വെറും 3 ചേരുവകൾ മിക്സ് ചെയ്ത് അടിപൊളി ബിസ്ക്കറ്റ് ഉണ്ടാക്കാം.
ഇതിനായി വേണ്ടത്
കാസ്റ്റർ ഷുഗർ- അരക്കപ്പ്
സെൽഫ് റൈസ് ഫ്ലോർ- 2കപ്പ്
ബട്ടർ -250 ഗ്രാം
ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ബട്ടറും, ഷുഗറും ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്യുക, 5 മിനിറ്റ് വരെ തുടർച്ചയായി ബീറ്റ് ചെയ്യണം, നന്നായി പതഞ്ഞു വന്നാൽ ഇതിലേക്ക് പൊടി ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. നന്നായി മിക്സ് ആയി കഴിഞ്ഞാൽ കൗണ്ടർടോപ്പ് ലേക്ക് മാറ്റി അല്പംകൂടി പൊടി വിതറി കൊടുത്തു കൈ കൊണ്ട് നന്നായി കുഴയ്ക്കണം, ശേഷം മീഡിയം കട്ടിയിൽ പരത്തിയെടുക്കുക, ഒരു ഗ്ലാസ്സോ മൂടിയോ ഉപയോഗിച്ച് റൗണ്ടിൽ കട്ട് ചെയ്ത് എടുക്കാം,ശേഷം ഒരു ബേക്കിങ് ട്രേയിലേക്ക് നിരത്തി വയ്ക്കാം, ഒരു ഫോർക്ക് ഉപയോഗിച്ച് മുകൾവശത്ത് ചെറുതായി ഹോൾസ് ഇട്ടു കൊടുക്കണം ഇനി ബേക്ക് ചെയ്തെടുത്ത് കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with A. Sinzore