Blog

  • കോകോനട്ട്  ബാർ

    കോകോനട്ട് ബാർ

    ഡെസിക്കേറ്റഡ് കോകോനട്ട് ചേർത്ത് തയ്യാറാക്കിയ ഷുഗർ ഫ്രീ ആയ സ്നാക്ക്സ് റെസിപ്പി.

    ആദ്യം ഒരു ബൗളിലേക്ക് 60 ഗ്രാം ദേശിക്കേറ്റഡ് കോക്കനട്ട് ചേർത്തുകൊടുക്കാം. ഇതിലേക്ക്, 50 ഗ്രാം മിൽക്ക് പൗഡർ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം 20 മില്ലി ചെറു ചൂടുവെള്ളം ചേർത്ത് ഒന്നു കൂടി മിക്സ് ചെയ്ത് എടുക്കാം, ശേഷം 10 മില്ലി തേൻ ഇതിലേക്ക് ചേർത്ത് കൊടുക്കാം, നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു കഴിഞ്ഞാൽ 10 മിനിറ്റ് ഇത് മാറ്റിവയ്ക്കാം ശേഷം കയ്യിൽ എണ്ണ പുരട്ടിയതിനുശേഷം ഇതിൽ നിന്നും അല്പാല്പമായി എടുത്തു ബോളുകൾ ആക്കി ഉരുട്ടിയെടുക്കുക, ഇത് ഡെസിക്കേറ്റഡ് കോകോനട്ട് കോട്ട് ചെയ്തതിനുശേഷം മുകളിൽ ബദാം വെച്ച് സർവ് ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HEALTHY AND DELICIOUS

  • ചീസ് പൊട്ടറ്റോ ന്യൂഡിൽസ്

    ചീസ് പൊട്ടറ്റോ ന്യൂഡിൽസ്

    എളുപ്പത്തിൽ തയാറാക്കിയ സ്വാദിഷ്ടമായ ചീസ് പൊട്ടറ്റോ ന്യൂഡിൽസ് റെസിപ്പി.

    അര കിലോ ഉരുളകിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക, വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് നന്നായി വേവിച്ചെടുക്കണം , ശേഷം വെള്ളം മാറ്റി ഒരു ബൗളിലേക്ക് ഇട്ട് നന്നായി ഉടച്ചെടുക്കാം. ഇതിലേക്ക് ഉപ്പും, കുരുമുളകു പൊടിയും, 80 ഗ്രാം പൊട്ടറ്റോ പൗഡറും , 40 ഗ്രാം ഗോതമ്പുപൊടിയും ചേർത്ത് കൊടുത്തു കൈ ഉപയോഗിച്ച് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം. ഇതിൽ നിന്നും കുറച്ചു കുറച്ച് എടുത്ത് കൗണ്ടർ ടോപ്പിൽ അൽപ്പം പൊടി ഇട്ടതിനുശേഷം കൈ ഉപയോഗിച്ച് റോൾ ചെയ്തു നൂഡിൽസ് ഷേപ്പിൽ ആക്കി എടുക്കുക, ഇതിനെ ഒരു പാനിലേക്ക് ചേർത്ത് കൊടുത്തു തിളപ്പിച്ച് എടുക്കണം, ശേഷം ചൂടുവെള്ളത്തിൽ നിന്നും മാറ്റി പച്ചവെള്ളത്തിൽ ഒരുതവണ കഴുകിയെടുക്കാം. ഒരു ബൗളിൽ ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ സോയസോസ്, ഒരു ടേബിൾ സ്പൂൺ ചില്ലി സോസ്, 50 മില്ലി വെള്ളം എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കി ശേഷം അല്പം വെളുത്തുള്ളി ചതച്ച് ചേർത്ത് റോസ്റ്റ് ചെയ്യണം ഇതിലേക്ക് തയ്യാറാക്കിയ സോസ് ചേർത്ത് നന്നായി തിളപ്പിക്കുക, കൂടെ വേവിച്ചു വച്ചിരിക്കുന്ന നൂഡിൽസും ചേർക്കാം, അല്പം സവാളയും, ഗ്രേറ്റ് ചെയ്ത ചീസും ചേർത്ത് നന്നായി ചൂടാക്കിയതിനുശേഷം ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Kun

  • മടക്ക് കാജ

    മടക്ക് കാജ

    മൈദ മാത്രം മതി ഈ കിടിലൻ മധുരം തയ്യാറാക്കാൻ.

    രണ്ട് കപ്പ് മൈദ യിലേക്ക് ഒരു അൽപം ഉപ്പുചേർത്ത് കൊടുത്തതിനുശേഷം വെള്ളമൊഴിച്ച് കുഴച്ച് നല്ല സോഫ്റ്റ് മാവാക്കി എടുക്കണം. ശേഷം നീളത്തിൽ റോൾ ചെയ്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം, മുറിച്ചെടുത്ത ഓരോ കഷണങ്ങളും നല്ല നൈസായി പരത്തി എടുക്കണം, ശേഷം ഓരോന്നും എടുത്ത് മുകളിൽ നെയ് പുരട്ടിയതിനു ശേഷം മുകളിലേക്ക് അല്പം പൊടിയിട്ട് കൊടുത്തു അടുത്തത് വയ്ക്കുക, ഇതുപോലെ ലയർ ആയി സെറ്റ് ചെയ്യണം, ശേഷം വീണ്ടും റോൾ ചെയ്തെടുത്തു മുറിച്ചെടുക്കണം, വീണ്ടും ചെറുതായി പരത്തിയതിനുശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക, ഫ്രൈ ചെയ്തെടുത്ത റോളുകൾ ഷുഗർ സിറപ്പിലേക്ക് മുക്കിയെടുത്തു ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Mads Cook

  • നാൻ പൂരി

    നാൻ പൂരി

    കൊൽക്കത്ത സ്പെഷ്യൽ നാൻ പൂരി, ഏതുനേരത്തും കഴിക്കാൻ സൂപ്പർ.

    ഇത് തയ്യാറാക്കാനായി ഒരു ചെറിയ ബൗളിൽ അര കപ്പ് പാൽ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ യീസ്റ്റും ചേർത്ത് മിക്സ് ചെയ്തു 10 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു ബൗളിലേക്ക് 2 കപ്പ് മൈദയും ഒരു ടീ സ്പൂൺ നെയ്യും, കാൽടീസ്പൂൺ ഉപ്പും, ഒരു പിഞ്ചു ബേക്കിംഗ് പൗഡറും, 2 ടീ സ്പൂൺ തൈരും ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക, ഇതിലേക്ക് നന്നായി പതഞ്ഞു വന്ന യീസ്റ്റ് മിക്സ് ചേർത്ത് കൊടുത്തു നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കിയെടുക്കാം, കുറച്ച് നെയ്യ് പുരട്ടിയതിനു ശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കണം, നന്നായി പൊങ്ങിവന്ന മാവ് ഒന്നുകൂടി കുഴച്ച്തിനുശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം, ശേഷം ഒരു ചപ്പാത്തിപ്പലകയിൽ വെച്ച് കൊടുത്തു അല്പം പൊടി ഇട്ടതിനുശേഷം അധികം വട്ടത്തിൽ അല്ലാതെ പരത്തി എടുക്കണം, ഇനി ചൂടായ എണ്ണയിലേക്ക് ഫ്രൈ ചെയ്ത് എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    PIYALI’S

  • ബംഗാളി സ്വീറ്റ്

    ബംഗാളി സ്വീറ്റ്

    ബംഗാളി സ്വീറ്റ് ആയ ഗോജ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

    രണ്ട് കപ്പ് മൈദയിലേക്ക് രണ്ടു ടേബിൾ സ്പൂൺ നെയ്യ്, അര ടീ സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക, ശേഷം വെള്ളം അല്പാല്പമായി ചേർത്ത് കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം. ഒരു കപ്പ് പഞ്ചസാര ഒരു പാനിലേക്ക് ചേർക്കാം, ഇതിലേക്ക് അര കപ്പ് വെള്ളം കൂടി ചേർത്ത് അലിയിച്ച് എടുക്കാം, ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.ക്രിസ്റ്റൽ ആവാതിരിക്കാൻ ഒരു കഷ്ണം ചെറുനാരങ്ങ കൂടി ചേർത്ത് കൊടുക്കാം. തയ്യാറാക്കിവെച്ചിരിക്കുന്ന മാവിനെ കൗണ്ടർ ടോപ്പിൽ വെച്ച് കൈ ഉപയോഗിച്ച് നന്നായി കുഴച്ചു കൊടുക്കണം . ശേഷം കട്ടിയുള്ള ചതുര കഷ്ണങ്ങൾ ആയി കട്ട് ചെയ്യാം. ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക, ശേഷം കട്ട് ചെയ്തു വച്ചിരിക്കുന്ന കഷണങ്ങൾ ചേർത്തു കൊടുത്തു നന്നായി ഫ്രൈ ചെയ്ത് എടുക്കാം. ശേഷം ഓരോന്നായി എടുത്ത് തയ്യാറാക്കിവെച്ചിരിക്കുന്ന ഷുഗർ സിറപ്പിലേക്ക് ചേർത്തുകൊടുക്കാം.5 മിനിറ്റ് കഴിഞ്ഞു എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    PIYALI’S

  • ഷമി കബാബ്

    ഷമി കബാബ്

    നാവിൽ വെള്ളമൂറും രുചിയിൽ ഷമി കബാബ് തയ്യാറാക്കാം.

    ആദ്യം ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കാം, ശേഷം അര കിലോ ചെറിയ കഷണങ്ങളായി മുറിച്ച ബീഫ് ചേർത്ത് മിക്സ് ചെയ്യണം, ഇനി രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക, അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ജീരക പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ മല്ലി പൊടി എന്നിവ കൂടി ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കാം. അടുത്തതായി പച്ചമുളകും, ഒരു കപ്പ് കടലപ്പരിപ്പും, മല്ലിയിലയും, പുതിനയിലയും ചേർത്ത് മിക്സ് ചെയ്യണം .രണ്ടു മൂന്നു മിനിറ്റോളം വീണ്ടും വേവിച്ചതിനു ശേഷം ഇതിനെ ഒരു മിക്സി ജാറിലേക്ക് മാറ്റി കൊടുക്കാം, ചൂടാറിയശേഷം അരച്ചെടുക്കണം, ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തു രണ്ട് ടേബിൾസ്പൂൺ ബ്രഡ് crumbs ചേർത്ത് വീണ്ടും മിക്സ് ചെയ്യണം, ഇതിൽ നിന്നും അൽപം എടുത്ത് കെബാബ് ഷേപ്പ് ആക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mads Cook

  • ചോക്കോ കുക്കീസ്‌

    ചോക്കോ കുക്കീസ്‌

    ചോക്ലേറ്റ് ചേർത്ത് തയ്യാറാക്കിയ ക്രഞ്ചി കുക്കീസ്

    ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിലേക്ക് 100 ഗ്രാം ബട്ടർ ചേർത്ത് കൊടുക്കുക ഒരു whisk ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 40 ഗ്രാം വൈറ്റ് ഷുഗറും , 100 ഗ്രാം ബ്രൗൺ ഷുഗറും ചേർത്ത് മിക്സ് ചെയ്യാം, ശേഷം ഒരു മുട്ടയും, രണ്ട് ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യാം, ഈ മിക്സിലേക്ക് 160 ഗ്രാം മൈദ അരിച്ചു ചേർത്ത് കൊടുക്കുക, കൂടെ അര ടീസ്പൂൺ ബേക്കിംഗ് സോഡയും അര ടീസ്പൂൺ ബേക്കിംഗ് പൗഡറും, രണ്ട് ടീസ്പൂൺ കോൺ സ്റ്റാർച്ചും, അര ടീസ്പൂൺ ഉപ്പും കൂടെ ചേർക്കാം ഒരു പാക്കറ്റ് ഉപയോഗിച്ച് മിക്സ് ചെയ്ത് ഇളക്കുക, ഇതിലേക്ക് 50ഗ്രാം ചോക്കോ ചിപ്സ് ചേർത്തുകൊടുക്കാം, വീണ്ടും നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം അരമണിക്കൂർ fridgil മാറ്റിവെക്കാം
    ശേഷം എടുത്തു ഒരു സ്‌കൂപ്പർ ഉപയോഗിച്ച് കുറച്ചു കുറച്ചായി എടുത്തു ബേക്കിംഗ് ട്രെയിൽ നിരത്തി വയ്ക്കുക, ഇനി bake ചെയ്തെടുത്ത കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Artsuki