കണ്ണൂർ സ്പെഷ്യൽ കലത്തപ്പം നല്ല പെർഫെക്റ്റ് ആയി കുക്കറിൽ തയ്യാറാക്കാം..

ഒരു കപ്പ് പച്ചരി നാലുമണിക്കൂർ കുതിർത്തെടുക്കുക, ശേഷം മിക്സി ജാറിലേക്ക് ചേർത്ത്, രണ്ട് ടേബിൾ സ്പൂൺ ചോറും, രണ്ട് ടേബിൾ സ്പൂൺ നാളികേരവും, അഞ്ച് ഏലക്കായും, അര ടീസ്പൂൺ ജീരകവും, അരക്കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, രണ്ട് ശർക്കര അരക്കപ്പ് വെള്ളത്തിൽ നന്നായി തിളപ്പിച്ച് അലിയിച്ചതിനുശേഷം ചൂടോടെ അരിച്ച് ബാറ്ററിലേക്ക് ഒഴിച്ചു കൊടുക്കാം, ഒരു നുള്ള് ഉപ്പും, ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്യുക, ഒരു ചെറിയ പ്രഷർ കുക്കറിൽ അല്പം നെയ്യും, അല്പം വെളിച്ചെണ്ണയും ഒഴിച്ച് നന്നായി ചൂടായതിനു ശേഷം തേങ്ങാക്കൊത്തും ചെറിയ ഉള്ളി അരിഞ്ഞതും ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കണം, ഇതിൽ നിന്നും അല്പം മാറ്റിയതിനുശേഷം തയ്യാറാക്കിയ ബാറ്റർ ഇതിലേക്ക് ഒഴിക്കാം ,ഏറ്റവും മുകളിലായി മാറ്റിവെച്ച ചെറിയ ഉള്ളിയും തേങ്ങാക്കൊത്തും ചേർക്കാം, ശേഷം കുക്കർ അടച്ച് ചെറിയ തീയിൽ അരമണിക്കൂർ വേവിച്ചെടുക്കുക, ചൂടാറിയതിനു ശേഷം കുക്കറിൽ നിന്നെടുത്തു മുറിച്ച് മാറ്റാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamis Own