Advertisement

പാലു കൊണ്ട് തയ്യാറാക്കിയ ഒരു കിടിലൻ ഡെസ്സേർട് റെസിപ്പി.

ആദ്യം ഒരു പാനിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു കപ്പ് പഞ്ചസാരയും, ഒരു കപ്പ് മൈദയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, ശേഷം സ്റ്റോവ് ലേക്ക് മാറ്റി നല്ലതുപോലെ കുറുക്കിയെടുക്കുക, ഇതിലേക്ക് 60 ഗ്രാം ബട്ടറും, ഒരു പാക്കറ്റ് വാനില പൗഡറും ചേർത്ത് കൊടുക്കാം, വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം.

ഒരു ബേക്കിങ് ട്രേയിലേക്ക് ഡെഡിക്കേറ്റഡ് കോക്കനട്ട് ഇട്ടു കൊടുക്കുക ,ഇത് ട്രേയിൽ എല്ലായിടത്തും ഒരുപോലെ വരുന്ന രീതിയിൽ ആകണം, ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ക്രീം ഇതിനു മുകളിലായി ഒഴിച്ചു കൊടുക്കുക, ഒരു spatula ഉപയോഗിച്ച് ലെയറായി സെറ്റ് ചെയ്യണം, ഒരു ഗ്ലാസ് തണുത്ത പാലിലേക്ക് ഒരു പാക്കറ്റ് വിപ്പിംഗ് ക്രീം പൗഡർ ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം, ഈ ക്രീം തയ്യാറാക്കിവച്ചിരിക്കുന്ന ലയർനു മുകളിലായി അപ്ലൈ ചെയ്തു കൊടുക്കണം, ശേഷം ക്രഷ് ചെയ്ത വാൾനട്ട് ഇട്ട് കൊടുക്കാം ഇത് നല്ലതുപോലെ തണുത്തതിനുശേഷം,നീളമുള്ള ചെറിയ കഷണങ്ങളായി മുറിക്കാം ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തെടുത്തു കഴിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക YEŞİLİN ELİNDEN