കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ ഈസിയായി തയ്യാറാക്കാവുന്ന ലെമൺ റൈസ് റെസിപ്പി
ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം, എണ്ണ നന്നായി ചൂടാകുമ്പോൾ ഒന്നര ടീസ്പൂൺ കടുകു ചേർത്ത് നന്നായി പൊട്ടിയ ശേഷം രണ്ട് ടീസ്പൂൺ ഉഴുന്നുപരിപ്പും, രണ്ട് ടീസ്പൂൺ കടലപ്പരിപ്പും ചേർത്തു കൊടുത്തു നന്നായി മൂപ്പിക്കുക, അടുത്തതായി കപ്പലണ്ടി ചേർത്ത് കൂടെ ചെറുതായി അരിഞ്ഞ ഇഞ്ചിയും, കറിവേപ്പിലയും, പച്ചമുളകും, ഉണക്കമുളകും ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ചശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ടു നുള്ളു കായവും ചേർത്തിളക്കുക, അടുത്തതായി ഒന്നര ചെറുനാരങ്ങയുടെ നാരങ്ങാനീര് ചേർക്കാം, കൂടെ ഉപ്പും ചേർക്കാം ശേഷം വേവിച്ചു വച്ചിരിക്കുന്ന ൪൨ കപ്പ് ബസുമതി റൈസ് ചോറും ചേർത്ത് കൊടുക്കുക, നന്നായി യോജിപ്പിച്ച് എടുത്താൽ രുചികരമായ ലെമൺ റൈസ് റെഡി.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KIDSBEGOOD