ഗ്രീൻപീസ് കറി

ഗ്രീൻപീസ് കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ എല്ലാവരും പറയും,സൂപ്പർ!

ആദ്യം ഒരു കടയിൽ 2 ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കാം, ശേഷം ഇതിലേക്ക് ഒരു സവാള അരിഞ്ഞതും ,പച്ചമുളകും ചേർത്ത് കൊടുത്ത് ഒന്ന് ചൂടാക്കി എടുക്കാം, അടുത്തതായി 9 അല്ലി വെളുത്തുള്ളിയും, ഒരു കഷണം ഇഞ്ചിയും ചേർക്കാം, വീണ്ടും നല്ലതുപോലെ വഴറ്റുക, അടുത്തതായി രണ്ട് തക്കാളി അരിഞ്ഞതും, ഉപ്പും ചേർത്തു കൊടുക്കാം, തക്കാളി നന്നായി ഉടയുന്നത് വരെ വഴറ്റിയതിനുശേഷം തീ ഓഫ് ചെയ്ത് ചൂടാറാനായി വയ്ക്കാം,ശേഷം ഇതു നന്നായി അരച്ചെടുക്കണം. വീണ്ടും കടായി അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ചേർത്ത് കൊടുക്കുക, ചൂടാകുമ്പോൾ ഒരു ടീസ്പൂൺ ജീരകം, ഒന്നര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് കൊടുത്തു ചെറിയ തീയിൽ മൂപ്പിച്ചെടുക്കുക, ഇതിലേക്ക് അരച്ചു വച്ച സവാള പേസ്റ്റ് ചേർത്ത് കൊടുക്കാം, എല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കണം, ഈ സമയം ഒന്നര ടീസ്പൂൺ മല്ലിപ്പൊടി ചേർത്തുകൊടുക്കാം, കൂടെ കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്ത് യോജിപ്പിക്കണം, ഇപ്പോൾ ആവശ്യത്തിനുള്ള ഉപ്പും ഇതിലേക്ക് ചേർക്കാം, 5 മിനിറ്റ് ചെറിയ തീയിൽ മൂടി വച്ച് വേവിക്കുക, ഗ്രേവി നല്ല കട്ടി ആകുമ്പോൾ രണ്ട് കപ്പ് ഗ്രീൻ പീസ് കുതിർത്തത് ഇതിലേക്ക് ചേർക്കാം, ആവശ്യത്തിന് കുറച്ചുകൂടി വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കണം, ഈ സമയത്ത് അര ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് മിക്സ് ചെയ്യണം, അവസാനമായി ഒരു ടീ സ്പൂൺ ബട്ടർ കൂടി ചേർത്ത് മിക്സ് ചെയ്താൽ രുചികരമായ ഗ്രീൻപീസ് കറി റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Kitchen Food of India