ബ്രെഡും , നൂഡിൽസും വെച്ച് തയ്യാറാക്കിയ സ്നാക്സ് റെസിപ്പി.
ഇത് തയ്യാറാക്കാനായി ഒരു ന്യൂഡിൽസ് പാക്കറ്റും, അഞ്ചോ ആറോ ബ്രഡ് സ്ലൈസ് ഉം ആണ് വേണ്ടത്. ആദ്യം ന്യൂഡിൽസ് തയ്യാറാക്കാം, ഇതിനായി ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കാം, ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് കൊടുത്തു ഒന്ന് വഴറ്റണം , അടുത്തതായി ഒരു തക്കാളി അരിഞ്ഞത് ചേർത്ത് കൊടുത്തു ഒന്നു കൂടി വഴറ്റാം , ഇത് സോഫ്റ്റായി വന്നാൽ ഇതിലേക്ക് നൂഡിൽസ് മസാല ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, അല്പം ഉപ്പു കൂടി ചേർക്കാം, അല്പം മുളകുപൊടി കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം
ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് തിളച്ചതിനു ശേഷം നൂഡിൽസ് ചേർത്തു കൊടുത്തു നന്നായി വേവിക്കുക. ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വെക്കാം. ഇനി ബ്രഡ് സ്ലൈസ് എടുത്തു സൈഡ് കട്ട് ചെയ്ത് മാറ്റിയതിനുശേഷം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തി കൊടുക്കുക, മൈദയും, വെള്ളവും മിക്സ് ചെയ്ത് ഒരു പേസ്റ്റ് തയ്യാറാക്കി വയ്ക്കണം. ബ്രഡ് ന്റെ സൈഡ് ഈ പേസ്റ്റ് തേച്ചു കൊടുക്കണം, നടുവിലായി ന്യൂഡിൽസ് വച്ചു കൊടുക്കാം, ബ്രെഡ് ഒരു സൈഡിൽ നിന്നും റോൾ ചെയ്തു മടക്കണം, ശേഷം സൈഡ് നന്നായി ഒട്ടിച്ചു കൊടുക്കുക എല്ലാം ഇതുപോലെ തയ്യാറാക്കിയതിനു ശേഷം ഫ്രൈ ചെയ്തെടുത്തു കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Selines Recipes