ചക്ക കിണ്ണത്തപ്പം

ചക്കപ്പഴം കൊണ്ട് തയ്യാറാക്കിയ ആവിയിൽ വേവിച്ചെടുത്ത കിണ്ണത്തപ്പം റെസിപ്പി

ഇത് തയ്യാറാക്കാനായി എട്ടോ പത്തോ ചക്കച്ചുള എടുത്തു കുരു മാറ്റിയതിനുശേഷം ചെറുതായി മുറിക്കണം, ഇതിനെ കുക്കറിലേക്ക് ചേർത്ത് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് രണ്ടു മൂന്നു വിസിൽ നന്നായി വേവിക്കുക, ആവി പോയതിനുശേഷം കുക്കർ തുറന്ന് ഒരു തവി ഉപയോഗിച്ച് ചക്ക നന്നായി ഉടച്ച് കൊടുക്കുക, ഇതിലേക്ക് 2 അച്ച് ശർക്കര അൽപം വെള്ളം ചേർത്ത് ഉരുക്കി അരിച്ച് ഒഴിക്കണം,ശേഷം തീ കത്തിക്കാം ,ഇതിലേക്ക് ഒരു ഗ്ലാസ് ഗോതമ്പു പൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക, നല്ല കട്ടിയുള്ള പരുവത്തിൽ ആണ് വേണ്ടത് ലൂസായി തോന്നുന്നുണ്ടെങ്കിൽ അല്പംകൂടി ഗോതമ്പുപൊടി ചേർത്തുകൊടുക്കാം, അടുത്തതായി തേങ്ങ ചേർക്കണം എല്ലാം ചേർത്തു നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് ഇളക്കാം, ഇനി എണ്ണ പുരട്ടി വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് ഇത് മാറ്റി കൊടുക്കണം, ഇതിനെ ആവിയിൽ വച്ച് 20 മിനിറ്റ് വരെ വേവിച്ചെടുക്കാം ശേഷം ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ummi and Ichus