Blog

  • എഗ്ഗ് റെസിപ്പികൾ

    എഗ്ഗ് റെസിപ്പികൾ

    മുട്ട ഉപയോഗിച്ച് തയ്യാറാക്കിയ രണ്ട് വ്യത്യസ്ത തരം ബ്രേക്ഫാസ്റ്റ് റെസിപ്പികൾ

    ആദ്യത്തെ റെസിപ്പി തയ്യാറാക്കാൻ ഒരു മീഡിയം സൈസ് സവാള എടുത്തു സ്ലൈസ് ആയി കട്ട് ചെയ്തെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം ഒലിവ് ഓയിൽ ഒഴിച്ചു കൊടുത്തതിനുശേഷം, സവാള ചേർത്തു കൊടുക്കാം, കൂടെ ഉപ്പും ,കുരുമുളകുപൊടിയും ചേർത്ത് വഴറ്റുക. ഒരു ബൗളിലേക്ക് 7 മുട്ടകൾ പൊട്ടിച്ചു ഒഴിച്ചു കൊടുക്കുക, ഇതിനെ വഴറ്റിയ സവാള യിലേക്ക് ചേർത്ത് കൊടുക്കാം, കൂടെ ചെറുതായി അരിഞ്ഞ പാഴ്സലി യും 100 ഗ്രാം mozarella ചീസ് ചെറുതായി കട്ട് ചെയ്തതും,ഒരു ടേബിൾസ്പൂൺ parmesan ചീസും, അരടീസ്പൂൺ പാപ്രിക യും ചേർത്ത് എല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക, മിക്സ് ആയതിനുശേഷം മൂടിവെച്ച് ചെറിയ തീയിൽ നല്ലതുപോലെ വേവിച്ചെടുക്കാം.

    അടുത്ത റെസിപ്പി തയ്യാറാക്കാനായി ചൂടായ പാനിലേക്ക് ഒരു സവാള സ്ലൈസ് ആയി അരിഞ്ഞത് ചേർത്ത് രണ്ടുമൂന്നു മിനിറ്റ് വഴറ്റുക, ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി 2 ചിക്കൻ സോസേജ് ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് മിക്സ് ചെയ്യാം, chives കൂടി അരിഞ്ഞു ചേർത്ത് മിക്സ് ചെയ്ത് കൊടുക്കുക,ഒരു ബൗളിൽ നാല് മുട്ട പൊട്ടിച്ചൊഴിച്ച് അല്പം ഉപ്പും കുരുമുളകുപൊടിയും, 30 gram parmesan ചീസും ചേർത്ത് മിക്സ് ചെയ്യാം ഇതിനെ പാനിലേക്ക് ഒഴിച്ച് കൊടുക്കാം ശേഷം പാൻ മൂടി വച്ച് ചെറിയ തീയിൽ രണ്ടുവശവും നന്നായി വേവിച്ചെടുക്കുക.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Essen Rezepte

  • വാഴയ്ക്ക ഉപ്പേരി

    വാഴയ്ക്ക ഉപ്പേരി

    വാഴയ്ക്കാ / പച്ചക്കായ ഉപ്പേരി ഈ രീതിയിൽ തയ്യാറാക്കിയാൽ ഇഷ്ടമില്ലാത്തവരും കഴിക്കും

    ആദ്യം വാഴക്ക എടുത്തു തൊലി കളഞ്ഞതിനുശേഷം ചെറുതായി മുറിച്ച് കഞ്ഞിവെള്ളത്തിൽ ഇട്ടുകൊടുക്കുക,കറ പോവാൻ ആണ് ഇങ്ങനെ ചെയ്യുന്നത്, ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്തു വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് വേവിച്ചെടുക്കുക, ശേഷം വെള്ളത്തിൽ നിന്നും മാറ്റാം, ഇനി ഒരു പാൻ വച്ച് ചൂടാക്കി എണ്ണയൊഴിച്ചു കഴിഞ്ഞു കടുകിട്ട് പൊട്ടിക്കുക, ശേഷം വെളുത്തുള്ളി ചതച്ചത്, ചെറിയ ഉള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ വഴറ്റണം.ഇനി മുളകുപൊടി ചേർത്ത് കൊടുത്തു മിക്സ് ചെയ്തതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന വാഴക്ക ചേർക്കാം, തേങ്ങാക്കൊത്തും, തേങ്ങ ചിരവിയതും കൂടി ചേർത്തു കൊടുക്കാം നല്ലതുപോലെ മിക്സ് ചെയ്ത് 5 മിനിറ്റ് കൂടി ചെറിയ തീയിൽ വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeja’s Wonderland

  • ബൺ നിറച്ചത്

    ബൺ നിറച്ചത്

    ഇനി ബൺ വേടിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കൂ അടിപൊളി ടേസ്റ്റ് ആണ്

    തയ്യാറാക്കാനായി ഒരു ബർഗർ ബണ്ണെടുത്തു മുകൾവശം ഒരു ഗ്ലാസ് ഉപയോഗിച്ച് പ്രസ് ചെയ്തതിനുശേഷം ഒരു കത്തിവെച്ച് മുറിച്ചുമാറ്റുക, അടിവശം മുറിയാതെ വേണം മാറ്റാൻ, ശേഷം ഇതിലേക്ക് ഒരു മുട്ട ഒഴിച്ചു കൊടുക്കാം, സവാള പൊടിയായി അരിഞ്ഞതും, തക്കാളി ചെറുതായി അരിഞ്ഞതും, പച്ചമുളക് അരിഞ്ഞതും, ഉപ്പും, കുരുമുളകുപൊടിയും ചേർത്തു ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.ഒരു പാനിൽ ബട്ടർ ചേർത്ത് കൊടുത്തു, ബൺ വെച്ചതിനുശേഷം ചെറിയ തീയിൽ മൂടിവെച്ച് നന്നായി വേവിച്ചെടുക്കുക, ഇത് മുറിച്ചെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Selines Recipes

  • പാൽ ഐസ്ക്രീം

    പാൽ ഐസ്ക്രീം

    പഞ്ഞി പോലെ സോഫ്റ്റായ പാൽ ഐസ്ക്രീം ഈസി ആയി തയ്യാറാക്കാം

    ഇതിന് വേണ്ടത്

    മുട്ട – രണ്ട്

    പാൽ – 250 ഗ്രാം

    മിൽക്ക് പൗഡർ- 60 ഗ്രാം

    പഞ്ചസാര -40 ഗ്രാം

    കണ്ടൻസ്ഡ് മിൽക്ക് -40 ഗ്രാം

    വൈറ്റ് ചോക്ലേറ്റ് -40 ഗ്രാം

    വിപ്പിംഗ് ക്രീം -350 ഗ്രാം

    തയ്യാറാക്കാനായി ഒരു ഗ്ലാസ് ജാറിലേക്ക് മുട്ട, പാല് ,പാൽപ്പൊടി, കണ്ടൻസ്ഡ് മിൽക്ക് ,പഞ്ചസാര എന്നിവ ചേർത്തു കൊടുതു ഒരു ബ്ലെൻഡർ ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്യുക, ഇതിനെ പാനിലേക്ക് മാറ്റി ചെറിയ തീയിൽ നല്ലതുപോലെ തിളപ്പിച്ച് എടുക്കണം, ശേഷം മറ്റൊരു ബൗളിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കാം,
    ഇതിലേക്ക് വൈറ്റ് ചോക്ലേറ്റ് ക്രീം ചേർത്തു കൊടുത്തു മിക്സ് ചെയ്തതിനുശേഷം നന്നായി കവർ ചെയ്ത് മൂന്ന് മണിക്കൂർ തണുപ്പിച്ച് എടുക്കണം. വിപ്പിംഗ് ക്രീം ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കാം, ശേഷം തണുക്കാൻ വെച്ചിരിക്കുന്ന മിക്സി ലേക്ക് ഇത് ചേർത്ത് കൊടുത്തത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, ഇതിനെ പൈപ്പിങ് ബാഗിൽ നിറച്ചതിനു ശേഷം ഐസ്ക്രീം മോൾഡിലേക്ക് നിറച്ചു കൊടുക്കുക ശേഷം ഫ്രീസറിൽ 10 മണിക്കൂർ തണുപ്പിച്ച് എടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക M. Patisserie

  • കസ്റ്റാർഡ് കേക്ക്

    കസ്റ്റാർഡ് കേക്ക്

    ഈസി ആയി തയ്യാറാക്കാവുന്ന രുചികരമായ കസ്റ്റാർഡ് കേക്ക് റെസിപ്പി.

    ചേരുവകൾ

    മൈദ- ഒന്നര കപ്പ്

    പൗഡർ ഷുഗർ- ഒരു കപ്പ്

    കസ്റ്റഡ് പൗഡർ -അരക്കപ്പ്

    ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ

    ബേക്കിംഗ് സോഡ -അര ടീസ്പൂൺ

    വെജിറ്റബിൾ ഓയിൽ -അരക്കപ്പ്

    പാൽ – ഒരു കപ്പ്

    tutti frutti -2 ടേബിൾ സ്പൂൺ

    ആദ്യം ഡ്രൈ ഇൻഗ്രീഡിയൻസ് അരിച്ചെടുക്കാം, അതിനായി ഒരു ബൗളിന് മുകളിൽ അരിപ്പ വച്ചുകൊടുത്തു അതിലേക്ക് മൈദ, കസ്റ്റഡ് പൗഡർ, പൊടിച്ച പഞ്ചസാര, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് കൊടുത്തു അ രിച്ചു ബൗളിലേക്ക് ഇടുക, ഇതിലേക്ക് വെജിറ്റബിൾ ഓയിൽ, പാൽ എന്നിവ ചേർക്കണം.
    ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് ബാറ്റെർ റെഡി ആക്കുക, ഇതിലേക്ക് ട്യൂട്ടി ഫ്രൂട്ടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം, കേക്ക് ടിന്നിലേക്ക് ഓയിൽ ബ്രഷ് ചെയ്ത കൊടുക്കണം, അല്പം പൊടി ഇട്ടു കൊടുക്കുക, ഇതിലേക്ക് കേക്ക് ബാറ്റെർ ഒഴിച്ച് നന്നായി ടാപ്പ് ചെയ്യുക, മുകളിലായി അല്പം കൂടി ട്യൂട്ടി ഫ്രൂട്ടി ഇട്ടു കൊടുക്കാം,ശേഷം പാനിലേക്ക് വെച്ചുകൊടുത്തു ചെറിയ തീയിൽ മൂടിവെച്ച് 45 മിനിറ്റ് വേവിക്കുക ശേഷം മുറിച്ചെടുത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Anisha Recipe

  • ബീഫ് ബിരിയാണി

    ബീഫ് ബിരിയാണി

    ഇത്രയും എളുപ്പത്തിൽ ബീഫ് ബിരിയാണിയോ ? ഈ റെസിപ്പി നിങ്ങളെ അത്ഭുതപ്പെടുത്തും തീർച്ച.

    ഇതിനു വേണ്ട ചേരുവകൾ

    ബീഫ് -അരക്കിലോ

    അരി -അരക്കിലോ

    തക്കാളി -2

    സവാള -2

    തൈര് -അരക്കപ്പ്

    ഏലക്കായ

    കറുവപ്പട്ട

    മഞ്ഞൾപ്പൊടി

    കുരുമുളക് പൊടി

    മല്ലിപ്പൊടി

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    ഗ്രാമ്പൂ

    എണ്ണ – മുക്കാൽ കപ്പ്

    yellow ഫുഡ് കളർ

    മല്ലിയില

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാനിലേക്ക് സവാള ചേർത്തു കൊടുത്തു, എണ്ണയും ഒഴിച്ച് നന്നായി വഴറ്റിയെടുക്കുക, നന്നായി വഴന്നു കഴിഞ്ഞാൽ കുറച്ചെടുത്തു മാറ്റിവയ്ക്കാം, ശേഷം ഇതിലേക്ക് ബീഫ് കഷണങ്ങൾ ചേർത്തു കൊടുത്തു വേവിക്കാം അടുത്തതായി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം,5 മിനിറ്റ് മൂടി വച്ച് വേവിച്ചതിനുശേഷം ആവശ്യത്തിന് ഉപ്പും, തക്കാളിയും ചേർത്തു കൊടുക്കാം, ഇനി ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്തു ചെറിയ തീയിൽ ബീഫ് നന്നായി വേവുന്നത് വരെ വേവിച്ചെടുക്കണം. മറ്റൊരു പാനിൽ വെള്ളവും, ഉപ്പും, അല്പം എണ്ണയും, മസാലകളും ചേർത്ത് തിളപ്പിക്കുക, ഇതിലേക്ക് അരി ചേർത്തു കൊടുത്തു വേവിച്ചെടുക്കണം. വേവിക്കാൻ വെച്ച ബീഫ് ലേക്ക് മഞ്ഞൾപൊടി, കുരുമുളകുപൊടി, മസാലപ്പൊടി ,മല്ലിപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക ,ശേഷം തൈര് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കണം,ഗ്രേവി കട്ടിയാവുന്നത് വരെ തിളപ്പിക്കുക ശേഷം തീ ഓഫ് ചെയ്യാം.

    ഒരു വലിയ പാനിലേക്ക് ആദ്യം വേവിച്ച ചോറിൽ പകുതി ചേർത്തു കൊടുക്കാം, അതിനു മുകളിലേക്ക് കുറച്ചു സവാള ഫ്രൈ ചെയ്തതും, മല്ലിയിലയും, ബേ ലീഫും ചേർത്തുകൊടുക്കാം, ശേഷം ബീഫ് മസാല ചേർക്കാം ബാക്കിയുള്ള ചോറു മുകളിലേക്ക് ഇട്ടുകൊടുക്കുക, ശേഷം അല്പം ഫുഡ് കളർ, മല്ലിയില ,തക്കാളി അരിഞ്ഞത് ചെറുനാരങ്ങ അരിഞ്ഞത് എന്നിവ വെച്ചുകൊടുത്തു പാത്രം മൂടി വെക്കാം 10 മിനിറ്റ് ചെറിയ തീയിൽ ദം ചെയ്തെടുക്കണം, ശേഷം കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with A. Sinzore

  • ആലൂ പറാത്ത

    ആലൂ പറാത്ത

    രുചികരമായ ആലൂ പറാത്ത തയ്യാറാക്കാം.

    ആദ്യം ഫില്ലിംഗ് റെഡിയാക്കാം.

    ഇതിനായി അഞ്ച് ഉരുളകിഴങ്ങ് പുഴുങ്ങിയത് ഒരു ബൗളിൽ എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത്, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ ചാട്ട് മസാല, പൊടിയായി അരിഞ്ഞ മല്ലിയില, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുത്തത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ശേഷം ബോളുകൾ ആക്കി മാറ്റി വെക്കാം.ഇനി പൊറോട്ടക്കുള്ള മാവ് റെഡിയാക്കാം, ഇതിനായി ഒരു ബൗളിലേക്ക് ഗോതമ്പു പൊടി എടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം ശേഷം വെള്ളം അൽപ്പം ചേർത്തു കൊടുത്തു നന്നായി കുഴച്ച് മീഡിയം സോഫ്റ്റായ മാവാക്കി എടുക്കാം. ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം, ശേഷം എടുത്തു ചെറിയ ബോളുകൾ ആക്കി മാറ്റാം ഓരോ ബോളും എടുത്ത് അല്പം പൊടിയിട്ട് കൊടുത്തതിനുശേഷം ചെറുതായി ഒന്ന് പരത്തി കൊടുക്കണം, ശേഷം കയ്യിലെടുത്തു നടുവിൽ ഫില്ലിംഗ് വെച്ച് കൊടുത്തതിനുശേഷം പ്രസ് ചെയ്ത് ചെയ്ത കവർ ചെയ്ത് എടുക്കണം.ശേഷം വീണ്ടും അല്പം പൊടി ഇട്ടു കൊടുത്തു അധികം പ്രസ് ചെയ്യാതെ വട്ടത്തിൽ പരത്തിയെടുക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ചൂടായ തവയിലേക്ക് ഇട്ട് ചുട്ടെടുക്കാം, അല്പം നെയ്യ് കൂടി ചേർത്ത് കൊടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Terrace Kitchen