ചോറ് ഇതുപോലെ തയ്യാറാക്കി കഴിക്കുകയാണെങ്കിൽ കറിയും വേണ്ട, സമയവും ലാഭം.
ഒരു പാൻ നന്നായി ചൂടാക്കിയതിനുശേഷം രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ചെറിയ ഉള്ളി പത്തെണ്ണം ചേർക്കാം, ഇത് നന്നായി വഴറ്റിയതിനു ശേഷം ആവശ്യത്തിന് ഉപ്പ് ഇതിലേക്ക് ചേർക്കാം, വീണ്ടും നന്നായി മിക്സ് ചെയ്ത് കഴിഞ്ഞാൽ, ചോറ് ഇതിലേക്ക് ചേർക്കാം, ഉള്ളിയും, ചോറും നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം ശേഷം അര ടീസ്പൂൺ കുരുമുളക് പൊടി ഇതിലേക്ക് ചേർത്ത് കൊടുത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക, രുചികരമായ ഉള്ളി ചോർ തയ്യാർ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kerala Samayal Malayalam Vlogs
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ബൗണ്ടി ബാർ വീട്ടിൽ ഈസിയായി തയ്യാറാക്കാം.
ഒരു ബൗളിലേക്ക് ആദ്യം ഒരു കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് കൊടുക്കുക, ഇതിലേക്ക് കാൽകപ്പ് ഹെവി മിൽക്ക് ക്രീം ചേർത്ത് മിക്സ് ചെയ്യാം, ശേഷം അര കപ്പ് കണ്ടൻസ്ഡ് മിൽക്ക് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം അര കപ്പ് ഡെസിക്കേറ്റഡ് coconut കൂടെ ചേർത്തു കൊടുക്കാം, വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം, ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് അൽപാൽപമായി എടുത്ത് ബാർ ഷേപ്പിൽ ആക്കുക, ഒരു ബൗളിലേക്ക് 250ഗ്രാം ഡാർക്ക് ചോക്ലേറ്റ് ചേർത്തു കൊടുത്തു ഡബിൾ ബോയിൽ ചെയ്ത് മെൽറ്റ് ചെയ്തെടുക്കാം. തയ്യാറാക്കിവെച്ചിരിക്കുന്ന ബാറുകൾ ഓരോന്നും എടുത്ത് ചോക്ലേറ്റ് മുക്കിയതിനു ശേഷം ഒരു ട്രെയിലേക്ക് വയ്ക്കാം, എല്ലാം റെഡി ആയി കഴിഞ്ഞാൽ 5 മിനിറ്റ് ഫ്രീസ് ചെയ്തെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tiffin Box
ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാനിലേക്ക് 2 കപ്പ് പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 1/3 കപ്പ് മൈദ, അര കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം അടുപ്പിൽ വെച്ച് ചൂടാക്കുക,നന്നായി ഇളക്കിക്കൊണ്ടിരിക്കണം നല്ല ക്രീമി ആകുമ്പോൾ രണ്ട് ടേബിൾ സ്പൂൺ ബട്ടർ ഇതിലേക്ക് ചേർത്ത് കൊടുക്കാം, ശേഷം നല്ലതുപോലെ വീണ്ടും മിക്സ് ചെയ്യണം ബട്ടർ നന്നായി അലിഞ്ഞു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം. ഒരു ട്രേയിലേക്ക് ഡെഡിക്കേറ്റഡ് കോക്കനട്ട് നിരത്തി ഇട്ടുകൊടുക്കുക ഇതിനു മുകളിലായി തയ്യാറാക്കിവെച്ചിരിക്കുന്ന മൈദ മിക്സ് പരത്തി ഒഴിച്ചുകൊടുക്കണം, ഇത് തണുക്കാനായി മാറ്റി വെക്കാം. ഒരു ബൗളിലേക്ക് അരക്കപ്പ് വിപ്പിംഗ് ക്രീം ചേർത്ത് കൊടുത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കണം, ഇത് ട്രേ യുടെ മുകളിലായി തേച്ചുകൊടുക്കാം, ശേഷം നീളത്തിൽ മുറിച്ചെടുത്ത് ചെറിയ കഷണങ്ങളാക്കിയതിനുശേഷം റോൾ ചെയ്ത് എടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mads Cook
കുവൈത്തിലെ ട്രഡീഷണൽ ഫുഡ് ആയ ചിക്കൻ മജ്ബൂസ് തയ്യാറാക്കാം.
ഒരു വലിയ പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക, ഇതിലേക്ക് അരക്കപ്പ് ഓയിൽ ചേർത്തുകൊടുക്കണം, ശേഷം 3 സവാള അരിഞ്ഞതും, അൽപം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചേർത്തു കൊടുക്കാം, ഇവ ചെറുതായി വഴറ്റിയതിനു ശേഷം മസാലകൾ ചേർക്കാം, ഇതിലേക്ക് വലിയ ചിക്കൻ കഷ്ണങ്ങൾ ചേർത്തു കൊടുക്കാം. എല്ലാം ഒന്ന് മിക്സ് ചെയ്തതിനു ശേഷം ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, അല്പം മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചിക്കൻ കഷണം വീണ്ടും മിക്സ് ചെയ്യുക, ഇനി ചിക്കൻ മുങ്ങിക്കിടക്കുന്ന പാകത്തിന് വെള്ളം ഒഴിച്ചു കൊടുക്കണം, ഇതിലേക്ക് ഒരു ചിക്കൻ സ്റ്റോക്കും, ഒരു ഉണക്ക നാരങ്ങയും, ഒരു പച്ചമുളകും, തക്കാളി അരിഞ്ഞതും ചേർത്തു കൊടുക്കാം അരമണിക്കൂർ വരെ ചിക്കൻ നന്നായി വേവിച്ചെടുക്കണം.
ആ സമയം അരക്കപ്പ് കടലപ്പരിപ്പ് ഒരു മണിക്കൂർ കുതിർത്തതിനു ശേഷം വെള്ളം ഒഴിച്ച് 10 മിനിറ്റ് വേവിച്ച് എടുത്തു മാറ്റിവയ്ക്കണം. മറ്റൊരു പാനിലേക്ക് എണ്ണ ചേർത്ത് കൊടുത്തതിനു ശേഷം നാല് സവാള സ്ക്വയർ ആയി കട്ട് ചെയ്തു ചേർത്ത് നല്ലതുപോലെ വഴറ്റി മാറ്റുക ,മറ്റൊരു പാനിലേക്ക് എണ്ണ ചേർത്ത് മുന്തിരി ചേർത്ത് കൊടുക്കണം ഇത് നന്നായി വറുത്ത് കഴിഞ്ഞാൽ സവാളയിലേക്ക് ചേർത്തു കൊടുക്കാം, ഇതിലേക്ക് അൽപം ഉപ്പും ഏലയ്ക്കാപ്പൊടിയും,വേവിച്ച കടലയും ചേർത്ത് മിക്സ് ചെയ്ത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക.
ചിക്കൻ വെന്തുകഴിഞ്ഞാൽ വെള്ളത്തിൽ നിന്നും ചിക്കനും , മസാലയും മാറ്റിയതിനുശേഷം അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ഒന്നര കിലോ ബസുമതി റൈസ് ചേർത്ത് കൊടുക്കുക. ആവശ്യത്തിനുള്ള ഉപ്പും ,അൽപം ബട്ടർ കൂടി ചേർത്ത് കൊടുത്തു നല്ലതുപോലെ വേവിച്ചെടുക്കാം.വെന്തു കഴിഞ്ഞാൽ അതിനു മുകളിലായി കുറച്ചു കുങ്കുമപൂവ് മിക്സ് ചേർത്ത് കൊടുക്കാം ഒരു ബൗളിൽ അല്പം കുങ്കുമപ്പൂവ് വെള്ളവും അതിന്റെ കൂടെ ഗരംമസാലയും, അറബി മസാലയും,ബട്ടറും ചേർത്ത് മിക്സ് ചെയ്തു ചിക്കൻ കഷണങ്ങളിൽ ഏക തേച്ചുപിടിപ്പിക്കുക. ഒരു പാനിൽ ബട്ടർ ചേർത്ത് കൊടുത്ത ചിക്കൻ കഷണങ്ങൾ മുകൾവശം ഫ്രൈ ചെയ്തെടുക്കാം. നേരത്തെ വറുത്തു വെച്ചിരിക്കുന്ന സവാള മുന്തിരി എന്നിവയും ചിക്കൻ കഷ്ണങ്ങളും ചോറും ഒരുമിച്ച് മിക്സ് ചെയ്തു സെർവ് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Good Foodies
അരക്കിലോ എല്ലില്ലാത്ത മട്ടൺ കഷണങ്ങൾ ഒരു പ്രഷർ കുക്കറിലേക്ക് ചേർത്ത് കൊടുക്കുക, കൂടെ ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ വിനാഗിരിയും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും , ചേർത്ത് മിക്സ് ചെയ്ത് നല്ലതുപോലെ തിളപ്പിക്കുക, ശേഷം ഒരു കപ്പ് വെള്ളമൊഴിച്ച് കുക്കർ കവർ ചെയ്തു നന്നായി വേവിച്ചെടുക്കുക, ഒരു ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ തൈര്, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, ബോട്ടി മസാല അര ടീസ്പൂൺ, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, അല്പം നെയ്യ്, ഒരു ടീസ്പൂൺ സോയാസോസ്, അല്പം ഉപ്പ്, ഹോട് ചിലി സോസ് എന്നിവ ചേർത്ത് കൊടുത്തു,നല്ലതുപോലെ മിക്സ് ചെയ്ത ശേഷം മട്ടൺ കഷ്ണങ്ങളിലേക്ക് തേച്ചുപിടിപ്പിക്കുക, ഇത് അര മണിക്കൂർ മാറ്റിവയ്ക്കണം, ശേഷം അല്പം മല്ലിയിലയും, മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോറും ചേർത്ത് വീണ്ടും നന്നായി കോട്ട് ചെയ്തെടുക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking With Sariya
ചീരയും, റവയും ചേർത്ത് തയ്യാറാക്കിയ ഒരു നോർത്തിന്ത്യൻ dhokla റെസിപ്പി.
ഒരു മിക്സി ജാറിലേക്ക് ഒരു കപ്പ് റവ, അരക്കപ്പ് തൈര്, ഒരു ടേബിൾ സ്പൂൺ ഗോതമ്പു പൊടി, മൂന്നു നാല് പച്ചമുളക്, ഒരു കഷണം ഇഞ്ചി, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക ശേഷം ഒരു ബൗളിലേക്ക് മാറ്റി അൽപം ഉപ്പു ചേർത്ത് മിക്സ് ചെയ്യാം.ശേഷം രണ്ടു ബൗളുകൾ എടുത്ത് തയ്യാറാക്കിയ ബാറ്റെറിൽ നിന്നും അല്പാല്പമായി എടുത്ത് രണ്ടിലും ചേർത്ത് കൊടുക്കുക, ഒരു ബൗളിലേക്ക് ബീറ്റ്‌റൂട്ട് പ്യൂറിയും മറ്റേ ബൗളിലേക്ക് ചീര നന്നായി മിക്സിയിൽ അടിച്ചതും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം. ഇനി ഒരു പ്ലേറ്റ് എടുത്ത് ആദ്യം വെള്ളനിറത്തിലുള്ള ബാറ്റർ അതിലേക്ക് ഒഴിച്ച് പരത്തിയ തിനു ശേഷം ആവിയിൽ വേവിച്ചെടുക്കാം, ഇതിനു മുകളിലേക്ക് ബീറ്റ്റൂട്ട് മിക്സ് ചെയ്ത ബാറ്റർ ഒഴിച്ച് വീണ്ടും വേവിക്കുക, അവസാനമായി ചീര ബാറ്റെർ കൂടി ചേർത്ത് വീണ്ടും വേവിച്ചെടുക്കാം, ചൂടാറിയതിനു ശേഷം സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കണം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കണം ഇതിലേക്ക് കടുകിട്ട് പൊട്ടിച്ചതിനുശേഷം ചെറിയ ജീരകവും വെളുത്ത എള്ളും ചേർത്ത് റോസ്റ് ചെയ്യാം, ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന dhokla ചേർത്ത് കൊടുത്തു മിക്സ് ചെയ്തെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food Creator
ജലാറ്റിനോ , ചൈനാഗ്രാസോ ചേർക്കാതെ തയ്യാറാക്കിയ പെർഫെക്ട് പുഡിങ് റെസിപ്പി.
ഇതിനായി വേണ്ട ചേരുവകൾ
തേങ്ങാപ്പാൽ -400 ഗ്രാം
കോൺ സ്റ്റാർച്ച് -37 ഗ്രാം
പഞ്ചസാര -60 ഗ്രാം
ഉപ്പ് -ഒരു നുള്ള്
വെള്ളം- 120 ഗ്രാം
ആദ്യം ചെറിയ കേക്ക് മോൾഡുകളിൽ ഓയിൽ ബ്രഷ് ചെയ്ത് വയ്ക്കുക. ഒരു ബൗളിലേക്ക് കോൺ സ്റ്റാർച്ചും, പഞ്ചസാരയും ഉപ്പും, വെള്ളവും ചേർത്ത് നല്ലതുപോലെ തരികൾ ഇല്ലാതെ മിക്സ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കുക, നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ചിരിക്കുന്ന കോൺ സ്റ്റാർച്ച് മിക്സ് ഇതിലേക്ക് ചേർത്തു കൊടുക്കാം, കൈ എടുക്കാതെ നന്നായി ഇളക്കി കട്ടിയാകുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മോൾഡുകളിലേക്ക് ഒഴിച്ചു കൊടുക്കാം. ചൂടാറിയതിനു ശേഷം ഒരു പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് കവർ ചെയ്ത് രണ്ടുമണിക്കൂർ തണുപ്പിച്ച് എടുക്കാം. ഒരു പാനിലേക്ക് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് കൊടുത്തു ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്തെടുക്കണം . പുഡ്ഡിംഗ് മൗലിദിൽ നിന്ന് മാറ്റിയതിനുശേഷം മുകൾവശത്ത് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ഡെസിഗ്നേറ്റഡ് കോക്കനട്ട് ചേർത്തു കൊടുത്തു സർവ് ചെയ്യാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Artsuki