Blog

  • പനീർ വൈറ്റ് ഗ്രേവി കറി

    പനീർ വൈറ്റ് ഗ്രേവി കറി

    ട്രെൻഡിങ് ആയിട്ടുള്ള സ്ട്രീറ്റ് സ്റ്റൈൽ പനീർ ഗ്രേവി കറി.

    ആദ്യം 100 ഗ്രാം പനീർ ചെറിയ കഷണങ്ങളായി മിക്സി ജാറിൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് മുക്കാൽ കപ്പ് പാൽ ഒഴിച്ച് നല്ല ക്രീമി യായി അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കാം , ശേഷം ഒരു ടീസ്പൂൺ ജീരകവും, ഒരു ടേബിൾ സ്പൂൺ കസൂരിമേത്തിയും ചേർത്ത് കൊടുത്ത ഒന്ന് റോസ്റ്റ് ചെയ്യണം, അടുത്തതായി ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത്, ഒരു ടീസ്പൂൺ പച്ചമുളക് അരിഞ്ഞത്, സവാള പൊടിയായി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുത്തു വഴറ്റാം . സവാള നല്ല സോഫ്റ്റ് ആയി വന്നാൽ രണ്ട് ടേബിൾസ്പൂൺ സ്പ്രിങ് ഒണിയനും , രണ്ട് ടേബിൾസ്പൂൺ മല്ലിയിലയും ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക. അടുത്തതായി മസാലപ്പൊടികൾ ചേർക്കാം അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം
    മസാലകളുടെ പച്ച മണം മാറി വന്നാൽ പനീർ പേസ്റ്റ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ഗ്രേവി നല്ല തിക്കായി വന്നാൽ തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് സർവ്‌ ചെയ്തു കൊടുക്കാം.

    വീണ്ടും ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം, ഇതിലേക്ക് ഒരു ടീസ്പൂൺ ഓയിലും, ഒരു ടീ സ്പൂൺ ബട്ടറും ചേർത്ത് ചൂടാക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ കസൂരിമേത്തി, രണ്ട് ടേബിൾ സ്പൂൺ വെളുത്ത എള്ള് എന്നിവ ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി സവാള, ക്യാപ്സിക്കം എന്നിവ വലിയ കഷണങ്ങളായി കട്ട് ചെയ്ത് ചേർത്തുകൊടുക്കാം. കൂടെ 100ഗ്രാം പനീർ ക്യൂബ്സ് ചേർക്കാം, ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കണം, ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ഇതിലേക്ക് മസാല എല്ലാം പിടിച്ചുകഴിഞ്ഞാൽ അവസാനമായി കുറച്ച് മല്ലിയിലയും നാരങ്ങാനീരും ചേർത്ത് കൊടുത്തു വീണ്ടും മിക്സ് ചെയ്തതിനുശേഷം നേരത്തെ സർവ്‌ ചെയ്തു വെച്ച ക്രീമി പനീറിലേക്ക് ഇത് ചേർത്തു കൊടുത്തു മിക്സ് ചെയ്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Hebbars Kitchen

  • റവ dhokla

    റവ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു വെറൈറ്റി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി,

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് റവ ചേർത്ത് കൊടുക്കുക, ഇതിലേക്ക് അല്പാല്പമായി മോര് ചേർത്ത് മിക്സ് ചെയ്ത് മാറ്റി വയ്ക്കുക.

    ഒരു ബ്ലെൻഡറിലേക്ക് 10 വെളുത്തുള്ളി, ഒരു ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ, ഒരു ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക..

    നേരത്തെ മാറ്റി വെച്ചിരിക്കുന്ന റവ എടുത്ത് വീണ്ടും അല്പം മോര് ചേർത്ത് കൊടുത്തു ലൂസ് ആക്കുക, ഇതിലേക്ക് പഞ്ചസാര, ഉപ്പ് എണ്ണ എന്നിവ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്ത് മീഡിയം കട്ടിയുള്ള ബാറ്റർ ആക്കി മാറ്റണം, ഇതിനെ രണ്ട് പാത്രങ്ങളിലേക്ക് മാറ്റി കൊടുക്കുക.ഒന്നിൽ ബേക്കിംഗ് സോഡ മാത്രവും രണ്ടാമത്തേതിൽ ബേക്കിംഗ് സോഡയും, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഗാർലിക് പേസ്റ്റ് ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക. മൂന്ന് ചെറിയ ബൗളുകൾ എടുത്ത് നന്നായി എണ്ണ പുരട്ടി വെള്ള കളറിലുള്ള ബാറ്റർ അല്പം ഒഴിച്ചു കൊടുക്കാം, ഇതിനെ ആദ്യം ആവി കേറ്റി എടുക്കണം, ശേഷം ഇതിനു മുകളിൽ ഗാർലിക് പേസ്റ്റ് മിക്സ് ചെയ്ത ബാറ്റർ ഒഴിച്ചു കൊടുക്കാം, ഇതും കുക്ക് ആയതിനു ശേഷം വീണ്ടും വെള്ള ബാറ്റർ ഒഴിച്ചു കൊടുത്തു വീണ്ടും വേവിച്ചെടുക്കുക, ശേഷം പാത്രത്തിൽനിന്നും എടുത്തുമാറ്റാം, ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കി കടുകും, കറിവേപ്പിലയും വെളുത്ത എള്ളും ചേർത്ത് കൊടുത്തു നന്നായി പൊടിച്ചെടുക്കുക, ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന ബണ്ണുകൾക്ക് മുകളിലേക്ക് ഒഴിച്ച് സർവ്‌ ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ, ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക, കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food Creator

  • ചിക്കൻ മജ്‌ബൂസ്

    ചിക്കൻ മജ്‌ബൂസ്

    രുചികരമായ ചിക്കൻ മജ്ബൂസ് പത്തുമിനിറ്റിൽ ഈസിയായി തയ്യാറാക്കാം.

    ഇത് തയ്യാറാക്കാനായി രണ്ട് കപ്പ് ബസുമതി റൈസ് കഴുകിയ ശേഷം , അര മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. ചിക്കൻ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മുളകുപൊടി മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വച്ചതിനുശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം. ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചിക്കൻ ഫ്രൈ ചെയ്ത ഓയിൽ ഒഴിച്ചു കൊടുക്കുക, ഒരു സവാള നീളത്തിൽ അരിഞ്ഞതും ഏലക്കായ, കറുവപ്പട്ട, ഗ്രാമ്പു എന്നിവയും ചേർത്ത് നന്നായി വഴറ്റി എടുക്കണം, ശേഷം രണ്ട് ഉണക്ക നാരങ്ങാ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റണം, ശേഷം മൂന്ന് പച്ചമുളക് നെടുകെ കീറിയത് ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, അടുത്തതായി അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി, ഒന്നര ടീസ്പൂൺ മജ്ബൂസ് മസാല, എന്നിവ കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യുക, അടുത്തതായി ഒരു തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കാം, തക്കാളി നല്ല സോഫ്റ്റ് ആകുന്നതുവരെ മിക്സ് ചെയ്തതിനു ശേഷം കുറച്ചു മല്ലിയില ചേർത്ത് കൊടുക്കാം അടുത്തതായി അരി വേവാൻ ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കാം, മൂന്നു കപ്പ് തിളച്ച വെള്ളമാണ് ഒഴിക്കേണ്ടത് വെള്ളവും മസാലയും നന്നായി യോജിപ്പിച്ചതിനുശേഷം, ഒരു കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞു ചേർക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നേരത്തെ കുതിർക്കാൻ വച്ചിരുന്ന ബസുമതി റൈസ് ചേർത്തുകൊടുക്കാം, നന്നായി തിളച്ചു കഴിയുമ്പോൾ കുക്കർ അടച്ചു ഏഴ് മിനിറ്റോളം ചെറിയ തീയിൽ വേവിച്ചെടുക്കുക, കുക്കറിന്റെ പ്രഷർ പോയാൽ തുറന്നത് ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് സർവ് ചെയ്യാം.

    വീഡിയോ ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിനും ,ഫാമിലിക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ , ഇതുപോലുള്ള റെസിപ്പികൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് follow ചെയ്യുക ,ഒപ്പം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Tasty Kitchen – By Shamna

  • കൂന്തൾ  റോസ്റ്റ്

    കൂന്തൾ റോസ്റ്റ്

    കുരുമുളകിട്ട് വരട്ടിയ നല്ല നാടൻ കൂന്തൾ റോസ്റ്റ് റെസിപ്പി

    ആദ്യം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ശേഷം 2 സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു വഴറ്റിയെടുക്കുക, നന്നായി വന്നു വന്നു കഴിഞ്ഞാൽ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇതിലേക്ക് ചേർക്കാം, അടുത്തതായി ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞത് പച്ച മുളക് എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യാം , കുറച്ചു കറിവേപ്പില കൂടി ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്ത ശേഷം , രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയും ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക, അരക്കിലോ കൂന്തൾ ക്ലീൻ ചെയ്ത് മുറിച്ചെടുത്തത് ഇതിലേക്ക് ചേർത്ത് കൊടുക്കാം, മസാല എല്ലാം നന്നായി പിടിച്ചതിനു ശേഷം അല്പം വെള്ളം ചേർത്തു കൊടുക്കാം, നന്നായി തിളപ്പിച്ചു വെള്ളം വറ്റുന്നതുവരെ വേവിച്ചെടുക്കണം.

    വീഡിയോ ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ, ഇതുപോലുള്ള റെസിപ്പികൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് follow ചെയ്യുക,ഒപ്പം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Mappis World

  • പൊട്ടറ്റോ റോൾ

    പൊട്ടറ്റോ റോൾ

    ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നല്ലൊരു ഈവനിംഗ് സ്നാക് തയ്യാറാക്കാം,

    ക്രിസ്പിയും ,ടേസ്റ്റിയുമായ പൊട്ടറ്റോ റോൾ ആണ് തയ്യാറാക്കുന്നത്

    ഇത് തയ്യാറാക്കാനായി മൂന്ന് ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചെടുത്തതിനുശേഷം ഒരു ബൗളിലേക്ക് ഇട്ടു നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, കുറച്ച് ബട്ടറും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് അൽപ്പാൽപ്പമായി പാൽ ചേർത്ത് നല്ല ക്രീമി ആയി വരുന്നതുവരെ മിക്സ് ചെയ്ത് കൊടുക്കണം, തയ്യാറാക്കിവെച്ചിരിക്കുന്ന മിക്സി നെ ഒരു പൈപ്പിംഗ് ബാഗിലേക്ക് നിറയ്ക്കുക, ശേഷം ഒരു അലൂമിനിയം ഫോയിൽ വച്ച പാത്രത്തിലേക്ക് നീളത്തിൽ പ്രസ് ചെയ്ത് കൊടുക്കുക, ഇനി ഒരു കത്തി ഉപയോഗിച്ച് ഒരേ വലിപ്പമുള്ള സിലിണ്ടർ ഷേപ്പ് കഷണങ്ങളായി മുറിക്കണം, ഓരോന്നും എടുത്ത് മൈദയിൽ കോട്ട് ചെയ്ത ശേഷം, മുട്ട യിലേക്ക് മുക്കി എടുക്കാം ശേഷം ബ്രഡ് crumbs കോട്ട് ചെയ്തു ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.

    വിഡിയോ ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിനും ,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത് , ഒപ്പം ഇതുപോലുള്ള റെസിപ്പികൾ കാണാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് follow ചെയ്യുക, കൂടെ ഈ ചാനൽ കൂടെ സബ്സ്ക്രൈബ് ചെയ്യുക Explore Food with HK

  • ഇരുമ്പൻ പുളി കൊണ്ട് ഇത്രയും സ്വദിൽ ഒരു ചമ്മന്തി ചോറിനും, കഞ്ഞിക്കും ബെസ്റ്റ് ആണ്‌.

    ഇരുമ്പൻ പുളി കൊണ്ട് ഇത്രയും സ്വദിൽ ഒരു ചമ്മന്തി ചോറിനും, കഞ്ഞിക്കും ബെസ്റ്റ് ആണ്‌.

    ഇരുമ്പൻ പുളി മരം വീട്ടിൽ ഉണ്ടെങ്കിൽ, മരം നിറയെ കായ്ച്ചു കിടക്കുന്ന ഈ പുളി കാണാൻ തന്നെ നല്ല ഭംഗി ആണ്, കൂടാതെ ഇതുകൊണ്ട് എന്തു തയാറാക്കിയാലും, ശരീരത്തിനും വളരെ നല്ലതാണ്.

    ഇനിയും ഈ ചമ്മന്തി ഉണ്ടാക്കി നോക്കിയില്ലെങ്കിൽ തീർച്ചയായും ഇതൊന്നു ഉണ്ടാക്കി നോക്കു, പലതരം ചമ്മന്തികളുടെ കൂട്ടത്തിൽ ഇതു ഗംഭീര ടേസ്റ്റ് തന്നെ ആണ്.

    ഇരുമ്പൻ പുളി ഉപയോഗിച്ച് നല്ല രുചികരമായ ചമ്മന്തി തയാറാക്കാം.ആവശ്യമുള്ള സാധനങ്ങൾഇരുമ്പൻ പുളി- 2 എണ്ണംനാളികേരം – അര മുറിപച്ചമുളക് -2 എണ്ണംകറി വേപ്പില – ഒരു തണ്ട്ഇഞ്ചി – ഒരു കഷ്ണംജീരകം – അര സ്പൂൺതയ്യാറാക്കുന്ന വിധംഇരുമ്പൻ പുളി, തേങ്ങാ , ഇഞ്ചി , പച്ചമുളക് , കറി വേപ്പില , ഇഞ്ചി , ജീരകം

    എന്നിവ മിക്സിയിലോ അര കല്ലിലോ നന്നായി അരച്ച് എടുക്കുക വെള്ളം ചേർക്കാൻ പാടില്ല , ഇരുമ്പൻ പുലിയിലെ വെള്ളം മാത്രമേ പാടുള്ളു .

    കൊളെസ്ട്രോളിനു നല്ലൊരു മരുന്നും കൂടെ ആണ് ഈ പുളി , വളരെ രുചികരമായ ചമ്മത്തികൂടെ ആണ് , സാധാരണ പുളി ചേർത്ത ചമ്മന്തി പോലെയേ തോന്നുകയുള്ളൂ .

     

  • പഞ്ചാബി ചിക്കൻ കറി

    പഞ്ചാബി ചിക്കൻ കറി

    പഞ്ചാബി സ്റ്റൈലിൽ ഒരു ചിക്കൻ കറി തയ്യാറാക്കി നോക്കിയാലോ

    ഇതിനായി ഒരു കിലോ ചിക്കൻ ലെഗ് പീസുകളാണ് എടുക്കേണ്ടത്, ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അരടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, അരക്കപ്പ് തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇത് അരമണിക്കൂർ മാറ്റിവെക്കണം. ശേഷം ഒരു പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം, നാല് ഗ്രാമ്പൂ, ഒരു കറുവപ്പട്ട, മൂന്ന് ഏലക്കായ, ഏലക്കായ എന്നിവ ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി നാലു സവാള അരിഞ്ഞതും, എട്ടു വെളുത്തുള്ളിയല്ലിയും , ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കാം, സവാള നല്ല സോഫ്റ്റായി വരുന്നത് വരെ വഴറ്റണം, ശേഷം ചൂടാറാൻ ആയി മാറ്റിവയ്ക്കാം, ഒരു മിക്സി ജാറിലേക്ക് ഈ മസാല ചേർത്ത് കൊടുത്തു മൂന്ന് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

    മറ്റൊരു പാനിലേക്ക് ആറ് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കി സവാള മിക്സ് ചേർത്ത് വഴറ്റുക, ഇതിലേക്ക് മൂന്നു തക്കാളി മിക്സിയിൽ അടിച്ചത് ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം, എണ്ണ തെളിഞ്ഞു വരുമ്പോൾ ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ,ഒരു ടീസ്പൂൺ ജീരകപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തു പാൻ മുടി 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം, ശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുത്തു മസാലയുമായി നന്നായി മിക്സ് ചെയ്തു എടുക്കുക തിളച്ചു വരുമ്പോൾ ആവശ്യത്തിനുള്ള ഉപ്പു കൂടി ചേർത്ത് മൂടിവയ്ക്കാം. അഞ്ചു മിനിറ്റ് കഴിഞ്ഞ് ഗരംമസാല ഒരു ടീസ്പൂൺ ചേർത്തു കൊടുക്കാം, മൂടിവെച്ച് അഞ്ചു മിനിറ്റിനു ശേഷം വീണ്ടും തുറന്ന് ഒരു ടീസ്പൂൺ കസൂരി മേത്തി, അര ടീസ്പൂൺ ഡ്രൈ മാംഗോ പൗഡർ ചേർത്തുകൊടുക്കാം, മിക്സ് ചെയ്ത ശേഷം വീണ്ടും മൂടിവെച്ച് 5 മിനിറ്റ് തിളപ്പിക്കുക ഇനി തീ ഓഫ് ചെയ്ത് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food Creator