വാഴയ്ക്കാ / പച്ചക്കായ ഉപ്പേരി ഈ രീതിയിൽ തയ്യാറാക്കിയാൽ ഇഷ്ടമില്ലാത്തവരും കഴിക്കും
ആദ്യം വാഴക്ക എടുത്തു തൊലി കളഞ്ഞതിനുശേഷം ചെറുതായി മുറിച്ച് കഞ്ഞിവെള്ളത്തിൽ ഇട്ടുകൊടുക്കുക,കറ പോവാൻ ആണ് ഇങ്ങനെ ചെയ്യുന്നത്, ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്തു വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് വേവിച്ചെടുക്കുക, ശേഷം വെള്ളത്തിൽ നിന്നും മാറ്റാം, ഇനി ഒരു പാൻ വച്ച് ചൂടാക്കി എണ്ണയൊഴിച്ചു കഴിഞ്ഞു കടുകിട്ട് പൊട്ടിക്കുക, ശേഷം വെളുത്തുള്ളി ചതച്ചത്, ചെറിയ ഉള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ വഴറ്റണം.ഇനി മുളകുപൊടി ചേർത്ത് കൊടുത്തു മിക്സ് ചെയ്തതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന വാഴക്ക ചേർക്കാം, തേങ്ങാക്കൊത്തും, തേങ്ങ ചിരവിയതും കൂടി ചേർത്തു കൊടുക്കാം നല്ലതുപോലെ മിക്സ് ചെയ്ത് 5 മിനിറ്റ് കൂടി ചെറിയ തീയിൽ വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeja’s Wonderland