Advertisement

ഒട്ടും ഉടയാതെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ നത്തോലി മീൻ പീര

ഇതിനു വേണ്ട ചേരുവകൾ

നത്തോലി മീൻ-1 kg

മുളക് പൊടി-2tsp

മഞ്ഞൾപ്പൊടി-അര ടീസ്പൂൺ

തേങ്ങാ-അരക്കപ്പ്

ഉപ്പ്

പച്ചമുളക് -5

ഇഞ്ചി -അര ഇഞ്ച്

ചെറിയ ഉള്ളി-10

പുളി – 1 1/2 tsp

വെളിച്ചെണ്ണ

കറിവേപ്പില

തയ്യാറാക്കുന്ന വിധം

ആദ്യം മീൻ ക്ലീൻ ചെയ്ത് നന്നായി കഴുകിയെടുക്കുക, ഇതിലേക്ക് മുളകുപൊടി,മഞ്ഞൾപ്പൊടി, ഉപ്പ്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, കറിവേപ്പില ,തേങ്ങ ചിരവിയത് പുളി പൾപ്, മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത്
നല്ലതുപോലെ കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് എടുക്കുക, ഇനി ഒരു നോൺസ്റ്റിക് പാൻ എടുത്ത് അതിലേക്ക് വാഴയില വച്ച് കൊടുത്തതിനു ശേഷം അതിലേക്ക് മീൻ ചേർത്തു കൊടുക്കാം, പാൻ മൂടിയതിനു ശേഷം 15 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കുക, മറ്റൊരു പാനിൽ വാഴയിൽ വെച്ചതിനുശേഷം അൽപം എണ്ണ ചേർത്ത് കൊടുത്തു ഈ മീൻ ചേർത്ത് വേവാത്ത ഭാഗം അടിയിൽ വരും അടിയിൽ വരുന്ന രീതിയിൽ ചേർത്ത് കൊടുക്കുക, വീണ്ടും പാൻ മൂടി 15 മിനിറ്റ് വരെ ചെറിയ തീയിൽ വേവിച്ചെടുക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Kerala Samayal Malayalam Vlogs