Blog

  • കസ്റ്റാർഡ് ക്രീം പാൻ കേക്ക്

    കസ്റ്റാർഡ് ക്രീം പാൻ കേക്ക്

    ഓവൻ ഇല്ലാതെ തയ്യാറാക്കിയ കസ്റ്റഡ് ക്രീം പാൻകേക്ക്.

    ആദ്യം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുത്തു ഇതിലേക്ക് 40 ഗ്രാം പഞ്ചസാര ചേർത്ത് അലിയുന്നത് വരെ നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 10ഗ്രാം തേനും, ഒരു ടീസ്പൂൺ വാനില എസ്സെൻസ് ഉം ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം, ശേഷം 85 ഗ്രാം കേക്ക് പൗഡർ, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ എന്നിവ ഒരു അരിപ്പയിലൂടെ ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ബാറ്റർ റെഡിയാക്കാം,ശേഷം 15 മിനിറ്റ് മൂടി മാറ്റി വെക്കാം, അടുത്തതായി കസ്റ്റഡ് ക്രീം തയ്യാറാക്കണം, ഇതിനായി 200 മില്ലി പാൽ ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് 15 ഗ്രാം ബട്ടർ കൂടി ചേർത്ത് ചൂടാക്കണം, ശേഷം ഒരു ബൗളിലേക്ക് രണ്ട് മുട്ടയുടെ മഞ്ഞ കരുവും , 35 ഗ്രാം പഞ്ചസാരയും ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 15 ഗ്രാം കോൺ സ്റ്റാര്ച് കൂടി ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഇതിനെ പാനിലേക്ക് ചേർക്കാം.ഇത് നന്നായി കുറുകിവരുമ്പോൾ വാനില എസ്സെൻസ് കൂടി ച്ചേർക്കാം, ശേഷം ഒരു ബൗളിലേക്ക് മാറ്റുക. നേരത്തെ മാറ്റിവെച്ചിരിക്കുന്ന ബാറ്റെർ എടുത്ത് അല്പം പാലും കൂടി ചേർത്ത് ഒന്ന് ലൂസ് ആക്കാം . ഒരു പാൻ ചൂടാക്കി അതിൽ ബാറ്റെർ ഒഴിച്ച് ചെറിയ വട്ടത്തിൽ പരത്തി ചുട്ടെടുക്കുക, ഓരോ പാൻ കേക്ക് എടുത്തു നടുവിൽ ക്രീം വച്ചതിനുശേഷം ഒരു സൈഡിൽ നിന്നും മറ്റേ സൈറ്റിലേക്ക് മടക്കി ഒട്ടിക്കുക, ചൂടാറിയ ശേഷം ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Delmira Cooking

  • ഗ്രീൻപീസ് കറി

    ഗ്രീൻപീസ് കറി

    ഗ്രീൻപീസ് കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ എല്ലാവരും പറയും,സൂപ്പർ!

    ആദ്യം ഒരു കടയിൽ 2 ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കാം, ശേഷം ഇതിലേക്ക് ഒരു സവാള അരിഞ്ഞതും ,പച്ചമുളകും ചേർത്ത് കൊടുത്ത് ഒന്ന് ചൂടാക്കി എടുക്കാം, അടുത്തതായി 9 അല്ലി വെളുത്തുള്ളിയും, ഒരു കഷണം ഇഞ്ചിയും ചേർക്കാം, വീണ്ടും നല്ലതുപോലെ വഴറ്റുക, അടുത്തതായി രണ്ട് തക്കാളി അരിഞ്ഞതും, ഉപ്പും ചേർത്തു കൊടുക്കാം, തക്കാളി നന്നായി ഉടയുന്നത് വരെ വഴറ്റിയതിനുശേഷം തീ ഓഫ് ചെയ്ത് ചൂടാറാനായി വയ്ക്കാം,ശേഷം ഇതു നന്നായി അരച്ചെടുക്കണം. വീണ്ടും കടായി അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ചേർത്ത് കൊടുക്കുക, ചൂടാകുമ്പോൾ ഒരു ടീസ്പൂൺ ജീരകം, ഒന്നര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് കൊടുത്തു ചെറിയ തീയിൽ മൂപ്പിച്ചെടുക്കുക, ഇതിലേക്ക് അരച്ചു വച്ച സവാള പേസ്റ്റ് ചേർത്ത് കൊടുക്കാം, എല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കണം, ഈ സമയം ഒന്നര ടീസ്പൂൺ മല്ലിപ്പൊടി ചേർത്തുകൊടുക്കാം, കൂടെ കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്ത് യോജിപ്പിക്കണം, ഇപ്പോൾ ആവശ്യത്തിനുള്ള ഉപ്പും ഇതിലേക്ക് ചേർക്കാം, 5 മിനിറ്റ് ചെറിയ തീയിൽ മൂടി വച്ച് വേവിക്കുക, ഗ്രേവി നല്ല കട്ടി ആകുമ്പോൾ രണ്ട് കപ്പ് ഗ്രീൻ പീസ് കുതിർത്തത് ഇതിലേക്ക് ചേർക്കാം, ആവശ്യത്തിന് കുറച്ചുകൂടി വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കണം, ഈ സമയത്ത് അര ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് മിക്സ് ചെയ്യണം, അവസാനമായി ഒരു ടീ സ്പൂൺ ബട്ടർ കൂടി ചേർത്ത് മിക്സ് ചെയ്താൽ രുചികരമായ ഗ്രീൻപീസ് കറി റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Kitchen Food of India

  • ചിക്കൻ പെരട്ട്

    ചിക്കൻ പെരട്ട്

    കേരള സ്റ്റൈലിലുള്ള ചിക്കൻ പെരട്ട് തയ്യാറാക്കി എടുക്കേണ്ടത് എങ്ങനെ എന്ന് നോക്കാം.

    ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ചേർത്ത് കൊടുക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് മസാലകൾ ചേർത്ത് കൊടുക്കാം, ശേഷം കുറച്ച് തേങ്ങാക്കൊത്ത് കൂടി ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കണം, അടുത്തതായി സവാള അരിഞ്ഞത് ചേർക്കാം, രണ്ട് പച്ചമുളക് കൂടി ചേർക്കാം,എല്ലാംകൂടി നല്ലതുപോലെ വഴറ്റിയതിനു ശേഷം തക്കാളി ചേർക്കണം അടുത്തതായി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ഇതിലേക്ക് ചേർക്കാം, വീണ്ടും നല്ലതുപോലെ വഴറ്റി കഴിഞ്ഞാൽ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം, കൂടെ ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർക്കാം,മിക്സ് ചെയ്തതിനുശേഷം 10 മിനിറ്റ് മൂടി വച്ച് വേവിക്കാം, ശേഷം മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് എല്ലാംകൂടി നല്ലതുപോലെ യോജിപ്പിച്ചെടുക്കുക, അടുത്തതായി ഗരംമസാല ചേർത്തുകൊടുക്കാം, എല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം കുറച്ച് കറിവേപ്പില ഇതിലേക്ക് ചേർക്കാം, കുറച്ചു മുളക് ചതച്ചത് കൂടി ചേർത്ത് കൊടുക്കണം, അവസാനമായി കുറച്ചു മല്ലിയില കൂടി ചേർത്താൽ രുചികരമായ ചിക്കൻ പെരട്ട് തയ്യാർ.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    KERALATHU RUSI

  • വാനില ഐസ് ക്രീം

    വാനില ഐസ് ക്രീം

    പാൽ ഉണ്ടോ? എങ്കിൽ തീർച്ചയായും ഈ ഐസ്ക്രീം ട്രൈ ചെയ്തു നോക്കൂ.

    ഇതിനായി ഒരു സോസ് പാൻ എടുക്കുക, അതിലേക്ക് ഒരു കപ്പ് പാൽ ചേർത്തു കൊടുക്കാം, ഇതിലേക്ക് കാൽകപ്പ് പഞ്ചസാരയും ഒരു ടേബിൾസ്പൂൺ കോൺ സ്റ്റാർച്ചും ചേർത്ത് കൊടുത്തു നന്നായി ഇളക്കിയതിനു ശേഷം അടുപ്പിൽ വെച്ച് തിളപ്പിക്കുക, നന്നായി ഇളക്കി കൊടുക്കണം, നന്നായി കുറുകി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം , ശേഷം ഒരു മിക്സി ജാറിലേക്ക് ചേർത്തു കൊടുത്തു കൂടെ അല്പം വാനില എസൻസും ഒരു പാക്കറ്റ് പാൽപ്പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇതിനെ എയർ ടൈറ്റ് ആയിട്ടുള്ള ഒരു പ്ലാസ്റ്റിക് കണ്ടൈനർ ഇൽ നിറച്ച് ഫ്രീസറിൽ വച്ച് എട്ടുമണിക്കൂർ തണുപ്പിച്ച് എടുത്താൽ രുചികരമായ വാനില ഐസ്ക്രീം തയ്യാർ.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Naas Food court

  • മിൽക്ക് ബ്രഡ് സ്നാക്ക്

    മിൽക്ക് ബ്രഡ് സ്നാക്ക്

    വെറും 2 മിനിറ്റിൽ ബ്രെഡ് ഉപയോഗിച്ച് പഞ്ഞി പോലെ ഒരു സ്നാക്ക് തയ്യാറാക്കാം.

    ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കാം, ബട്ടർ മെൽറ്റായി വന്നാൽ 2 ബെഡ് ഇതിലേക്ക് ചേർത്ത് നന്നായി ടോസ്റ്റ് ചെയ്യാം ,ഒരു കപ്പ് പാൽ എടുത്ത് അല്പം പാനിലേക്ക് ഒഴിച്ച് കൊടുക്കാം, പാൽ ബ്രെഡിൽ പിടിച്ചതിനു ശേഷം വീണ്ടും അല്പംകൂടി പാൽ ചേർക്കാം , ഈ രീതിയിൽ പാൽ മുഴുവൻ ബ്രെഡിൽ Absorb ആകണം, ശേഷം പ്ലേറ്റിലേക്ക് മാറ്റി തേൻ ചേർത്ത് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Lajawaab Kitchen

  • റവ ബോണ്ട

    റവ ബോണ്ട

    റവയും,സവാളയും ചേർത്ത് തയ്യാറാക്കിയ ,നാല് മണി ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു ഈസി ബോണ്ട റെസിപ്പി.

    ഇതു തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക , അതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിക്കുക, ശേഷം മിക്സ് ചെയ്യണം ,ഇനി 10 മിനിറ്റ് മൂടി വയ്ക്കാം, ശേഷം എടുത്തു ഒരു സവാള ചെറുതായി അരിഞ്ഞതും, അല്പം ഇഞ്ചി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് വട്ടത്തിലരിഞ്ഞത്, അര ടേബിൾ സ്പൂൺ ഗോതമ്പു പൊടി, കുറച്ച് മല്ലിയില, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത്, അല്പം ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൈ ഉപയോഗിച്ച് നന്നായി കുഴച്ച് എടുക്കാം, അല്പം വെള്ളവും ബേക്കിംഗ് സോഡയും കൂടി ചേർത്ത് ഒന്നുകൂടി കുഴച്ചെടുക്കണം, നല്ല ഒട്ടുന്ന പരുവത്തിലാണ് ആക്കി എടുക്കേണ്ടത്, ഒരു പാനിൽ എണ്ണ ചൂടാക്കി , ശേഷം ഇതിൽ നിന്നും അൽപ്പാൽപ്പം കൈകൊണ്ട് എടുത്തു ചെറിയ ബോളുകൾ ആക്കി എണ്ണയിലേക്ക് ഇട്ട് കൊടുക്കാം, ഇത് നന്നായി ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Villa Food

  • വഴുതനങ്ങ മസാല

    വഴുതനങ്ങ മസാല

    വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കിയ കുറുകിയ ചാറോടു കൂടിയ മസാലക്കറി.

    ഇത് തയ്യാറാക്കാനായി അധികം വലിപ്പമില്ലാത്ത എട്ടു വഴുതനങ്ങ എടുക്കുക, ഇതിന്റെ താഴ്ഭാഗത്ത് വിട്ടു പോകാത്ത രീതിയിൽ മുറിച്ചു കൊടുക്കുക, രണ്ട് സവാളയും 10-12 വെളുത്തുള്ളിയും മിക്സിയിലടിച്ച് പേസ്റ്റാക്കുക, ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ജീരക പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഓരോ വഴുതനങ്ങയും എടുത്ത് അതിനുള്ളിലേക്ക് ഈ മസാല തേച്ചു കൊടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കാൽ ടീസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ ജീരകം, അൽപം കറിവേപ്പില എന്നിവ ചേർത്ത് റോസ്റ്റ് ചെയ്ത് ഇതിലേക്ക് വഴുതനങ്ങ ചേർത്തുകൊടുക്കണം, വഴുതന നന്നായി വഴറ്റിയതിനുശേഷം മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ചു കൊടുക്കാം,ശേഷം പാൻ മൂടിവച്ച് 15 മിനിറ്റ് വേവിച്ചെടുക്കണം, ശേഷം ഒരു കപ്പ് കപ്പലണ്ടിയും, കാൽകപ്പ് തേങ്ങയും മിക്സിയിൽ നന്നായി അരച്ച് പേസ്റ്റാക്കി ഇതിലേക്ക് ചേർത്ത് കൊടുക്കാം, അടുത്തതായി നാലോ അഞ്ചോ തക്കാളി എടുത്ത് പേസ്റ്റ് ആക്കി ഇതിലേക്കു ചേർക്കണം എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം മൂടി വച്ച് 10 മിനിറ്റ് കൂടി വേവിക്കണം, അവസാനമായി അല്പം മല്ലിയില കൂടി ചേർത്തു കൊടുക്കാം, ശേഷം തീ ഓഫ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Mads Cook