Blog

  • കോകോനട്ട് ബാർ

    കോകോനട്ട് ബാർ

    പഞ്ചസാര ചേർക്കാതെ തയ്യാറാക്കിയ ഹെൽത്തിയായ കോക്കനട്ട് ബാർ റെസിപ്പി

    ഇതിനു വേണ്ട ചേരുവകൾ

    ഡെസിഗ്നേറ്റഡ് കോക്കനട്ട് -ഒരുകപ്പ്

    കോക്കനട്ട് ക്രീം -മൂന്ന് ടേബിൾ സ്പൂൺ

    തേൻ -ഒരു ടേബിൾസ്പൂൺ

    ചോക്ലേറ്റ് -80 ഗ്രാം

    ഓയിൽ- ഒരു ടേബിൾ സ്പൂൺ

    ഒരു ബൗളിലേക്ക് ദേശിക്കേറ്റഡ് കോകോനട്ടും, കോക്കനട്ട് ക്രീമും തേനും, ഓയിലും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക, ഒരു മോൾഡിലേക്ക് ഇത് ടൈറ്റായി നിറച്ചു കൊടുത്തതിനുശേഷം ഫ്രീസ് ചെയ്ത് എടുക്കാം. ഒരു പാത്രത്തിലേക്ക് ഡാർക്ക് ചോക്ലേറ്റ് ചേർത്ത് മെൽറ്റ് ചെയ്തെടുക്കണം. ഫ്രീസ് ചെയ്ത കോക്കനട്ട് ബോൾസ് ഓരോന്നായി എടുത്ത് സ്റ്റിക്ക് വച്ചതിനുശേഷം ചോക്ലേറ്റ് കോട്ട് ചെയ്തെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    HEALTHY AND DELICIOUS

  • ഡോണട്ട്

    ഡോണട്ട്

    രുചികരമായ ഡോണട്ട് ഈസിയായി വീട്ടിൽ തയ്യാറാക്കാം.

    ഇതിനുവേണ്ട ചേരുവകൾ

    മൈദ- 300 ഗ്രാം

    പാൽ – 120 മില്ലി

    യീസ്റ്റ് – 4 ഗ്രാം

    പഞ്ചസാര -30 ഗ്രാം

    ബട്ടർ – 30 ഗ്രാം

    മുട്ട 1

    ഉപ്പ് – 2ഗ്രാം

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ചെറുചൂടുള്ള പാൽ എടുക്കുക, അതിലേക്ക് ഉപ്പും, പഞ്ചസാരയും, യീസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്യണം , ശേഷം ഉമുട്ട ചേർത്ത് വീണ്ടും മിക്സ് ചെയ്യണം ഇനി മൈദ ചേർത്ത് കൊടുത്തു ഒരു spatula ഉപയോഗിച്ച് മിക്സ് ചെയ്തു സോഫ്റ്റ് മാവാക്കണം , കൗണ്ടർ ടോപ്പിലേക്ക് മാറ്റിയതിനുശേഷം രണ്ട് കൈയും ഉപയോഗിച്ച് 5 മിനിറ്റ് വരെ നന്നായി സ്ട്രെച്ച് ചെയ്തു കുഴയ്ക്കണം. ഇനി ബൗളിലേക്ക് വെച്ച് ഒരു പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് കവർ ചെയ്തു രണ്ടുമണിക്കൂർ വരെ മാറ്റി വെക്കാം. നന്നായി പൊങ്ങിയ മാവെടുത്ത് വീണ്ടും കുഴച്ച്തിനുശേഷം 8 കഷണങ്ങളായി മുറിക്കാം. ഓരോന്നും എടുത്ത് ചെറിയ റൗണ്ടിൽ പരത്തിയതിനുശേഷം നടുഭാഗം ഒരു ക്യാപ് ഉപയോഗിച്ച് മുറിച്ചുമാറ്റി ഡോനട്ട് ഷേപ്പ് ആക്കിയെടുക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ ഒരു കോട്ടൺ ഉപയോഗിച്ച് കവർ ചെയ്തു കുറച്ചു സമയം കൂടി മാറ്റിവെക്കണം, ശേഷം ചൂടായ എണ്ണയിലേക്ക് ഫ്രൈ ചെയ്ത് എടുക്കാം. ഫ്രൈ ചെയ്ത ഡോണട്ട് പഞ്ചസാര കോട്ട് ചെയ്തെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Spicy Foodz

  • ഓറിയോ ചോക്കോ ബാർ

    ഓറിയോ ചോക്കോ ബാർ

    ഓറിയോ ബിസ്കറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ചോക്കോബാർ റെസിപ്പി.ക്രീമും വേണ്ട, ബീറ്ററും വേണ്ട

    ഇതിനായി മൂന്നു പാക്കറ്റ് ഓറിയോ ബിസ്കറ്റ് ആണ് എടുക്കേണ്ടത് ഓരോ പാക്കറ്റും എടുത്ത് ചപ്പാത്തി റോളർ ഉപയോഗിച്ചു നന്നായി ക്രഷ് ചെയ്തെടുക്കുക. ശേഷം പാക്കറ്റിലെ ഒരു സൈഡ് പൊട്ടിക്കണം ഇതിലേക്ക് പാൽ ഒഴിച്ച് കൊടുക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം സ്റ്റിക് വച്ച് കൊടുക്കാം ,ഇനി
    ഫ്രീസറിൽ വെച്ച് ഐസ് ആക്കി എടുക്കാം, ശേഷം പാക്കറ്റ് പൊട്ടിക്കാം. ഒരു ബൗളിൽ ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്തെടുക്കുക, ഇതിനെ ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുക്കാം ശേഷം കുറച്ചു നട്സ് ക്രഷ് ചെയ്തത് ചേർത്ത് മിക്സ് ചെയ്ത് തയ്യാറാക്കിവെച്ചിരിക്കുന്ന ഐസ് ബാറുകൾ ഓരോന്നും ഇതിൽ മുക്കി എടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    The Home Minister

  • മട്ടൺ ബിരിയാണി

    മട്ടൺ ബിരിയാണി

    സൂപ്പർ ടേസ്റ്റി മട്ടൻ ബിരിയാണി ഈസി ആയി തയ്യാറാക്കാം.

    ആദ്യം മട്ടൻ കഷ്ണങ്ങൾ ഓയിൽ, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി,പച്ചമുളക് പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക, ഇതിനെ ഒരു കുക്കറിലേക്ക് ചേർത്തു കൊടുത്തു ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക,ശേഷം കുക്കർ അടച്ചു ചെയ്തു 5-6 വിസിൽ വേവിക്കണം. രണ്ട് കപ്പ് ബസുമതി അരി ഉപ്പും കുറച്ച് മസാലകളും ചേർത്ത് നന്നായി വേവിച്ചെടുക്കുക അതിനുശേഷം വാർത്തെടുത്തു മാറ്റിവയ്ക്കാം. ഒരു വലിയ പാനിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കിയതിനുശേഷം കുറച്ചു മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്യണം, ഇതിലേക്ക് ഒരു കപ്പ് ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേർത്ത് കൊടുത്തു മിക്സ് ചെയ്ത ശേഷം വേവിച്ചു വച്ചിരിക്കുന്ന മട്ടൺ കഷ്ണങ്ങൾ ചേർക്കാം , ശേഷം ഒരു തക്കാളി മിക്സിയിൽ നന്നായി അടിച്ച് കൂടെ ചേർക്കാം മൂന്നും കൂടി മിക്സ് ചെയ്ത ശേഷം രണ്ട് ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കാം.അടുത്തതായി ബിരിയാണി മസാല ഒരു ടേബിൾ സ്പൂൺ ചേർത്തു കൊടുത്തു മിക്സ് ചെയ്യണം
    വേവിച്ചെടുത്ത രണ്ടു ഉരുളക്കിഴങ്ങും ചേർക്കുക,മിക്സ് ചെയ്തതിനുശേഷം വേവിച്ചു വെച്ച അരി ഇതിനു മുകളിലായി ചേർത്തു കൊടുക്കാം, ഏറ്റവും മുകളിലായി നെയ്യും ബിരിയാണി മസാലയും കുങ്കുമപ്പൂവ് പാൽ എന്നിവ മിക്സ് ചെയ്ത് അതും കൂടി ചേർത്ത് കൊടുക്കാം, പിന്നെ രണ്ട് പുഴുങ്ങിയ മുട്ട കൂടി ചേർത്ത് കുക്കർ അടച്ച് ചെറിയ തീയിൽ 15 മിനിറ്റ് വേവിച്ചെടുക്കണം സ്വാദിഷ്ടമായ മട്ടൻ ബിരിയാണി റെഡി.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    PIYALI’S

  • ബ്രൗണി

    ബ്രൗണി

    കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ബ്രൗണി റെസിപ്പി , പഞ്ചസാര ചേർക്കാതെ തയ്യാറാക്കിയത്.

    ഇതിനായി 50 ഗ്രാം ഈന്തപ്പഴം കുറച്ചുസമയം വെള്ളത്തിൽ ഇട്ടു വചു സോഫ്റ്റ് ആയതിനു ശേഷം എടുക്കുക, ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. ഒരു ബൗളിലേക്ക് ഒരു നേന്ത്രപ്പഴം ചേർത്ത് കൊടുത്തു നന്നായി ഉടച്ചു എടുക്കാം, ഇതിലേക്ക് 70 ഗ്രാം അരിപ്പൊടി, രണ്ടു മുട്ട, 30 ഗ്രാം കൊക്കോ പൗഡർ, അര ടീസ്പൂൺ ബേക്കിംഗ് പൌഡർ, 100 മില്ലി പാല് , ഈന്തപ്പഴം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, അതിലേക്ക് വാൾനട്ട് കട്ട് ചെയ്തത് കൂടെ ചേർത്ത് മിക്സ് ചെയ്യാം, ഇതിനെ ഒരു ബേക്കിങ് ട്രേയിലേക്ക് മാറ്റിയതിനുശേഷം bake ചെയ്തെടുത്തു ഉപയോഗിക്കാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    HEALTHY AND DELICIOUS

  • എഗ്ഗ് ബ്രേക്ഫാസ്റ്റ്

    എഗ്ഗ് ബ്രേക്ഫാസ്റ്റ്

    മുട്ട കൊണ്ട് തയ്യാറാക്കിയ ടേസ്റ്റി ആൻഡ് ഹെൽത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി , തയ്യാറാക്കാനും ചുരുങ്ങിയ സമയം മതി .

    ഇതിനായി നാല് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ഗ്രേറ്റ് ചെയ്തെടുക്കുക, നീളത്തിൽ ഉള്ള ചെറിയ കഷ്ണങ്ങൾ ആയാണ് എടുക്കേണ്ടത് , ഇത് കഴുകിയതിനുശേഷം വെള്ളം കളഞ്ഞു ഒരു ബൗളിൽ എടുക്കുക , ഇതിലേക്ക് ചെറുതായി അരിഞ്ഞ സ്പ്രിങ് ഒണിയൻ , ഒഹാം എന്നിവ ചേർത്തു കൊടുക്കാം, ശേഷം നാല് മുട്ടയുടെ വെള്ള കരു ചേർത്തുകൊടുക്കാം കൂടെ ആവശ്യത്തിന് ഉപ്പ്, പാപ്രിക പൗഡർ, മൈദ രണ്ട് ടേബിൾ സ്പൂൺ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ശേഷം ഈ മിക്സ് ചേർത്ത് കൊടുക്കാം, ചെറിയ റൗണ്ടിൽ പരത്തി കൊടുത്തു,നടുവിൽ ഹോൾ ഉണ്ടാക്കണം, ഈ ഹോളിലേക്ക് മഞ്ഞക്കരു ചേർത്തുകൊടുക്കാം, മുകളിലേക്ക് അല്പം കുരുമുളകുപൊടി ഇട്ടതിതിനുശേഷം രണ്ടു സൈഡും നന്നായി വേവിച്ചെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Tasty food recipes

  • ഡെലിഷ്യസ് ചിക്കൻ റൈസ്

    ഡെലിഷ്യസ് ചിക്കൻ റൈസ്

    ചിക്കനിലേക്ക് അരിയും, വെജിറ്റബിൾസും ചേർത്ത് തയ്യാറാക്കിയ സ്വാദിഷ്ടമായ ഒരു റൈസ് റെസിപ്പി.

    ഇത് തയ്യാറാക്കാനായി സ്‌കിന്നോടു കൂടിയ 6 ചിക്കൻ പീസ് ആണ് എടുക്കേണ്ടത്, ഇതിലേക്ക് അൽപം ഉപ്പുചേർത്ത് കൊടുത്തു നന്നായി തേച്ചുപിടിപ്പിക്കുക. ഒരു ബേക്കിങ് ട്രേയിലേക്ക് അല്പം ഓയിൽ ഒഴിച്ച് കൊടുത്തതിനു ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, 3 ക്യാരറ്റ് വട്ടത്തിലരിഞ്ഞ് എടുത്തതും, രണ്ട് തക്കാളി ചൂടുവെള്ളത്തിൽ മുക്കി എടുത്തതിനുശേഷം ഗ്രേറ്റ് ചെയ്ത എടുത്തതും, 2 വെളുത്തുള്ളി ചതച്ചതും, അല്പം മല്ലിയില ആവശ്യത്തിന് ഉപ്പ് ,മുളകുപൊടി ,വെളുത്തുള്ളി പൊടി, ഡ്രൈ ginger പൌഡർ, cilentro, 300 മില്ലി വെള്ളം എന്നിവ ചേർത്ത് എല്ലാം കൂടി മിക്സ് ചെയ്യുക.

    ഇതിലേക്ക് ഉപ്പു പുരട്ടി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്തു ഓവനിലേക്ക് വയ്ക്കാം 40 മിനിറ്റ് നേരം bake ചെയ്തതിനുശേഷം പുറത്തെടുത്ത് ചിക്കൻ കഷണങ്ങൾ മാറ്റിവയ്ക്കുക. 400 ഗ്രാം നീളമുള്ള അരി നന്നായി കഴുകി ഉപ്പും വെള്ളവും ചേർത്ത് വേവിച്ച് എടുക്കാം, ശേഷം വേവിച്ച അരി ട്രെയിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യണം, കൂടെ ചിക്കൻ കഷണങ്ങളും ചേർത്ത് സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Tasty food recipes