ഒണിയൻ , ക്യാപ്സികം മസാല

ക്യാപ്സിക്കം ചേർത്ത് തയ്യാറാക്കിയ രുചികരമായ കറി, ഒണിയൻ ക്യാപ്സിക്കം മസാല.

ആദ്യം ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ഒരു സവാള അരിഞ്ഞതും, ഒരു ക്യാപ്സിക്കം അരിഞ്ഞതും ചേർത്ത് കൊടുത്തു വഴറ്റുക, കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തു എടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം, ശേഷം പാനിലേക്ക് അല്പം ജീരകം ചേർത്തുകൊടുക്കാം, കൂടെ ഒരു സവാള പൊടിയായി അരിഞ്ഞതും ചേർക്കാം നന്നായി മിക്സ് ചെയ്യുക ഉള്ളി നന്നായി മൊരിയുന്നതു വരെ മിക്സ് ചെയ്യണം, ശേഷം ഒരു ടീസ്പൂൺ കടലമാവ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു തക്കാളി അരിഞ്ഞു ചേർക്കാം, തക്കാളി നന്നായി സോഫ്റ്റായി വന്നാൽ ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി അരടീസ്പൂൺ മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ, തൈര് മൂന്ന് ടേബിൾസ്പൂൺ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, മൂന്നു നാലു മിനിറ്റ് വരെ കുക്ക് ചെയ്യണം അല്പം വെള്ളം ചേർത്തു നന്നായി തിളപ്പിക്കുക ആവശ്യത്തിനു ഉപ്പും അൽപം കുരുമുളകുപൊടി, ഗരം മസാല എന്നിവയും ചേർത്ത് വഴറ്റി വച്ചിരിക്കുന്ന ക്യാപ്സിക്കവും സവാളയും ഇതിലേക്ക് ചേർത്ത് കൊടുക്കാം, നന്നായി തിളച്ച് വന്നാൽ തീ ഓഫ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Kitchen Food of India