വായിലിട്ടാൽ അലിഞ്ഞു പോകും തുർക്കിഷ് ഡിലൈറ്റ്.
വെറും 4 ചേരുവകൾ മതി
ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാനിലേക്ക് 2 കപ്പ് പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 1/3 കപ്പ് മൈദ, അര കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം അടുപ്പിൽ വെച്ച് ചൂടാക്കുക,നന്നായി ഇളക്കിക്കൊണ്ടിരിക്കണം നല്ല ക്രീമി ആകുമ്പോൾ രണ്ട് ടേബിൾ സ്പൂൺ ബട്ടർ ഇതിലേക്ക് ചേർത്ത് കൊടുക്കാം, ശേഷം നല്ലതുപോലെ വീണ്ടും മിക്സ് ചെയ്യണം ബട്ടർ നന്നായി അലിഞ്ഞു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം. ഒരു ട്രേയിലേക്ക് ഡെഡിക്കേറ്റഡ് കോക്കനട്ട് നിരത്തി ഇട്ടുകൊടുക്കുക ഇതിനു മുകളിലായി തയ്യാറാക്കിവെച്ചിരിക്കുന്ന മൈദ മിക്സ് പരത്തി ഒഴിച്ചുകൊടുക്കണം, ഇത് തണുക്കാനായി മാറ്റി വെക്കാം. ഒരു ബൗളിലേക്ക് അരക്കപ്പ് വിപ്പിംഗ് ക്രീം ചേർത്ത് കൊടുത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കണം, ഇത് ട്രേ യുടെ മുകളിലായി തേച്ചുകൊടുക്കാം, ശേഷം നീളത്തിൽ മുറിച്ചെടുത്ത് ചെറിയ കഷണങ്ങളാക്കിയതിനുശേഷം റോൾ ചെയ്ത് എടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Mads Cook