Blog

  • റവ സ്വീറ്റ്

    റവ സ്വീറ്റ്

    വീട്ടിൽ പാൽ ഇരിപ്പുണ്ടോ? എങ്കിൽ ഓവൻ പോലുമില്ലാതെ തയ്യാറാക്കാവുന്ന ഈ കിടിലൻ ഡെസ്സേർട് തയ്യാറാക്കി നോക്കാം.

    ഒരു പാനിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ഗ്ലാസ് പഞ്ചസാര ചേർക്കാം, ഒരു ഗ്ലാസ് റവ ,മൂന്ന് ടേബിൾസ്പൂൺ കൊക്കോ പൗഡർ എന്നിവ ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് ഇളക്കുക
    ഇതിനെ സ്റ്റോവ് ലേക്ക് മാറ്റി തിളപ്പിച്ച് കുറുക്കി എടുക്കണം, നന്നായി കുറുകി വരുമ്പോൾ 5 ഗ്രാം വാനില പൗഡർ ചേർത്ത് കൊടുക്കാം വീണ്ടും നല്ലതുപോലെ കുറുകി കട്ടിയാകുമ്പോൾ ഒരു ഗ്ലാസ് ട്രേ യിലേക്ക് മാറ്റി കൊടുക്കാം. ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ലെവൽ ചെയ്തതിനുശേഷം തണുക്കാനായി വെക്കാം. ഒരു പ്ലാസ്റ്റിക് ടാപ്പ് ഉപയോഗിച്ച് നന്നായി കവർ ചെയ്തു തണുപ്പിച്ചു എടുക്കുക, ശേഷം ഒരു പ്ലേറ്റ് ലേക്ക് മാറ്റി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, മുറിച്ചെടുത്ത കഷ്ണങ്ങൾ ഡെസിക്കേറ്റഡ് കോക്കനട്ട് കോട്ട് ചെയ്തെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Farklı Yemek Tarifleri

  • പാൽപ്പൊടി ലഡ്ഡു

    പാൽപ്പൊടി ലഡ്ഡു

    പാൽപൊടി ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ലഡ്ഡു റെസിപ്പി.

    ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് കാൽ കപ്പ് പാൽ, കാൽ ഗ്ലാസ് കപ്പ് പഞ്ചസാരയും ,രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ചൂടാക്കി അലിയിച്ചെടുക്കുക, ഇതിലേക്ക് ഒരു കപ്പ് പാൽ പൊടി അല്പാല്പമായി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം, നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഇതിൽ നിന്നും കുറച്ച് എടുത്തുമാറ്റാം, ബാക്കിയുള്ളതിൽ ഓറഞ്ച് കളർ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം, ആദ്യം മാറ്റി വെച്ച വെള്ള കളർ മിക്സ് ചെറിയ ബോളുകൾ ആക്കി മാറ്റാം, ശേഷം ഓറഞ്ച് കളർ അല്പം കൂടി വലിയ ബോളുകൾ ആക്കി കൈയിൽ വച്ച് പരത്തി വെള്ള ബോൾ അതിൽ വച്ച് വീണ്ടും ഉരുട്ടി എടുക്കുക സൂപ്പർ ടേസ്റ്റി ലഡ്ഡു തയ്യാർ.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Villa Food

  • കൂട്ടുകറി

    കൂട്ടുകറി

    ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവം, കൂട്ടുകറി

    ഇതിനു വേണ്ട ചേരുവകൾ

    കായ -ഒരു കപ്പ്

    ചേന -ഒരു കപ്പ്

    കുമ്പളങ്ങ -ഒരു കപ്പ്

    കടല- ഒരു കപ്പ്

    തേങ്ങ -1

    ഉഴുന്നുപരിപ്പ് -4 ടീസ്പൂൺ

    ജീരകം -ഒരു ടീസ്പൂൺ

    കുരുമുളക് -രണ്ട് ടീസ്പൂൺ

    മുളകുപൊടി -രണ്ട് ടീസ്പൂൺ

    മഞ്ഞൾപ്പൊടി -ഒരു ടീസ്പൂൺ

    വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ

    കറിവേപ്പില

    ഉപ്പ്

    തയ്യാറാക്കുന്ന വിധം

    ആദ്യം കഷണങ്ങൾ വേവിച്ചെടുക്കണം, അതിനായി ഒരു ഉരുളി അടുപ്പിൽ വെച്ച് അതിലേക്ക് മുറിച്ചെടുത്ത പച്ചക്കറികൾ ചേർത്തു കൊടുക്കാം, വേവാൻ ആവശ്യത്തിന് വെള്ളവും, മുളകുപൊടി മഞ്ഞൾപൊടി, കുരുമുളകുപൊടി, ആവശ്യത്തിനുള്ള ഉപ്പ് കറിവേപ്പില എന്നിവ ചേർത്ത് മിക്സ് ചെയ്തു വേവിച്ചെടുക്കാം, മുക്കാൽ വേവാകുമ്പോൾ വേവിച്ചു വച്ച കടല ചേർത്തു കൊടുക്കാം, മറ്റൊരു ഉരുളി അടുപ്പിലേക്ക് വെച്ച് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്കു ഉഴുന്നുപരിപ്പ്, ജീരകം എന്നിവ ചേർത്ത് നന്നായി റോസ്റ്റ് ചെയ്തതിനുശേഷം തേങ്ങ ചിരവിയത് ചേർത്ത് കൊടുക്കാം , നല്ല ബ്രൗൺ നിറം ആകുന്നതു വരെ വറുത്തു എടുക്കണം. കാൽ ഭാഗം തേങ്ങ മാറ്റിവയ്ക്കാൻ മറക്കരുത്, ഇത് അൽപം കറിവേപ്പിലയും, ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. വെന്ത കഷണങ്ങളിലേക്ക് അല്പം ശർക്കര ചേർത്ത് കൊടുക്കാം, കൂടെ തന്നെ അരച്ച തേങ്ങയും കൂടി ചേർക്കാം എല്ലാംകൂടി യോജിപ്പിച്ച് നല്ലതുപോലെ തിളപ്പിച്ച് വറ്റിച്ചെടുക്കുക, അവസാനമായി വറുത്തെടുത്ത തേങ്ങ കൂടി ചേർത്ത് മിക്സ് ചെയ്താൽ സദ്യക്ക് വിളമ്പാനുള്ള കിടിലൻ കൂട്ടുകറി റെഡിയായി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Sree’s Veg Menu

  • ശർക്കര വരട്ടി

    ശർക്കര വരട്ടി

    ഓണത്തിന് വിളമ്പാൻ ശർക്കര വരട്ടി ഇപ്പോൾ തന്നെ തയ്യാറാക്കി വയ്ക്കൂ.

    ഇതിനായി ഒരു കിലോ നേന്ത്രക്കായ ആണ് എടുക്കേണ്ടത്, ഇത് തൊലി കളഞ്ഞതിനുശേഷം ഹാഫ് സർക്കിൾ ഷേപ്പിൽ അര ഇഞ്ച് കനത്തിൽ കട്ട് ചെയ്ത് എടുക്കുക, ഒരു ചീനച്ചട്ടിയിൽ മുക്കാൽ ലിറ്റർ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി എടുക്കണം, ഇതിലേക്ക് മുറിച്ചു വെച്ച കായ ചേർത്ത് നല്ല ക്രിസ്പി ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കാം, ശേഷം എണ്ണയിൽ നിന്നും മാറ്റി ചൂടാറാൻ ആയി മാറ്റിവയ്ക്കാം, ഒരു പാനിലേക്ക് 250 ഗ്രാം ശർക്കര പൊടിച്ച് ചേർത്ത് കൊടുക്കണം, ഇതിലേക്ക് കാൽകപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക, ഇതിന് മറ്റൊരു പാനിലേക്ക് അരിച്ച് ഒഴിച്ചുകൊടുക്കണം, ഒരു ചെറിയ ബൗളിലേക്ക് ഒന്നര ടേബിൾസ്പൂൺ ചുക്കുപൊടി, ഒരു ടീസ്പൂൺ ഏലക്കായ പൊടി, ഒരു ടീസ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക. ശർക്കര പാനി ഒരു നൂൽ പരുവമാകുമ്പോൾ വറുത്തുവച്ചിരിക്കുന്ന കായകൾ ഇതിലേക്ക് ചേർത്തുകൊടുക്കാം, ഇനി നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക കൂടെ നേരത്തെ മിക്സ് ചെയ്തു വെച്ച മസാലകൾ കൂടി ചേർത്ത് നല്ലതുപോലെ ഒന്നുകൂടി യോജിപ്പിക്കാം, ശർക്കരപ്പാനി മുഴുവൻ കായയിൽ പിടിച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു, വിട്ടു വരാനായി വെയിറ്റ് ചെയ്യാം, ആ സമയം ഇതിലേക്ക് കുറച്ച് പഞ്ചസാര ചേർത്ത് മിക്സ് ചെയ്യാം ചൂടാറി കഴിയുമ്പോൾ നല്ല ടേസ്റ്റി ശർക്കര വരട്ടി റെഡിയായിക്കഴിഞ്ഞു.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    PACHAKAM

  • മിൽക്ക് കേക്ക്

    മിൽക്ക് കേക്ക്

    മിക്സിയിൽ അടിച്ചു അടിപൊളി ടീ കേക്ക് റെഡി ആക്കി എടുക്കാം.

    ഇതിനായി ഒരു ബ്ലെൻഡർ jar ലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, കൂടെ മുക്കാൽ കപ്പ് പഞ്ചസാരയും ചേർക്കാം ,കാൽ കപ്പ് എണ്ണ കൂടി ചേർത്ത് നല്ലതുപോലെ ബ്ലൻഡ് ചെയ്തെടുക്കണം. ഇതിനെ  ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒരു കപ്പ് മൈദ അരിച്ചു  ചേർക്കാം, കൂടെ ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ കൂടി ചേർത്ത് കൊടുക്കണം, ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത്  കേക്ക് ബാറ്റെർ  റെഡിയാക്കി എടുക്കാം. ഇനി ഒരു പാനിൽ  അരക്കപ്പ് പാലു ചേർത്ത്  കൊടുക്കുക മൂന്ന് ടേബിൾ സ്പൂൺ ബട്ടർ കൂടി ചേർത്ത് നന്നായി മെൽറ്റ്ചെ യ്തെടുക്കാം, ഇതിനെ കേക്ക് ബാറ്ററിലേക്ക്    ചേർക്കാം കൂടെ ഒരു ടീസ്പൂണ് വാനില എസ്സെൻസ്  കൂടി ചേർത്ത് നല്ലതുപോലെ വീണ്ടും മിക്സ്  ചെയ്തതിനുശേഷം ഒരു കേക്ക് മോൾഡിലേക്ക്   ഒഴിച്ചു കൊടുക്കാം, ഇനി bake  ചെയ്തെടുത്തു മുറിച്ചെടുത്ത  ശേഷം ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Yummy Cook By Yas

  • ആപ്പിൾ പുഡ്ഡിംഗ്

    ആപ്പിൾ പുഡ്ഡിംഗ്

    ആപ്പിൾ ഉപയോഗിച്ച് 5 മിനിറ്റിൽ തയ്യാറാക്കി എടുത്ത കിടിലൻ മധുര വിഭവം.

    6 ആപ്പിൾ എടുത്തു നടുവിലെ കുരു മാറ്റിയതിനുശേഷം bake ചെയ്തെടുക്കാം. ശേഷം പൾപ്പെടുത്തു ഒരു പാനിലേക്ക് ചേർത്തു കൊടുക്കാം, ഇതിനെ ഒരു ബ്ലെൻഡർ ഉപയോഗിച്ച് നല്ലതുപോലെ ബ്ലൻഡ് ചെയ്ത് എടുക്കുക, ശേഷം ഇതിലേക്ക് 15 ഗ്രാം ജലാറ്റിൻ ചേർത്ത് മിക്സ് ചെയ്ത് കൊടുക്കുക, ശേഷം ഒരു ബൗളിലേക്ക് മാറ്റി ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കുക നന്നായി പതഞ്ഞു വന്നുകഴിഞ്ഞാൽ ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് മാറ്റി തണുപ്പിച്ചു എടുക്കാം, ശേഷം ഡെമോൾഡ് ചെയ്തെടുത്ത മുറിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Useful and quick

  • ചോക്കലേറ്റ് കുക്കീസ്‌

    ചോക്കലേറ്റ് കുക്കീസ്‌

    കണ്ടൻസ്ഡ് മിൽക്കും, ബിസ്ക്കറ്റും, കോകോ പൗഡറും മിക്സ് ചെയ്തു രുചികരമായ മധുരം തയ്യാറാക്കി നോക്കൂ.

    ഇതിനായി വേണ്ട ചേരുവകൾ

    കണ്ടൻസ്ഡ് മിൽക്ക് -380 ഗ്രാം

    കോകോ പൗഡർ -50 ഗ്രാം

    റൈസിംഗ് -30 മുതൽ 40 എണ്ണം

    ബിസ്ക്കറ്റ്

    ആദ്യം കണ്ടൻസ്ഡ് മിൽക്ക് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക ശേഷം കൊക്കോപൗഡർ ഇതിലേക്ക് അരിച്ചു ചേർക്കാം ഇതു നല്ലതുപോലെ മിക്സ്സ് ചെയ്തെടുക്കാം, ശേഷം ബിസ്കറ്റ് നന്നായി പൊടിച്ച് ഇതിലേക്ക് ചേർക്കാം, അതിന്റെ കൂടെ തന്നെ ഉണക്കമുന്തിരിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക, പാൻ അടുപ്പിൽ വെച്ച് കൊടുത്ത് നല്ലതുപോലെ ചൂടാക്കി കട്ടിയാക്കി എടുക്കാം, ഇതിനെ ഒരു ബേക്കിംഗ് ട്രേയിൽ പ്ലാസ്റ്റിക് റാപ്പ് വച്ചു കൊടുത്തതിനുശേഷം അതിനു മുകളിലേക്ക് ഒഴിച്ച് കൊടുക്കാം സ്ക്വയർ ആയി സെറ്റ് ചെയ്ത്, റാപ്പ് കൊണ്ട് മൂടി പാത്രത്തിൽനിന്നും മാറ്റിയെടുക്കാം, ഇതിനു മുകളിലേക്ക് കുറച്ചുകൂടി കോകോ പൗഡർ ചേർത്ത് കൊടുത്തു മുറിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Useful and quick