മുട്ട ഉപയോഗിച്ച് തയ്യാറാക്കിയ രണ്ട് വ്യത്യസ്ത തരം ബ്രേക്ഫാസ്റ്റ് റെസിപ്പികൾ

ആദ്യത്തെ റെസിപ്പി തയ്യാറാക്കാൻ ഒരു മീഡിയം സൈസ് സവാള എടുത്തു സ്ലൈസ് ആയി കട്ട് ചെയ്തെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് അല്പം ഒലിവ് ഓയിൽ ഒഴിച്ചു കൊടുത്തതിനുശേഷം, സവാള ചേർത്തു കൊടുക്കാം, കൂടെ ഉപ്പും ,കുരുമുളകുപൊടിയും ചേർത്ത് വഴറ്റുക. ഒരു ബൗളിലേക്ക് 7 മുട്ടകൾ പൊട്ടിച്ചു ഒഴിച്ചു കൊടുക്കുക, ഇതിനെ വഴറ്റിയ സവാള യിലേക്ക് ചേർത്ത് കൊടുക്കാം, കൂടെ ചെറുതായി അരിഞ്ഞ പാഴ്സലി യും 100 ഗ്രാം mozarella ചീസ് ചെറുതായി കട്ട് ചെയ്തതും,ഒരു ടേബിൾസ്പൂൺ parmesan ചീസും, അരടീസ്പൂൺ പാപ്രിക യും ചേർത്ത് എല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക, മിക്സ് ആയതിനുശേഷം മൂടിവെച്ച് ചെറിയ തീയിൽ നല്ലതുപോലെ വേവിച്ചെടുക്കാം.

അടുത്ത റെസിപ്പി തയ്യാറാക്കാനായി ചൂടായ പാനിലേക്ക് ഒരു സവാള സ്ലൈസ് ആയി അരിഞ്ഞത് ചേർത്ത് രണ്ടുമൂന്നു മിനിറ്റ് വഴറ്റുക, ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി 2 ചിക്കൻ സോസേജ് ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് മിക്സ് ചെയ്യാം, chives കൂടി അരിഞ്ഞു ചേർത്ത് മിക്സ് ചെയ്ത് കൊടുക്കുക,ഒരു ബൗളിൽ നാല് മുട്ട പൊട്ടിച്ചൊഴിച്ച് അല്പം ഉപ്പും കുരുമുളകുപൊടിയും, 30 gram parmesan ചീസും ചേർത്ത് മിക്സ് ചെയ്യാം ഇതിനെ പാനിലേക്ക് ഒഴിച്ച് കൊടുക്കാം ശേഷം പാൻ മൂടി വച്ച് ചെറിയ തീയിൽ രണ്ടുവശവും നന്നായി വേവിച്ചെടുക്കുക.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Essen Rezepte