പഴം ബോണ്ട

പഴം ഉപയോഗിച്ച് തയ്യാറാക്കിയ അടിപൊളി നാലുമണി പലഹാരം

ഒരു ബൗളിലേക്ക് 3 നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചു ചേർത്ത് കൊടുക്കുക, അതിലേക്ക് ഒരു കപ്പ് അരിപ്പൊടി, ഒരു കപ്പ് മൈദ, ഒരു കപ്പ് പഞ്ചസാര, ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ, ഒരു ടേബിൾ സ്പൂൺ ഓയിൽ എന്നിവയെല്ലാം ചേർത്ത് കൈ ഉപയോഗിച്ച് നന്നായി കുഴയ്ക്കുക, ആവശ്യമെങ്കിൽ അല്പം വെള്ളം കൂടി ചേർത്ത് കുഴച്ച് നല്ല ഒട്ടുന്ന പരുവം ഉള്ള ലൂസ് മാവ് തയ്യാറാക്കുക, ഇതിനെ ഒരു പൈപ്പിങ് ബാഗിലേക്ക് നിറച്ച് കൊടുക്കാം, ഒരു പാനിൽ എണ്ണ ചൂടാക്കിയശേഷം പൈപ്പിങ് ബാഗിൽ നിന്നും മാവ് ഒരു ചെറിയ ബോൾ സൈസ് വലിപ്പത്തിൽ എണ്ണയിലേക്ക് ഇട്ട് കൊടുക്കാം. നല്ലതുപോലെ ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Flomas Kitchen