Blog

  • വഴുതനങ്ങ fry

    വഴുതനങ്ങ fry

    ചോറിനൊപ്പം വഴുതനങ്ങ ഇതുപോലെ ബേക്ക് ചെയ്ത് കഴിച്ചു നോക്കൂ

    ആദ്യം ഒരു വലിയ വഴുതനങ്ങ വട്ടത്തിൽ അരിഞ്ഞെടുക്കുക, ശേഷം രണ്ട് തക്കാളി വട്ടത്തിൽ അരിഞ്ഞ് എടുക്കണം, അരിഞ്ഞെടുത്ത വഴുതനങ്ങ ഒരു ബേക്കിംഗ് ട്രേയിൽ നിരത്തി വയ്ക്കുക, ഒരു ബൗളിൽ അല്പം ഓയിലും, മുളക് ചതച്ചതും , ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വഴുതനങ്ങയുടെ മുകളിലേക്ക് ഇത് അപ്ലൈ ചെയ്തു കൊടുക്കണം, രണ്ടുവശത്തും അപ്ലൈ ചെയ്യാൻ മറക്കരുത്, ശേഷം ഓരോ തക്കാളി എടുത്ത് ഓരോ വഴുതനങ്ങ സ്ലൈസ്ന് മുകളിലായി വച്ചു കൊടുക്കുക, ഇതിനു മുകളിലും ഈ മിക്സ് അപ്ലൈ ചെയ്യണം, ശേഷം ബീറ്റ് ചെയ്തെടുത്തു കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 3 Dakikada Yemek

    

  • ലെമൺ റൈസ്

    ലെമൺ റൈസ്

    കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ ഈസിയായി തയ്യാറാക്കാവുന്ന ലെമൺ റൈസ് റെസിപ്പി

    ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം, എണ്ണ നന്നായി ചൂടാകുമ്പോൾ ഒന്നര ടീസ്പൂൺ കടുകു ചേർത്ത് നന്നായി പൊട്ടിയ ശേഷം രണ്ട് ടീസ്പൂൺ ഉഴുന്നുപരിപ്പും, രണ്ട് ടീസ്പൂൺ കടലപ്പരിപ്പും ചേർത്തു കൊടുത്തു നന്നായി മൂപ്പിക്കുക, അടുത്തതായി കപ്പലണ്ടി ചേർത്ത് കൂടെ ചെറുതായി അരിഞ്ഞ ഇഞ്ചിയും, കറിവേപ്പിലയും, പച്ചമുളകും, ഉണക്കമുളകും ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ചശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ടു നുള്ളു കായവും ചേർത്തിളക്കുക, അടുത്തതായി ഒന്നര ചെറുനാരങ്ങയുടെ നാരങ്ങാനീര് ചേർക്കാം, കൂടെ ഉപ്പും ചേർക്കാം ശേഷം വേവിച്ചു വച്ചിരിക്കുന്ന ൪൨ കപ്പ് ബസുമതി റൈസ് ചോറും ചേർത്ത് കൊടുക്കുക, നന്നായി യോജിപ്പിച്ച് എടുത്താൽ രുചികരമായ ലെമൺ റൈസ് റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KIDSBEGOOD

  • സൂചി ഗോതമ്പ് പായസം

    സൂചി ഗോതമ്പ് പായസം

    രുചികരമായ സൂചി ഗോതമ്പ് പായസം ഈസി ആയി തയ്യാറാക്കാം

    രണ്ട് ഗ്ലാസ് സൂചിഗോതമ്പ് നന്നായി കഴുകി 10 മിനിറ്റോളം കുതിർത്തെടുക്കുക, പ്രഷർ കുക്കറിലേക്ക് ചേർത്ത് കുറച്ച് അധികം വെള്ളം ചേർത്ത് നാലോ അഞ്ചോ വിസിൽ വേവിച്ചെടുക്കുക. ഒരു ഉരുളിയിൽ നെയ്യൊഴിച്ച് ചൂടാക്കുക,, ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഗോതമ്പ് ചേർക്കാം, മധുരത്തിന് ആവശ്യമായിട്ടുള്ള ശർക്കര ചേർക്കാം ശർക്കര നന്നായി അലിയുന്നത് വരെ മിക്സ് ചെയ്തു കൊടുക്കണം, 3 നാളികേരം മുഴുവനായി ചിരവിയെടുത്ത് മിക്സിയിൽ അടിച്ചു ഒന്നാം പാലും രണ്ടാം പാലും മാറ്റുക, കുറച്ചു ഗോതമ്പ് മിക്സി ജാറിലേക്ക് ചേർത്ത് രണ്ടാം പാലിൽ നിന്നും കുറച്ച് ഒഴിച്ച് നന്നായി അടിച്ചെടുത്ത് പായസത്തിലേക്ക് ചേർക്കാം, കൂടെ ബാക്കിയുള്ള രണ്ടാം പാലും കൂടി ചേർക്കാം. അടുത്തതായി പത്ത് ഏലക്ക പായസത്തിൽ ചേർക്കാം ഹൈ ഫ്‌ളൈയിമിൽ തീ കത്തിച്ച് നന്നായി ഇളക്കി എടുക്കുക, നല്ല കട്ടിയായി വരുമ്പോൾ ഒരു ടിൻ കണ്ടൻസ്ഡ് മിൽക്ക് ഇതിലേക്ക് ചേർക്കാം, നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി ഒന്നാംപാൽ ചേർക്കാം, നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ നെയ്യിൽ കശുവണ്ടി തേങ്ങാക്കൊത്ത് എന്നിവ വറുത്തത് ചേർത്തു കൊടുക്കാം. അവസാനമായി അരലിറ്റർ സാധാരണ പാലും ചേർത്ത് കൊടുത്ത മിക്സ് ചെയ്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cook n vlog by jilsi

  • ചിക്കൻ പെരളൻ

    ചിക്കൻ പെരളൻ

    ചിക്കൻ ഇതുപോലെ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ?

    അതീവ രുചികരമായ ചിക്കൻ പെരളൻ

    ഇത് തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ ചെറിയ കഷണങ്ങളാക്കി എടുക്കുക. ആദ്യം മസാലപ്പൊടികൾ ചൂടാക്കി എടുക്കാം, ഒരു പാനിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, നാല് ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്തു നന്നായി ചൂടാക്കി എടുക്കാം, ശേഷം എടുത്തു വച്ചിരിക്കുന്ന ചിക്കനിലേക്ക് ഈ പൊടി ചേർത്തുകൊടുക്കാം, കൂടെ അരമുറി തേങ്ങ കൊത്തിയരിഞ്ഞത്, ഒന്നര ടീസ്പൂൺ കുരുമുളകുപൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, അല്പം വെളിച്ചെണ്ണ, ഒരു കഷണം നാരങ്ങയുടെ നീര് എന്നിവ ചേർത്ത് കൊടുത്തു കൈ ഉപയോഗിച്ച് നന്നായി മാരിനേറ്റ് ചെയ്യുക. ഇത് 20 മിനിറ്റ് മാറ്റി വയ്ക്കണം ,ശേഷം ഒരു ചീനച്ചട്ടിയിലേക്ക് നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക, ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന 12 അല്ലി വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി റോസ്റ് ചെയ്യാം, ശേഷം 250 ഗ്രാം ചെറിയുള്ളി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുതത് ചേർക്കാം, എല്ലാംകൂടി നല്ലതുപോലെ വഴറ്റി എടുക്കുക, അടുത്തതായി 4 പച്ചമുളക് അരിഞ്ഞതും, കുറച്ച് കറിവേപ്പിലയും ചേർക്കാം നന്നായി വഴന്നു വന്നാൽ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർക്കാം, നന്നായി യോജിപ്പിച്ച ശേഷം പാത്രം മൂടി വെച്ച് ചെറുതീയിൽ നന്നായി വേവിച്ചെടുക്കണം, അടുത്തതായി ഗരം മസാല ഒന്നര ടീസ്പൂൺ ചേർക്കാം, വീണ്ടും നല്ലതുപോലെ യോജിപ്പിക്കുക, ചിക്കൻ നന്നായി വെന്ത് മസാല ഡ്രൈ ആകുമ്പോൾ കറിവേപ്പില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Padmini Kitchen

  • വെള്ളക്കടല ,ബീഫ് ലെഗ് റെസിപ്പി

    വെള്ളക്കടല ,ബീഫ് ലെഗ് റെസിപ്പി

    വെള്ള കടലയിൽ ബീഫ് കാൽ ചേർത്ത് തയ്യാറാക്കിയ അടിപൊളി റെസിപ്പി

    ഗ്രിൽ ചെയ്തെടുത്ത ബീഫ് കാൽ ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം ഒരു പ്രഷർ കുക്കറിലേക്ക് ചേർത്തുകൊടുക്കണം, ഇതിലേക്ക് ഒരു വെളുത്തുള്ളി ചതച്ചത്, മൂന്ന് സവാള പൊടിയായി അരിഞ്ഞത് ആവശ്യത്തിനു പപ്രിക പൗഡർ, മുളകുപൊടി, മഞ്ഞൾപൊടി, കറുവപ്പട്ട, ഇഞ്ചി ഗ്രേറ്റ് ചെയ്തത് , ഒലിവോയിൽ , തിളച്ച വെള്ളം രണ്ടര ലിറ്റർ, അല്പം മല്ലിയില ഇവയെല്ലാം ചേർത്തതിനുശേഷം കുക്കർ മൂടി നന്നായി വേവിക്കുക.പ്രഷർ പോയതിനു ശേഷം ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന വെള്ള കടലയും ഉണക്കമുന്തിരിയും ചേർത്ത് കൊടുക്കുക വീണ്ടും കുക്കർ മൂടി നന്നായി വേവിക്കണം, അവസാനമായി പച്ചമുളക് കീറിയതും ചേർത്ത് നന്നായി തിളപ്പിച്ചതിനുശേഷം ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipe Plus

  • ചിക്കൻ ,പൊട്ടറ്റോ റോൾ

    ചിക്കൻ ,പൊട്ടറ്റോ റോൾ

    ചിക്കനും, ഉരുളക്കിഴങ്ങും ചേർത്ത് തയ്യാറാക്കിയ ജ്യൂസി ആയ ഒരു റെസിപ്പി,

    ഇത് തയ്യാറാക്കാനായി രണ്ടു വലിയ ചിക്കൻ ബ്രേസ്റ് പീസ് എടുത്ത് നീളത്തിൽ കട്ട് ചെയ്തതിനു ശേഷം റാപ്പ് ചെയ്തു നന്നായി ചതച്ച് എടുക്കുക, ഇതിന് മുകളിലേക്ക് അല്പം ഉപ്പും, കുരുമുളകുപൊടിയും തൂക്കി കൊടുക്കാം തിരിച്ചു വച്ച ശേഷം മറുവശത്തും ഇതുപോലെ ചെയ്യുക,രണ്ട് ഉരുളക്കിഴങ്ങ് എടുത്തു നീളത്തിൽ മുറിച്ച് അതിനു ശേഷം ഉപ്പും കുരുമുളകും ചേർത്ത് മിക്സ് ചെയ്യുക, ഓരോ ചിക്കൻ കഷണങ്ങളും എടുത്ത് അതിലേക്ക് മൂന്ന് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ നീളത്തിൽ വച്ചതിനുശേഷം രണ്ടു സൈഡിൽ നിന്നും ഉള്ളിലേക്ക് മടക്കി കൊടുക്കുക ഇതുപോലെ എല്ലാം തയ്യാറാക്കിയതിനുശേഷം ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കി ഓരോ കഷണങ്ങളും എടുത്തു വച്ച് കൊടുക്കാം, എല്ലാ സൈഡും നന്നായി ഫ്രൈ ചെയ്തെടുക്കുക. ഒരു ബൗളിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ക്രീമും, അൽപം ഉപ്പും, കുരുമുളകു പൊടി, പാപ്രിക പൗഡർ, ചതച്ചെടുത്ത വെളുത്തുള്ളി , 80 മില്ലി വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക, ഫ്രൈ ആയ ചിക്കനിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം, പാൻ മൂടിയതിനു ശേഷം ചെറിയ തീയിൽ ഇത് വേവിച്ചെടുക്കാം, ചിക്കൻ കഷണങ്ങൾ തിരിച്ചിട്ടതിനുശേഷം 50ഗ്രാം ചീസ് ഗ്രേറ്റ് ചെയ്തത് മുകളിലേക്ക് ഇട്ട് കൊടുക്കണം വീണ്ടും പാൻ മൂടിവെച്ച് വേവിക്കുക, അവസാനമായി മല്ലിയിലയും ചേർത്ത് സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food recipes for everyone

  • എഗ്ഗ് ,പൊട്ടറ്റോ റെസിപ്പി

    എഗ്ഗ് ,പൊട്ടറ്റോ റെസിപ്പി

    ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുട്ടയും, തക്കാളിയും ചേർത്ത് തയ്യാറാക്കിയ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി.

    ആദ്യം ഒരു പാൻ ചൂടാക്കുക, അതിനു മുകളിലേക്ക് രണ്ട് തക്കാളി വട്ടത്തിലരിഞ്ഞത് നിരത്തിവച്ചു കൊടുക്കാം മുകളിലായി അല്പം ഉപ്പും, കുരുമുളക് പൊടിയും സ്പ്രെഡ് ചെയ്ത് കൊടുക്കാം, ചെറിയ തീയിൽ ഇത് വേവിച്ചെടുക്കുക, തക്കാളി ഒരുവശം വെന്താൽ തിരിച്ചിടാം , മുട്ട പൊട്ടിച്ച് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഉപ്പും ,കുരുമുളകുപൊടിയും ചേർത്ത് ബീറ്റ് ചെയ്തത് മുകളിലായി ഒഴിച്ചു കൊടുക്കാം പാൻ മൂടിവെച്ച് നന്നായി വേവിക്കണം, നല്ലതുപോലെ വെന്തു കഴിഞ്ഞാൽ മുകളിൽ മൂന്നു ചീസ് സ്ലൈസും അല്പം മല്ലിയില അരിഞ്ഞതും ചേർത്ത് വീണ്ടും പാൻ മുടി അതിനുശേഷം ചെറിയ തീയിൽ ചീസ് മെൽറ്റ് ആവുന്നത് വരെ വേവിച്ചതിനു ശേഷം സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipe Plus