വഴുതനങ്ങ മസാല

വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കിയ കുറുകിയ ചാറോടു കൂടിയ മസാലക്കറി.

ഇത് തയ്യാറാക്കാനായി അധികം വലിപ്പമില്ലാത്ത എട്ടു വഴുതനങ്ങ എടുക്കുക, ഇതിന്റെ താഴ്ഭാഗത്ത് വിട്ടു പോകാത്ത രീതിയിൽ മുറിച്ചു കൊടുക്കുക, രണ്ട് സവാളയും 10-12 വെളുത്തുള്ളിയും മിക്സിയിലടിച്ച് പേസ്റ്റാക്കുക, ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ജീരക പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഓരോ വഴുതനങ്ങയും എടുത്ത് അതിനുള്ളിലേക്ക് ഈ മസാല തേച്ചു കൊടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കാൽ ടീസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ ജീരകം, അൽപം കറിവേപ്പില എന്നിവ ചേർത്ത് റോസ്റ്റ് ചെയ്ത് ഇതിലേക്ക് വഴുതനങ്ങ ചേർത്തുകൊടുക്കണം, വഴുതന നന്നായി വഴറ്റിയതിനുശേഷം മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒഴിച്ചു കൊടുക്കാം,ശേഷം പാൻ മൂടിവച്ച് 15 മിനിറ്റ് വേവിച്ചെടുക്കണം, ശേഷം ഒരു കപ്പ് കപ്പലണ്ടിയും, കാൽകപ്പ് തേങ്ങയും മിക്സിയിൽ നന്നായി അരച്ച് പേസ്റ്റാക്കി ഇതിലേക്ക് ചേർത്ത് കൊടുക്കാം, അടുത്തതായി നാലോ അഞ്ചോ തക്കാളി എടുത്ത് പേസ്റ്റ് ആക്കി ഇതിലേക്കു ചേർക്കണം എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം മൂടി വച്ച് 10 മിനിറ്റ് കൂടി വേവിക്കണം, അവസാനമായി അല്പം മല്ലിയില കൂടി ചേർത്തു കൊടുക്കാം, ശേഷം തീ ഓഫ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Mads Cook