Blog

  • ഗോതമ്പ് പഫ്‌സ്

    ഗോതമ്പ് പഫ്‌സ്

    ഗോതമ്പ് പൊടി ഉപയോഗിച്ച് കിടിലൻ പഫ്‌സ് തയ്യാറാക്കാം

    ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടിയും, അല്പം ഉപ്പും, രണ്ടു സ്പൂൺ ഓയിലും ചേർത്ത് മിക്സ് ചെയ്ത് വെള്ളം അല്പാല്പമായി ഒഴിച്ച് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി മാറ്റിയെടുക്കാം, അതിനുശേഷം അല്പം എണ്ണ പുരട്ടി മാറ്റിവെക്കുക. മസാല തയ്യാറാക്കാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് അൽപം ഇഞ്ചി വെളുത്തുള്ളി ചതച്ചതും, പച്ചമുളകും ചേർത്ത് വഴറ്റുക, ശേഷം സവാള ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക, സോഫ്റ്റ് ആയി വന്നാൽ ക്യാരറ്റും ഉരുളക്കിഴങ്ങും പൊടിയായി അരിഞ്ഞത് ചേർക്കാം, കൂടെ ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം, നന്നായി വെന്തു വന്നാൽ ഒരു ടീസ്പൂൺ മീറ്റ് മസാല ചേർത്തു കൊടുക്കാം, മസാലയുടെ പച്ച മണം മാറി കഴിഞ്ഞാൽ ഇതിലേക്ക് മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക. കുഴച്ചുവെച്ച ഗോതമ്പ് മാവെടുത്ത് ഒന്നുകൂടി കുഴച്ചതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റുക, ഒരു ബൗളിൽ നാല് ടേബിൾ സ്പൂൺ കോൺ ഫ്ലോർ, 6 ടേബിൾസ്പൂൺ ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കുക.ഗോതമ്പ് കഷണങ്ങൾ ഓരോന്നും എടുത്ത് നന്നായി പരത്തി എടുത്തുമാറ്റാം, ശേഷം ചപ്പാത്തി പലകക്ക് മുകളിലേക്ക് ഒരെണ്ണം വച്ചു കൊടുക്കുക ഇതിനു മുകളിലായി കോൺഫ്ലോർ മിക്സ് തേച്ചു പിടിപ്പിക്കണം, അതിനു മുകളിലായി അടുത്ത ചപ്പാത്തി വയ്ക്കാം, ഈ രീതിയിൽ എല്ലാം വെച്ചു കൊടുക്കുക ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തു വീണ്ടും ചെറിയ കഷണങ്ങളായി മുറിക്കാം, വീണ്ടുമോരോന്നെടുത്ത് പരത്തി സ്ക്വയർ ഷേപ്പ് ആക്കി നടുവിൽ ഫില്ലിങ് വെച്ചതിനുശേഷം ത്രികോണാകൃതിയിൽ മടക്കിയെടുത്ത് ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കണം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    MY KITCHEN WORLD

  • ചോക്കലേറ്റ് filled ബിസ്ക്കറ്റ്

    ചോക്കലേറ്റ് filled ബിസ്ക്കറ്റ്

    ബിസ്കറ്റ് ഉപയോഗിച്ച് ഞൊടിയിടയിൽ കിടിലൻ മധുരം.

    ഒരു ബ്ലെൻഡർ ജാറിലേക്ക് 150 ഗ്രാം ബിസ്ക്കറ്റും , 40 ഗ്രാം ഹസിൽ നട്ടും ചേർത്ത് കൊടുക്കുക, ഇതിനെ തരിതരിയായി പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, 50ഗ്രാം സോഫ്റ്റ് ബട്ടർ അതിലേക്ക് ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഇതിൽ നിന്നും അല്പാല്പമായി എടുത്ത് കേക്ക് മോൾഡ് കളിലേക്ക് വച്ച് വെക്കുക, ഇതിനു നടുവിലായി ചെറിയ ഹോൾ ഉണ്ടാക്കണം, ശേഷം ഫ്രീസറിൽ വച്ച് അരമണിക്കൂർ തണുപ്പിച്ച് എടുക്കാം, ഒരു ബൗളിലേക്ക് 100 ഗ്രാം ഡാർക് ചോക്ലേറ്റും, 130 ഗ്രാം വിപ്പിംഗ് ക്രീമും ചേർത്ത് കൊടുക്കുക, ഓവനിൽ വെച്ച് മെൽറ്റ് ചെയ്ത ശേഷം 10 ഗ്രാം തേനും , 10 ഗ്രാം ബട്ടറും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക, ഇതിനെ കപ്പ് കേക്കിലെ ഹോളുകളിൽ നിറച്ചു കൊടുക്കണം ശേഷം തണുപ്പിച്ചു കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    M. Patisserie

  • കുക്കീസ്‌

    കുക്കീസ്‌

    ബട്ടർ ചേർക്കാതെ തയ്യാറാക്കിയ കുക്കീസ്, 5 മിനിറ്റ് മതി ഇത് തയ്യാറാക്കാൻ

    ഒരു ബൗളിലേക്ക് ഒരു മുട്ട മുഴുവനായും, ഒരു മുട്ടയുടെ മഞ്ഞ കരുവും ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ഗ്ലാസ് പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യാം,പഞ്ചസാര നന്നായി അലിഞ്ഞാൽ ഒരു ഗ്ലാസ് സൺഫ്ളവർ ഓയിൽ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് കഴിഞ്ഞ്, 2 ഗ്ലാസ് മൈദയും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, ഒരു പാക്കറ്റ് വനിലയും ചേർത്ത് നന്നായി യോജിപ്പിക്കണം , ആവശ്യമെങ്കിൽ അൽപം കൂടി പൊടി ചേർത്ത് നന്നായി കുഴയ്ക്കുക, നല്ല സോഫ്റ്റ് ആയി കഴിഞ്ഞാൽ ഇതിൽ നിന്നും അല്പാല്പമായി എടുത്ത് ചെറിയ ബോളുകൾ ആക്കി വയ്ക്കുക, ശേഷം ഓരോ ബോളുകളും എടുത്ത് എഗ്ഗ് വൈറ്റിൽ മുക്കിയതിനു ശേഷം hazle നട്ട് കോട്ട് ചെയ്തെടുക്കണം, ഇതൊന്നു പ്രസ് ചെയ്തതിനുശേഷം ബേക്കിംഗ് ട്രെയിൽ വച്ച് കൊടുക്കാം ഇനി എല്ലാത്തിനും നടുവിൽ ചെറിയൊരു ഹോൾ ഉണ്ടാക്കുക, ഡാർക് ചോക്ലേറ്റും, ചോക്കോ ചിപ്സും മെൽറ്റ് ചെയ്തു ഒരു പൈപ്പിംഗ് ബാഗിൽ നിറച്ചതിനു ശേഷം, കുക്കീസ് ഇൽ നടുവിലെ ഹോളിൽ നിറച്ചു കൊടുക്കാം, ഇനി bake ചെയ്തെടുത്തു കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Farklı Yemek Tarifleri

  • ക്രിസ്പി മൈദ സ്നാക്ക്

    ക്രിസ്പി മൈദ സ്നാക്ക്

    ബട്ടർഫ്‌ളൈ ഷേപ്പ് ഉള്ള കിടിലൻ സ്നാക്ക്

    മൈദയും, മിൽക്ക്മെയ്ഡും മാത്രം മതി രുചികരമായ ഈ സ്നാക്ക് തയ്യാറാക്കാൻ

    ഒരു പാനിലേക്ക് 300 മില്ലി വെള്ളം ചേർത്ത് കൊടുക്കുക, കൂടെ 60 ഗ്രാം മിൽക്ക് മെയ്ഡ് ചേർത്തു മിക്സ് ചെയ്ത് ചൂടാക്കുക, മിൽക്മൈഡ് വെള്ളത്തിൽ അലിഞ്ഞു വന്നാൽ 30 ഗ്രാം ബട്ടർ ചേർക്കാം, ബട്ടർ അലിഞ്ഞാൽ ഇതിലേക്ക് 300ഗ്രാം കേക്ക് പൗഡർ ചേർക്കാം, ശേഷം ഒരു spatula ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക,തീ ഓഫ് ചെയ്തതിനു ശേഷം മാവിലെ പാനിൽ നിന്നും മാറ്റി കൗണ്ടർ ടോപ്പിൽ വച്ച് വീണ്ടും നന്നായി കുഴച്ചെടുക്കണം. ശേഷം ഒരേ വലിപ്പമുള്ള നാല് കഷണങ്ങളായി മുറിക്കാം, ഓരോന്നും എടുത്ത് രണ്ട് കൈയും ഉപയോഗിച്ച് നീളത്തിൽ സിലിണ്ടർ ഷേപ്പ് ആക്കി എടുക്കുക, ശേഷം ചെറിയ കഷണങ്ങളായി മുറിക്കാം, ഒരു ഫോർക്ക് ഉപയോഗിച്ച് ഈ കഷണങ്ങളുടെ 2 അറ്റത്തും പ്രസ് ചെയ്തു ബട്ടർഫ്ലൈ ഷേപ്പ് ആക്കി എടുക്കാം, ശേഷം ഓരോന്നും ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Delmira Cooking

  • പഴം ചോക്കലേറ്റ് കേക്ക്

    പഴം ചോക്കലേറ്റ് കേക്ക്

    കറുത്തുപോയ പഴം ഇനി കളയേണ്ട,സൂപ്പർ ടേസ്റ്റുള്ള ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം.

    ഇത് തയ്യാറാക്കാനായി നാല് പഴുത്ത നേന്ത്രപ്പഴം ഒരു പ്ലേറ്റിൽ എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് ഉടച്ചെടുക്കുക ,ശേഷം ഒരു ബൗളിലേക്ക് മാറ്റാം, ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര, രണ്ടു മുട്ട അരക്കപ്പ് ഓയിൽ, ഒരു ടീസ്പൂൺ വാനില എസ്സെൻസ് എന്നിവ ചേർത്ത് കൊടുത്തു ഒരു വിസ്ക്ക് ഉപയോഗിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കുക, ഇതിലേക്ക് ഒരു അരിപ്പ വച്ചുകൊടുത്തു അതിലേക്ക് ഒന്നര കപ്പ് മൈദ, അര കപ്പ് കൊക്കോ പൗഡർ, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ,ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ഇട്ടു കൊടുക്കുക, ശേഷം നന്നായി അരിച്ച് പഴം മിക്സിലേക്ക് ചേർക്കാം. ഇതിലേക്ക് ഒരു കപ്പ് ചൂടുവെള്ളം ഒഴിച്ചു കൊടുത്തു വീണ്ടും മിക്സ് ചെയ്യണം, കേക്ക് ടിന്നിൽ നന്നായി ബട്ടർ തേച്ചുപിടിപ്പിച്ച് ഈ ബാറ്റർ ഒഴിച്ചു കൊടുക്കുക ,ഇതിനെ നന്നായി ബേക്ക് ചെയ്തെടുക്കുക. ടോപ്പിങ്ങിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഡാർക്ക് ചോക്ലേറ്റ് ചിപ്സ് ചേർത്തുകൊടുക്കാം, അതിലേക്ക് അരക്കപ്പ് ഹോട്ട് ക്രീം ചേർക്കാം choco chips അലിഞ്ഞു ക്രീമി ആയി വരുന്നതുവരെ മിക്സ് ചെയ്യണം, ബേക്ക് ചെയ്തെടുത്ത കേക്ക് ടിന്നിൽ നിന്നും പുറത്തെടുക്കുക, ഇതിനു മുകളിലേക്ക് തയ്യാറാക്കിയ ക്രീം തേച്ചു പിടിപ്പിക്കാം. ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Savor Easy

  • ചിക്കൻ നഗ്ഗെറ്റ്‌സ്

    ചിക്കൻ നഗ്ഗെറ്റ്‌സ്

    രുചികരമായ ചിക്കൻ നഗ്ഗെറ്റ്‌സ് തയ്യാറാക്കാം

    എല്ലില്ലാത്ത വലിയ രണ്ട് ചിക്കൻ കഷണങ്ങൾ (breast piece ) എടുക്കുക, ഇതിനെ ചതുരാകൃതിയിലുള്ള ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം, ശേഷം കത്തിയുടെ മുന ഭാഗം ഉപയോഗിച്ച് ചിക്കൻ കഷണങ്ങളുടെ നടുവിൽ മുറിച്ച് പോക്കറ്റ് പോലെ ആക്കി എടുക്കുക, കുറച്ചു mozarella ചീസ് ഗ്രേറ്റ് ചെയ്തതിലേക്ക് അൽപം ചില്ലി flakes ചേർത്ത് മിക്സ് ചെയ്ത് ഈ പോക്കറ്റുകളിൽ നിറച്ച് കൊടുക്കുക. ഇനി ഒരു ബൗൾ എടുത്ത് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും, കാൽ ടീസ്പൂൺ മുളക് ചതച്ചതും കാൽ ടീസ്പൂൺ ചിക്കൻ പൗഡറും, കാൽ ടീസ്പൂൺ ജീരകപ്പൊടിയും ,ആവശ്യത്തിന് ഉപ്പും, ഒരു ചെറുനാരങ്ങയുടെ നീരും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം, അൽപം വെളുത്തുള്ളി ചതച്ചതും കൂടി ചേർക്കാം, ചീസ് നിറച്ചു വെച്ച ചിക്കൻ കഷ്ണങ്ങൾ ഓരോന്നും എടുത്ത് മൈദയിൽ ഒന്നു കോട്ട് ചെയ്യുക ശേഷം മുട്ട മിക്സിയിൽ മുക്കണം, ബ്രഡ് crumbs കോട്ട് ചെയ്തു വീണ്ടും മുട്ട മിക്സിൽ മുക്കണം, ഒന്നുകൂടി ബ്രെഡ് crumbs കോട്ട് ചെയ്തെടുക്കുക, എല്ലാ ചിക്കൻ കഷണങ്ങളും ഇതുപോലെ തയ്യാറാക്കി ശേഷം ചൂ ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Chef Kabir

  • കെ എഫ് സി ചിക്കൻ

    കെ എഫ് സി ചിക്കൻ

    കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കെഎഫ്സി സ്റ്റൈൽ ചിക്കൻ ഫ്രൈ ഈസി ആയി തയ്യാറാക്കാം.

    ആദ്യം ഒരു വലിയ ബൗളിൽ വെള്ളം എടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ,ഒരു ടീസ്പൂൺ വൈൻ , ഒരു ടീസ്പൂൺ മൈദ എന്നിവ ചേർത്ത് മിക്സ് ചെയ്യുക, സ്കിന്നോട് കൂടിയ വലിയ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുത്തു നന്നായി കഴുകി എടുക്കുക, ശേഷം നല്ല വെള്ളത്തിൽ വീണ്ടും ഒന്നുകൂടി കഴുകണം, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ വെളുത്തുള്ളി പൗഡറും, അര ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ സോയാസോസും ചേർത്ത് കൊടുത്തു നന്നായി മാരിനേറ്റ് ചെയ്യുക, ഇത് അരമണിക്കൂർ മാറ്റിവയ്ക്കണം. അടുത്തതായി കോട്ട് ചെയ്യാനുള്ള പൊടി തയ്യാറാക്കാം, ഇതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക, കൂടെ അരക്കപ്പ് കോൺ സ്റ്റാർച്ചും, അര ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, അര ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ വെളുത്തുള്ളി പൗഡറും, അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തു കൊടുത്തു എല്ലാംകൂടി നല്ലതുപോലെ യോജിപ്പിക്കുക, ശേഷം ഇതിൽ നിന്നും കുറച്ച് മറ്റൊരു ബൗളിലേക്ക് ചേർക്കണം, അതിലേക്ക് മുട്ടയും അല്പം വെള്ളവും ചേർത്ത് മിക്സ് ചെയ്തു ഒരു ബാറ്റെർ റെഡിയാക്കാം, മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ ഈ ബാറ്ററിൽ മുക്കി എടുത്തതിനുശേഷം പൊടി കോട്ട് ചെയ്തെടുക്കുക, എല്ലാം ഇതുപോലെ ചെയ്തെടുത്താൽ ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Cooking Kun