Blog

  • ടൊമാറ്റോ , ഗാർലിക് പാസ്ത

    ടൊമാറ്റോ , ഗാർലിക് പാസ്ത

    ടൊമാറ്റോ ഗാർലിക് പാസ്ത ഏതു പ്രായക്കാർക്കും ഒരുപോലെ ഇഷ്ടമാകുന്ന റെസിപ്പി.

    ഇതിനായി വേണ്ട ചേരുവകൾ

    പാസ്ത- ഒരു ബൗൾ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    ജീരകം- അര ടേബിൾ സ്പൂൺ

    തക്കാളി- അര

    മുളകുപൊടി -ഒരു ടേബിൾസ്പൂൺ

    മല്ലിപ്പൊടി -അര ടേബിൾസ്പൂൺ

    ഉപ്പ്

    തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിൽ വെള്ളമെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക,നന്നായി തിളച്ചു വരുമ്പോൾ പാസ്ത ചേർത്തുകൊടുക്കാം, നല്ലതുപോലെ വെന്തതിനുശേഷം വെള്ളത്തിൽ നിന്നും മാറ്റി ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് കൊടുത്ത് ഒന്ന് കഴുകി വീണ്ടും മാറ്റണം,അല്പം എണ്ണ ഒഴിച്ചു കൊടുത്തു ഒന്നു മിക്സ് ചെയ്തു വെക്കുക. ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ജീരകം ചേർത്ത് ഒന്നു പൊട്ടിച്ച് എടുക്കാം, അടുത്തതായി പച്ചമുളക്, തക്കാളി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക, അടുത്തതായി മുളകുപൊടി, മല്ലിപ്പൊടി ,മഞ്ഞൾപൊടി എന്നിവ ചേർത്ത് കൊടുക്കാം നന്നായി വഴറ്റിയതിനു ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക, തിളച്ചു വന്നാൽ പാസ്ത മസാല കൂടി ചേർക്കണം അല്പം ഉപ്പു കൂടി ചേർക്കണം, ശേഷം വേവിച്ചു വെച്ചിരിക്കുന്ന പാസ്ത ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക, മസാല എല്ലാം പാസ്ത യിൽ പിടിച്ചുകഴിഞ്ഞാൽ തീ ഓഫ് ചെയ്ത് ചൂടോടെ വിളമ്പാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക magic cooking

  • ബ്രഡ് ,നൂഡിൽസ് സ്നാക്ക്

    ബ്രഡ് ,നൂഡിൽസ് സ്നാക്ക്

    ബ്രെഡും , നൂഡിൽസും വെച്ച് തയ്യാറാക്കിയ സ്നാക്സ് റെസിപ്പി.

    ഇത് തയ്യാറാക്കാനായി ഒരു ന്യൂഡിൽസ് പാക്കറ്റും, അഞ്ചോ ആറോ ബ്രഡ് സ്ലൈസ് ഉം ആണ് വേണ്ടത്. ആദ്യം ന്യൂഡിൽസ് തയ്യാറാക്കാം, ഇതിനായി ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കാം, ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് കൊടുത്തു ഒന്ന് വഴറ്റണം , അടുത്തതായി ഒരു തക്കാളി അരിഞ്ഞത് ചേർത്ത് കൊടുത്തു ഒന്നു കൂടി വഴറ്റാം , ഇത് സോഫ്റ്റായി വന്നാൽ ഇതിലേക്ക് നൂഡിൽസ് മസാല ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, അല്പം ഉപ്പു കൂടി ചേർക്കാം, അല്പം മുളകുപൊടി കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം
    ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് തിളച്ചതിനു ശേഷം നൂഡിൽസ് ചേർത്തു കൊടുത്തു നന്നായി വേവിക്കുക. ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വെക്കാം. ഇനി ബ്രഡ് സ്ലൈസ് എടുത്തു സൈഡ് കട്ട് ചെയ്ത് മാറ്റിയതിനുശേഷം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തി കൊടുക്കുക, മൈദയും, വെള്ളവും മിക്സ് ചെയ്ത് ഒരു പേസ്റ്റ് തയ്യാറാക്കി വയ്ക്കണം. ബ്രഡ് ന്റെ സൈഡ് ഈ പേസ്റ്റ് തേച്ചു കൊടുക്കണം, നടുവിലായി ന്യൂഡിൽസ് വച്ചു കൊടുക്കാം, ബ്രെഡ് ഒരു സൈഡിൽ നിന്നും റോൾ ചെയ്തു മടക്കണം, ശേഷം സൈഡ് നന്നായി ഒട്ടിച്ചു കൊടുക്കുക എല്ലാം ഇതുപോലെ തയ്യാറാക്കിയതിനു ശേഷം ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Selines Recipes

  • ഇളനീർ പുഡ്ഡിംഗ്

    ഇളനീർ പുഡ്ഡിംഗ്

    നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ ഇളനീർ പുഡ്ഡിംഗ് തയ്യാറാക്കാം.

    ആദ്യം 10 ഗ്രാം ചൈനാഗ്രാസ് ഒരു കപ്പ് വെള്ളത്തിൽ 15 മിനിറ്റ് നേരം കുതിർക്കാൻ ആയി വയ്ക്കാം, ഒരു ഇളനീർ പൾപ്പ് മുഴുവനായി ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്തെടുത്തു മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കാം, ഒരല്പം പാലു കൂടെ ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. ഇനി ഒരു പാനിലേക്ക് അര ലിറ്റർ പാൽ ചേർത്തു കൊടുക്കാം, ശേഷം സ്റ്റോവ് ലേക്ക് വെച്ചുകൊടുത്തു ചൂടാക്കുക, അതേസമയം കുതിർക്കാൻ ആയി വച്ച ചൈനാഗ്രാസ് സ്റ്റോവ് ലേക്ക് മാറ്റിവയ്ക്കുക, ചെറിയ തീയിൽ ഇളക്കിക്കൊണ്ടിരിക്കണം.പാൽ ചൂടായി വന്നാൽ അരക്കപ്പ് പഞ്ചസാരയും, 1/3 കപ്പ് മിൽക്ക് മൈഡും , ചേർത്തു കൊടുത്തു വീണ്ടും നല്ലതുപോലെ ഇളക്കുക. അടുത്തതായി melt ആയ ചൈനാഗ്രാസ് ഒരു അരിപ്പയിലൂടെ പാലിലേക്ക് ചേർത്തു കൊടുക്കാം, നല്ലതുപോലെ വീണ്ടും ഇളക്കി കൊടുക്കണം, ശേഷം ഫ്ലെയിം ഓഫ് ചെയ്യുക, ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന കരിക്ക് പേസ്റ്റ് ചേർത്ത് കൊടുക്കാം, നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു ഗ്ലാസ് ബൗളിലേക്ക് ഒഴിച്ചു കൊടുക്കണം ഒന്ന് സെറ്റ് ആയതിനു ശേഷം മുകളിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞ കരിക്കും, ബദാമും ചേർത്തു കൊടുക്കാം ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamis Own

  • സ്വീറ്റ് റോൾ ഡെസ്സേർട്

    സ്വീറ്റ് റോൾ ഡെസ്സേർട്

    പാലു കൊണ്ട് തയ്യാറാക്കിയ ഒരു കിടിലൻ ഡെസ്സേർട് റെസിപ്പി.

    ആദ്യം ഒരു പാനിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു കപ്പ് പഞ്ചസാരയും, ഒരു കപ്പ് മൈദയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, ശേഷം സ്റ്റോവ് ലേക്ക് മാറ്റി നല്ലതുപോലെ കുറുക്കിയെടുക്കുക, ഇതിലേക്ക് 60 ഗ്രാം ബട്ടറും, ഒരു പാക്കറ്റ് വാനില പൗഡറും ചേർത്ത് കൊടുക്കാം, വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം.

    ഒരു ബേക്കിങ് ട്രേയിലേക്ക് ഡെഡിക്കേറ്റഡ് കോക്കനട്ട് ഇട്ടു കൊടുക്കുക ,ഇത് ട്രേയിൽ എല്ലായിടത്തും ഒരുപോലെ വരുന്ന രീതിയിൽ ആകണം, ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ക്രീം ഇതിനു മുകളിലായി ഒഴിച്ചു കൊടുക്കുക, ഒരു spatula ഉപയോഗിച്ച് ലെയറായി സെറ്റ് ചെയ്യണം, ഒരു ഗ്ലാസ് തണുത്ത പാലിലേക്ക് ഒരു പാക്കറ്റ് വിപ്പിംഗ് ക്രീം പൗഡർ ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം, ഈ ക്രീം തയ്യാറാക്കിവച്ചിരിക്കുന്ന ലയർനു മുകളിലായി അപ്ലൈ ചെയ്തു കൊടുക്കണം, ശേഷം ക്രഷ് ചെയ്ത വാൾനട്ട് ഇട്ട് കൊടുക്കാം ഇത് നല്ലതുപോലെ തണുത്തതിനുശേഷം,നീളമുള്ള ചെറിയ കഷണങ്ങളായി മുറിക്കാം ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക YEŞİLİN ELİNDEN

  • ചക്ക കിണ്ണത്തപ്പം

    ചക്ക കിണ്ണത്തപ്പം

    ചക്കപ്പഴം കൊണ്ട് തയ്യാറാക്കിയ ആവിയിൽ വേവിച്ചെടുത്ത കിണ്ണത്തപ്പം റെസിപ്പി

    ഇത് തയ്യാറാക്കാനായി എട്ടോ പത്തോ ചക്കച്ചുള എടുത്തു കുരു മാറ്റിയതിനുശേഷം ചെറുതായി മുറിക്കണം, ഇതിനെ കുക്കറിലേക്ക് ചേർത്ത് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് രണ്ടു മൂന്നു വിസിൽ നന്നായി വേവിക്കുക, ആവി പോയതിനുശേഷം കുക്കർ തുറന്ന് ഒരു തവി ഉപയോഗിച്ച് ചക്ക നന്നായി ഉടച്ച് കൊടുക്കുക, ഇതിലേക്ക് 2 അച്ച് ശർക്കര അൽപം വെള്ളം ചേർത്ത് ഉരുക്കി അരിച്ച് ഒഴിക്കണം,ശേഷം തീ കത്തിക്കാം ,ഇതിലേക്ക് ഒരു ഗ്ലാസ് ഗോതമ്പു പൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക, നല്ല കട്ടിയുള്ള പരുവത്തിൽ ആണ് വേണ്ടത് ലൂസായി തോന്നുന്നുണ്ടെങ്കിൽ അല്പംകൂടി ഗോതമ്പുപൊടി ചേർത്തുകൊടുക്കാം, അടുത്തതായി തേങ്ങ ചേർക്കണം എല്ലാം ചേർത്തു നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് ഇളക്കാം, ഇനി എണ്ണ പുരട്ടി വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് ഇത് മാറ്റി കൊടുക്കണം, ഇതിനെ ആവിയിൽ വച്ച് 20 മിനിറ്റ് വരെ വേവിച്ചെടുക്കാം ശേഷം ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ummi and Ichus

  • ബിസ്ക്കറ്റ്

    ബിസ്ക്കറ്റ്

    വെറും 3 ചേരുവകൾ മിക്സ് ചെയ്ത് അടിപൊളി ബിസ്ക്കറ്റ് ഉണ്ടാക്കാം.

    ഇതിനായി വേണ്ടത്

    കാസ്റ്റർ ഷുഗർ- അരക്കപ്പ്

    സെൽഫ് റൈസ് ഫ്ലോർ- 2കപ്പ്

    ബട്ടർ -250 ഗ്രാം

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ബട്ടറും, ഷുഗറും ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്യുക, 5 മിനിറ്റ് വരെ തുടർച്ചയായി ബീറ്റ് ചെയ്യണം, നന്നായി പതഞ്ഞു വന്നാൽ ഇതിലേക്ക് പൊടി ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. നന്നായി മിക്സ് ആയി കഴിഞ്ഞാൽ കൗണ്ടർടോപ്പ് ലേക്ക് മാറ്റി അല്പംകൂടി പൊടി വിതറി കൊടുത്തു കൈ കൊണ്ട് നന്നായി കുഴയ്ക്കണം, ശേഷം മീഡിയം കട്ടിയിൽ പരത്തിയെടുക്കുക, ഒരു ഗ്ലാസ്സോ മൂടിയോ ഉപയോഗിച്ച് റൗണ്ടിൽ കട്ട് ചെയ്ത് എടുക്കാം,ശേഷം ഒരു ബേക്കിങ് ട്രേയിലേക്ക് നിരത്തി വയ്ക്കാം, ഒരു ഫോർക്ക് ഉപയോഗിച്ച് മുകൾവശത്ത് ചെറുതായി ഹോൾസ് ഇട്ടു കൊടുക്കണം ഇനി ബേക്ക് ചെയ്തെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with A. Sinzore

  • ഫ്രഞ്ച് ഫ്രൈസ്

    ഫ്രഞ്ച് ഫ്രൈസ്

    കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ ഈസിയായി തയ്യാറാക്കാം.

    ഇതിനായി മീഡിയം വലിപ്പത്തിലുള്ള മൂന്നോ നാലോ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞു നന്നായി കഴുകിയതിനുശേഷം നീളത്തിൽ മുറിച്ചെടുക്കുക, ഒരു പാത്രത്തിൽ വെള്ളം എടുത്തതിനുശേഷം അതിലേക്ക് പഞ്ചസാരയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യണം, ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർത്ത് കൊടുത്തു ഫ്രീസറിൽ 15 മിനിറ്റ് നേരം വയ്ക്കുക, ശേഷം എടുത്തു വെള്ളം കളഞ്ഞതിനുശേഷം ഒന്നുകൂടി കഴുകാം. ഒരു കോട്ടൺ ടൗവലിലേക്ക് ഇട്ടുകൊടുത്തു,ടിഷ്യൂ പേപ്പർ ഉപയോഗിച്ച് വെള്ളം നന്നായി തുടച്ചു മാറ്റണം, ഇനി ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക, ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് വീണ്ടും ഫ്രീസറിൽ 15 മിനിറ്റ് വയ്ക്കണം ശേഷം എടുത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വീണ്ടും ഫ്രൈ ചെയ്യുക ക്രിസ്പി ഫ്രഞ്ച് ഫ്രൈസ് റെഡി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook With Us