Blog

  • ഫ്രൈഡ് ചിക്കൻ

    ഫ്രൈഡ് ചിക്കൻ

    kfc സ്റ്റൈലിൽ നല്ല ക്രിസ്പി ആയ ചിക്കൻ ഫ്രൈ തയ്യാറാക്കാം.

    ഇതിനായി ഒരു ബൗളിലേക്ക് ഒരു കിലോ ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം, ഇതിലേക്ക് ഒരു കപ്പ് വെള്ളവും, രണ്ട് ടേബിൾ സ്പൂൺ വിനെഗറും , ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും , കുരുമുളകുപൊടി, ഉപ്പ് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇത്രയും ചേർത്ത് മിക്സ് ചെയ്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കുക. അരക്കപ്പ് തൈര് ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്ത് എടുക്കാം മറ്റൊരു പാത്രത്തിൽ അരക്കപ്പ് മൈദ യും നാല് ടേബിൾ സ്പൂൺ കോൺ ഫ്ലോറും ചേർത്ത് മിക്സ് ചെയ്യുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, അര ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ ഇത്രയും ചേർത്തു കൊടുത്തു നല്ലതുപോലെ യോജിപ്പിച്ചെടുക്കുക, ഇനി മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഓരോന്നും എടുത്ത് തൈരിലേക്ക് ഇട്ടു കൊടുക്കാം, ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഓരോന്നും എടുത്ത് തയ്യാറാക്കിവെച്ചിരിക്കുന്ന മൈദ മിക്സിലേക്ക് അമർത്തി കോട്ട ചെയ്തെടുക്കുക, ഇതിനെ ചൂടായ എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Mads Cook

  • ബനാന ഐസ് ക്രീം

    ബനാന ഐസ് ക്രീം

    പഴം ചേർത്ത ഈ കിടിലൻ ഐസ്ക്രീം തയ്യാറാക്കി നോക്കൂ.

    ഇതിനായി രണ്ടു പഴം ചെറിയ കഷണങ്ങൾ ആക്കി മുറിച് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പൗഡർ ഷുഗറും, 300ഗ്രാം തൈരും ചേർത്തു കൊടുത്തതിനു ശേഷം ഒരു ബ്ലെൻഡർ ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്ത് എടുക്കുക. ഒരു ബൗളിലേക്ക് 200 മില്ലി ലിറ്റർ വിപ്പിംഗ് ക്രീം ചേർത്ത് കൊടുത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കാം, ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച ബനാന മിക്സ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക, ഇതിനെ ഒരു പൈപ്പിങ് ബാഗി ലേക്ക് നിറച്ചു കൊടുക്കാം, ഐസ് ബാർ മോൾഡിലേക്ക് സ്റ്റിക് വെച്ചതിനുശേഷം, ഈ ക്രീം നിറച്ചു കൊടുക്കാം, ശേഷം ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുക്കുക, ഒരു ബൗളിലേക്ക് ഡാർക്ക് ചോക്കലേറ്റ് എടുത്തു മെൽറ്റ് ചെയ്ത് എടുക്കണം, ഇതിലേക്ക് അല്പം ഓയിൽ കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം ഫ്രീസറിൽ നിന്ന് എടുത്ത ബാറുകൾ ഈ ചോക്ലേറ്റ് ഇൽ മുക്കിയെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Ricette dolci

  • ക്രിസ്‍പി പൊട്ടറ്റോ റോൾസ്

    ക്രിസ്‍പി പൊട്ടറ്റോ റോൾസ്

    ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കിയ ക്രിസ്പി ആയ റോൾ സ്നാക്സ് റെസിപ്പി

    ഇതിനായി അരക്കിലോ ഉരുളകിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ചെറിയ കഷ്ണങ്ങളായി മുറിച് 15 മിനിറ്റ് വേവിച്ചെടുക്കുക. ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ച് ശേഷം ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യാം, ശേഷം 70 ഗ്രാം കോൺഫ്ലോർ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു പൈപ്പിങ് ബാഗിൽ നിറയ്ക്കുക.ഒരു ട്രെയിലേക്ക് വെളുത്ത എള്ള് നിരത്തി ഇട്ടുകൊടുക്കണം, ഇതിനു മുകളിലേക്ക് നീളത്തിൽ പൈപ്പിങ് ബാഗിൽ നിന്നും മിക്സ് പ്രസ് ചെയ്തു കൊടുക്കുക, ഓരോന്നും എള്ള് നല്ലതുപോലെ കോട്ട് ചെയ്തെടുത്തു എണ്ണയിലേക്ക് ചേർത്തു കൊടുത്ത് ഫ്രൈ ചെയ്ത് എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Cooking Kun

  • പഴം ബ്രഡ്

    പഴം ബ്രഡ്

    പഴം കൊണ്ട് തയ്യാറാക്കിയ പഞ്ഞി പോലെ സോഫ്റ്റായ ബ്രെഡ് റെസിപ്പി.

    ഇവ തയ്യാറാക്കാനായി ഒരു ബൗളിലേക്ക് നേന്ത്രപ്പഴം ചേർത്ത് കൊടുത്തു ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ഒരു മുട്ട ചേർത്ത് മിക്സ് ചെയ്യണം, ശേഷം ആക്ടീവ ഡ്രൈ യീസ്റ്റ് ഒരു ടീസ്പൂൺ ചേർത്ത് മിക്സ് ചെയ്യാം, ഇനി 50 ഗ്രാം മെൽറ്റ് ചെയ്ത ബട്ടറും ,80 ഗ്രാം ഉണക്കമുന്തിരിയും ഇതിലേക്കു ചേർത്ത് മിക്സ് ചെയ്യാം, അടുത്തതായി 350 ഗ്രാം മൈദ ചേർത്ത് ഒരു spatula ഉപയോഗിച്ചു നന്നായി മിക്സ് ചെയ്തു കൊടുക്കുക അല്പം ഉപ്പു കൂടി ചേർക്കാം നന്നായി മിക്സ് ചെയ്ത് ലൂസായ മാവ് തയ്യാറാക്കിയതിനുശേഷം ഒന്നരമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവെക്കാം, ഒന്നര മണിക്കൂറിന് ശേഷം എടുത്തു അല്പം കൂടി പൊടി ഇട്ടു നന്നായി കുഴച്ചതിനു ശേഷം ഒമ്പത് കഷണങ്ങളായി മുറിച്ചെടുക്കുക, ഓരോന്നും എടുത്ത് ഉള്ളിലേക്ക് മടക്കി റൗണ്ട് ഷേപ്പിൽ ആക്കി ബേക്കിംഗ് ട്രേ യിൽ വച്ച് കൊടുക്കാം മുകളിലേക്ക് പൊടിച്ച പഞ്ചസാര ഇട്ട് കൊടുത്തതിനുശേഷം ബേക്ക് ചെയ്തെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Helly’s Simple Recipe

  • എഗ്ഗ് ഓംലെറ്റ് വിത്ത് യോഗർട് സോസ്

    എഗ്ഗ് ഓംലെറ്റ് വിത്ത് യോഗർട് സോസ്

    ബ്രേക്ക് ഫാസ്റ്റ്ന് തയ്യാറാക്കാൻ വളരെ ചുരുങ്ങിയ സമയത്തിൽ തയാറാക്കാവുന്ന കിടിലൻ എഗ്ഗ് റെസിപ്പി.

    ഇതിനായി വേണ്ട ചേരുവകൾ

    ആദ്യം തൈര് സോസ് തയ്യാറാക്കാം

    ഇതിനായി വേണ്ടത്

    ഡിൽസ്

    തൈര് നാല് ടേബിൾ സ്പൂൺ

    വെളുത്തുള്ളി-1

    ഉപ്പ്

    ഓംലെറ്റ് തയ്യാറാക്കാനായി

    മുട്ട -2

    ബട്ടർ -അര ടീസ്പൂൺ

    ഉപ്പു

    മുളക് ചതച്ചത് -ഒരു ടീസ്പൂൺ

    കുരുമുളക് പൊടി

    പപ്രിക – ഒരു ടീസ്പൂൺ

    ബട്ടർ ഒരു ടീസ്പൂൺ

    വെജിറ്റബിൾ ഓയിൽ ഒരു ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം ആദ്യം ഒരു ബൗളിലേക്ക് പൊടിയായി അരിഞ്ഞ ഡിൽസ്, ഗ്രേറ്റ് ചെയ്ത വെളുത്തുള്ളി, ഉപ്പ്,തൈര് എന്നിവ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക, ഇതിനെ ഒരു പ്ലേറ്റിലേക്ക് മാറ്റി വെക്കാം. ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കിയതിനുശേഷം മുട്ട പൊട്ടിച്ചു ഒഴിച്ച് ചേർക്കാം, അടിവശം വെന്തുവരുമ്പോൾ ഇത് എടുത്ത് തയ്യാറാക്കിയ സോസിലേക്ക് വച്ച് കൊടുക്കാം. വീണ്ടും പാനിലേക്ക് ബട്ടർ ചേർത്ത് ചൂടാക്കി അല്പം മുളക് ചതച്ചത് മുളകുപൊടി കുരുമുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടയുടെ മുകളിലേക്ക് ചേർത്തുകൊടുക്കാം, ടോസ്റ്റ് ചെയ്ത ബ്രെഡ് ഉപയോഗിച്ച് സെർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Tasty food recipes

  • നത്തോലി മീൻ പീര

    നത്തോലി മീൻ പീര

    ഒട്ടും ഉടയാതെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ നത്തോലി മീൻ പീര

    ഇതിനു വേണ്ട ചേരുവകൾ

    നത്തോലി മീൻ-1 kg

    മുളക് പൊടി-2tsp

    മഞ്ഞൾപ്പൊടി-അര ടീസ്പൂൺ

    തേങ്ങാ-അരക്കപ്പ്

    ഉപ്പ്

    പച്ചമുളക് -5

    ഇഞ്ചി -അര ഇഞ്ച്

    ചെറിയ ഉള്ളി-10

    പുളി – 1 1/2 tsp

    വെളിച്ചെണ്ണ

    കറിവേപ്പില

    തയ്യാറാക്കുന്ന വിധം

    ആദ്യം മീൻ ക്ലീൻ ചെയ്ത് നന്നായി കഴുകിയെടുക്കുക, ഇതിലേക്ക് മുളകുപൊടി,മഞ്ഞൾപ്പൊടി, ഉപ്പ്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, കറിവേപ്പില ,തേങ്ങ ചിരവിയത് പുളി പൾപ്, മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത്
    നല്ലതുപോലെ കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് എടുക്കുക, ഇനി ഒരു നോൺസ്റ്റിക് പാൻ എടുത്ത് അതിലേക്ക് വാഴയില വച്ച് കൊടുത്തതിനു ശേഷം അതിലേക്ക് മീൻ ചേർത്തു കൊടുക്കാം, പാൻ മൂടിയതിനു ശേഷം 15 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കുക, മറ്റൊരു പാനിൽ വാഴയിൽ വെച്ചതിനുശേഷം അൽപം എണ്ണ ചേർത്ത് കൊടുത്തു ഈ മീൻ ചേർത്ത് വേവാത്ത ഭാഗം അടിയിൽ വരും അടിയിൽ വരുന്ന രീതിയിൽ ചേർത്ത് കൊടുക്കുക, വീണ്ടും പാൻ മൂടി 15 മിനിറ്റ് വരെ ചെറിയ തീയിൽ വേവിച്ചെടുക്കുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Kerala Samayal Malayalam Vlogs

  • റവ ഹൽവ

    റവ ഹൽവ

    റവ ഉപയോഗിച്ച് തയ്യാറാക്കിയ ഈ സ്വീറ്റ് റെസിപ്പി ട്രൈ ചെയ്തു നോക്കൂ,വളരെ കുറച്ചു ചേരുവകൾ മാത്രം മതി .

    ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് 2 കപ്പ് പഞ്ചസാര, ഒന്നരകപ്പ് പാൽ ഒന്നരക്കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിച്ചെടുത്തു മാറ്റിവയ്ക്കുക. അടുത്തതായി വേറൊരു പാനിൽ GM ബട്ടർ ചേർത്ത് മെൽറ്റ് ചെയ്യുക,കൂടെ 5൦ GM എണ്ണ കൂടെ ചേർക്കാം, ശേഷം 2 ഗ്ലാസ് റവ ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക ,നന്നായി റോസ്റ്റ് ആയി ബ്രൗൺ നിറമായി വന്നാൽ ഇതിലേക്ക് പാൽ ചേർത്ത് കൊടുക്കാം, നന്നായി കാട്ടിയാകുന്നത് വരെ ഇളക്കി കൊടുക്കണം, ശേഷം സെർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    10 Numara Lezzet