ്പും, ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്യുക, ഒരു ചെറിയ പ്രഷർ കുക്കറിൽ അല്പം നെയ്യും, അല്പം വെളിച്ചെണ്ണയും ഒഴിച്ച് നന്നായി ചൂടായതിനു ശേഷം തേങ്ങാക്കൊത്തും ചെറിയ ഉള്ളി അരിഞ്ഞതും ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കണം, ഇതിൽ നിന്നും അല്പം മാറ്റിയതിനുശേഷം തയ്യാറാക്കിയ ബാറ്റർ ഇതിലേക്ക് ഒഴിക്കാം ,ഏറ്റവും മുകളിലായി മാറ്റിവെച്ച ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും ചേർക്കാം, ശേഷം കുക്കർ അടച്ച് ചെറിയ തീയിൽ അരമണിക്കൂർ വേവിച്ചെടുക്കുക, ചൂടാറിയതിനു ശേഷം കുക്കറിൽ നിന്നെടുത്തു മുറിച്ച് മാറ്റാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamis Own

  • റെയിൻബോ ഡോനട്ട് കേക്ക്

    റെയിൻബോ ഡോനട്ട് കേക്ക്

    രുചികരമായ റെയിൻബോ ഡോനട്ട് കേക്ക് തയ്യാറാക്കാം

    ആദ്യം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദയും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, അര ടീസ്പൂൺ ബേക്കിംഗ് സോഡായും, കാൽ ടീസ്പൂൺ ഉപ്പും ചേർത്തുകൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. മറ്റൊരു വലിയ ബൗളിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചതും, അരക്കപ്പ് ഓയിലും ചേർത്തുകൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക, ശേഷം ഇതിലേക്ക് കാൽ കപ്പ് ഫ്രഷ് തൈര് ചേർത്ത് കൊടുക്കാം, വീണ്ടും മിക്സ് ചെയ്തതിനുശേഷം രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടി ചേർക്കാം, അടുത്തതായി ഒരു കപ്പ് പാല് ചേർത്ത് മിക്സ് ചെയ്യാം, കൂടെ തയ്യാറാക്കി വച്ചിരിക്കുന്ന ഡ്രൈ ഇൻഗ്രീഡിയൻസും ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത കട്ടിയുള്ള കേക്ക് ബാറ്റർ തയ്യാറാക്കാം. ഇതിനെ നാലു ബൗളുകളിൽ ആയി ഒഴിച്ചുകൊടുക്കുക, ഇതിലെല്ലാം നിങ്ങൾക്ക് ഇഷ്ടമുള്ള കളറുകൾ ചേർത്ത് മിക്സ് ചെയ്യാം, ആദ്യം കേക്ക് ടിന്നിൽ , നന്നായി ഓയിൽ ബ്രഷ് ചെയ്തതിനുശേഷം ആദ്യത്തെ കളർ ഒഴിച്ച് കൊടുക്കുക ഇത് bake ചെയ്ത് എടുത്തതിനുശേഷം രണ്ടാം ലയർ ഒഴിക്കാം, ഈ രീതിയിൽ ഓരോന്നും ചേർത്ത് കൊടുത്ത് കേക്ക് നന്നായി ബേക്ക് ചെയ്തെടുക്കാം, ശേഷം കേക്ക് ടിന്നിൽ നിന്നും മാറ്റാം. ലെമൺ ഗ്ലേസ് തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് പൊടിച്ച പഞ്ചസാരയും, മൂന്ന് ടീസ്പൂൺ ലെമൺ ജ്യൂസും ചേർത്തുകൊടുത്തു നന്നായി മിക്സ് ചെയ്തതിനു ശേഷം കേക്കിനു മുകളിലേക്ക് ഒഴിച്ച് കൊടുക്കാം, കുറച്ച് സ്പ്രിങ്കിൾസ് കൂടിയിട്ട് ഡെക്കറേറ്റ് ചെയ്തെടുത്ത കേക്കു മുറിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shruti In The Kitchen

  • ഓറഞ്ച് ചീസ് കേക്ക്

    ഓറഞ്ച് ചീസ് കേക്ക്

    തീ പോലും കത്തിക്കാതെ രുചികരമായ ഓറഞ്ച് ചീസ് കേക്ക് തയ്യാറാക്കാം

    ഇത് തയ്യാറാക്കാനായി 400 മില്ലി ഓറഞ്ച് ജ്യൂസ് എടുത്ത് മാറ്റിവയ്ക്കുക, ഒരു ചെറിയ ബൗളിലേക്ക് 10 ഗ്രാം ജലാറ്റിൻ ചേർത്ത് ചെറു ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക, ഓറഞ്ച് ജ്യൂസിൽ നിന്നും 300 മില്ലി ഒരു പാനിലേക്ക് ചേർക്കാം, കൂടെ മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. ബാക്കി നൂറു മില്ലി ഓറഞ്ച് ജ്യൂസ് മറ്റൊരു ബൗളിലേക്ക് ചേർത്ത് ജലാറ്റിൻ മിക്സ് ചേർത്തു കൊടുക്കണം, ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം. ഒരു ബൗളിൽ മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു കപ്പ് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് എടുക്കണം, ഓറഞ്ച് തൊലിയോട് കൂടി സ്ലൈസ് ആയി കട്ട് ചെയ്തത് ആറെണ്ണം എടുത്ത് ഇതിലേക്ക് ഇട്ടു കൊടുക്കാം, ശേഷം എടുത്ത് നടുവിൽ മുറിച്ചതിനുശേഷം കേക്കിന്റെ ആദ്യ ലെയറിലേക്ക് വെച്ചു കൊടുക്കാം, ഇതിലേക്ക് ജലാറ്റിൻ മിക്സ് കൂടി ഒഴിച്ച് തണുപ്പിച്ച് എടുക്കണം.

    ചീസ് ബാറ്റർ തയ്യാറാക്കുന്നതിനായി, ഒരു ബൗളിലേക്ക് 200 ഗ്രാം ക്രീം ചീസ് ചേർത്ത് കൊടുക്കുക, നല്ല ക്രീമിയായി വരുന്നത് വരെ ബീറ്റ് ചെയ്തെടുക്കാം, കൂടെ കാൽ കപ്പ് പൊടിച്ച പഞ്ചസാര കൂടി ചേർക്കണം മറ്റൊരു ചെറിയ ബൗളിൽ ജലാറ്റിനും, പാലും മിക്സ് ചെയ്ത് വെക്കണം, ചീഫ് മിക്സലേക്ക് ഒരു കപ്പ് ക്രീം കൂടി ചേർത്ത് നന്നായി കട്ടിയാകുന്നത് വരെ ബീറ്റ് ചെയ്യുക, ശേഷം ജലാറ്റിനും ചേർത്തു കൊടുക്കാം, ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഓറഞ്ച് നിന്നും 40 മില്ലി ചേർത്തു കൊടുത്തു മിക്സ് ചെയ്യാം, അല്പം ലെമൺ zest കൂടി ചേർക്കാം,ഇതിൽ പകുതി കേക്കിന് മുകളിലേക്ക് ഒഴിച്ച് വീണ്ടും തണുപ്പിക്കണം, ശേഷം ഓറഞ്ച് ജലാറ്റിൻ മിക്സ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, ഇത് വീണ്ടും അരമണിക്കൂർ തണുപ്പിച്ചെടുക്കുക, ശേഷം ബാക്കിയുള്ള ചീസ് മിക്സ് കൂടി ഇതിലേക്ക് ചേർക്കാം, വീണ്ടും തണുപ്പിച്ച് എടുത്തതിനുശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക FoodTube on Youtube