കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കെഎഫ്സി സ്റ്റൈൽ ചിക്കൻ ഫ്രൈ ഈസി ആയി തയ്യാറാക്കാം.
ആദ്യം ഒരു വലിയ ബൗളിൽ വെള്ളം എടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ,ഒരു ടീസ്പൂൺ വൈൻ , ഒരു ടീസ്പൂൺ മൈദ എന്നിവ ചേർത്ത് മിക്സ് ചെയ്യുക, സ്കിന്നോട് കൂടിയ വലിയ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുത്തു നന്നായി കഴുകി എടുക്കുക, ശേഷം നല്ല വെള്ളത്തിൽ വീണ്ടും ഒന്നുകൂടി കഴുകണം, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ വെളുത്തുള്ളി പൗഡറും, അര ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ സോയാസോസും ചേർത്ത് കൊടുത്തു നന്നായി മാരിനേറ്റ് ചെയ്യുക, ഇത് അരമണിക്കൂർ മാറ്റിവയ്ക്കണം. അടുത്തതായി കോട്ട് ചെയ്യാനുള്ള പൊടി തയ്യാറാക്കാം, ഇതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക, കൂടെ അരക്കപ്പ് കോൺ സ്റ്റാർച്ചും, അര ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, അര ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ വെളുത്തുള്ളി പൗഡറും, അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തു കൊടുത്തു എല്ലാംകൂടി നല്ലതുപോലെ യോജിപ്പിക്കുക, ശേഷം ഇതിൽ നിന്നും കുറച്ച് മറ്റൊരു ബൗളിലേക്ക് ചേർക്കണം, അതിലേക്ക് മുട്ടയും അല്പം വെള്ളവും ചേർത്ത് മിക്സ് ചെയ്തു ഒരു ബാറ്റെർ റെഡിയാക്കാം, മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ ഈ ബാറ്ററിൽ മുക്കി എടുത്തതിനുശേഷം പൊടി കോട്ട് ചെയ്തെടുക്കുക, എല്ലാം ഇതുപോലെ ചെയ്തെടുത്താൽ ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുത്തു കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Cooking Kun