Blog

  • പനീർ ഷവർമ

    പനീർ ഷവർമ

    വ്യത്യസ്തമായ രുചിയുള്ള പനീർ ഷവർമ തയ്യാറാക്കാം, കൂടെ ക്യാരറ്റ് ബീറ്റ്റൂട്ട് പിക്കിൾ ,ഹമ്മുസ്, ഗ്രിൽഡ് പനീർ എന്നിവയും തയ്യാറാക്കുന്ന റെസിപ്പി

    ആദ്യം ഷവർമ ബ്രെഡ് തയ്യാറാക്കാം,

    ഇതിനു വേണ്ട ചേരുവകൾ

    ചെറുചൂടുവെള്ളം -കാൽക്കപ്പ്

    ചെറുചൂടുള്ള പാൽ -അരക്കപ്പ്

    തൈര് -അരക്കപ്പ്

    ഒലിവ് ഓയിൽ -ഒരു ടേബിൾ സ്പൂൺ

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    മൈദ -രണ്ട് കപ്പ്

    ഗോതമ്പുപൊടി -ഒരു കപ്പ്

    ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ

    ബേക്കിംഗ് സോഡ -1/4 ടീസ്പൂൺ

    ഉപ്പ് -ഒരു ടീസ്പൂൺ

    ഓയിൽ

    തയ്യാറാക്കുന്ന വിധം

    ഒരു മിക്സിങ് ബൗളിലേക്ക് വെള്ളം, പാല്, തൈര്, ഓയിൽ പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യുക പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ അരിച്ചെടുത്ത മൈദ, ഉപ്പ്, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ, ഗോതമ്പ് പൊടി എന്നിവ ചേർത്ത് കൊടുക്കാം, നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം നന്നായി കുഴച്ചെടുക്കണം, ശേഷം വലിയ ബോളുകൾ ആക്കി മാറ്റുക, ഒരു പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് ബൗൾ കവർ ചെയ്തതിനു ശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കണം.ഒരു മണിക്കൂറിനു ശേഷം വീണ്ടും എടുത്ത് ഓരോന്നും നന്നായി കുഴച്ച്തിനുശേഷം ആവശ്യത്തിന് പൊടി തൂകി കൊടുത്തു പരത്തിയെടുക്കുക, ശേഷം ചൂടായ താവയിലേക്ക് ഇട്ട് ചുട്ടെടുക്കാം. ഈ ബ്രെഡ് ഷവർമ ഉണ്ടാക്കാനായി എടുക്കാം.

    അടുത്തതായി കാരറ്റ് ബീറ്റ്റൂട്ട് പിക്കിൾ തയ്യാറാക്കാം,

    ഇതിന് വേണ്ടത്

    ബീറ്റ്റൂട്ട് -ഒരു കപ്പ്

    ക്യാരറ്റ് -ഒരു കപ്പ്

    മുളക് 10 -12 എണ്ണം

    ഉപ്പ്

    വെള്ളം -അരക്കപ്പ്

    വിനാഗിരി -ഒരു കപ്പ്

    പഞ്ചസാര-അഞ്ച് ടേബിൾ സ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    ഒരു പാത്രത്തിലേക്ക് വെള്ളം തിളപ്പിക്കാൻ ആയി വെക്കുക ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികൾ ചേർത്ത് കൊടുക്കാം .പകുതി വേവ് ആയാൽ മാറ്റിവയ്ക്കാം, മറ്റൊരു പാത്രത്തിൽ പഞ്ചസാര, വെള്ളം ,വിനഗർ, ഉപ്പ് എന്നിവ ചേർത്തിളക്കി തിളപ്പിക്കുക , ശേഷം തണുക്കാനായി മാറ്റി വയ്ക്കാം, നന്നായി തണുത്തു കഴിഞ്ഞാൽ പച്ചക്കറികൾ ഇതിലേക്ക് ഇട്ട് , ഒരു ഗ്ലാസ് ജാറിൽ അടച്ചു സൂക്ഷിക്കാം.

    ഹമ്മുസ് തയ്യാറാക്കാനായി

    കടല- രണ്ട് കപ്പ്

    വെളുത്തുള്ളി -അഞ്ച്

    tahini -1/3 കപ്പ്

    ലെമൺ ജ്യൂസ് -രണ്ട് ടേബിൾസ്പൂൺ

    സാൾട്ട്

    ബ്ലാക്ക് പെപ്പർ -കാൽടീസ്പൂൺ

    ഐസ്ക്യൂബ്

    ഒലിവ് ഓയിൽ -മൂന്നു ടേബിൾ സ്പൂൺ

    തൈര് അരക്കപ്പ്

    തയ്യാറാക്കുന്ന വിധം

    6 മണിക്കൂർ കുതിർത്ത് വേവിച്ചെടുത്ത കടലയും, മറ്റു ചേരുവകളും മിക്സി ജാർ ലേക്ക് ചേർത്ത് നന്നായി അരച്ചെടുക്കുക.

    ഗ്രിൽഡ് പനീർ

    ചേരുവകൾ

    പനീർ -1/2 kg

    ഒലിവ് ഓയിൽ -2 tbsp

    കാശ്മീരി റെഡ് ചില്ലി -1 tsp

    മല്ലിപ്പൊടി-1 tbsp

    ഗരം മസാല-1 tsp

    ഏലക്കായ പൊടി -1 tsp

    ജീരകപ്പൊടി -1 tsp

    ലെമൺ ജ്യൂസ് -1 tsp

    വെളുത്തുള്ളി പേസ്റ്റ് -2 tbsp

    ഉപ്പ്

    കുരുമുളക് പൊടി -1/4 tsp

    തൈര് -1/4 കപ്പ്

    ഒലീവ് ഓയിൽ

    തയ്യാറാക്കുന്ന വിധം

    ഒരു മിക്സിങ് ബൗളിലേക്ക് മസാലപ്പൊടികളും, ഒലിവ് ഓയിലും , ഉപ്പും, വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക, ഈ മസാല ഉപയോഗിച്ച് പനീർ marinate ചെയ്യുക, ഇനി പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി പനീർ ചേർത്ത് കൊടുത്തു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്തെടുക്കണം.

    അടുത്തതായി ഹോട്സ് സോസ് തയ്യാറാക്കാം

    ഇതിനായി കാശ്മീരി മുളക് -15 മുതൽ 20 എണ്ണം

    വെളുത്തുള്ളി -10 to 12

    പഞ്ചസാര -ഒരു ടീസ്പൂൺ

    ഒലിവ് ഓയിൽ -രണ്ട് ടേബിൾ സ്പൂൺ

    ബ്ലാക്ക് സാൾട്ട് -അര ടീസ്പൂൺ

    വിനാഗിരി -ഒരു ടീസ്പൂൺ

    ജീരകപ്പൊടി -ഒരു ടീസ്പൂൺ

    ലെമൺ ജ്യൂസ്- ഒരു ടീസ്പൂൺ

    ഉപ്പ്

    കുരുമുളകുപൊടി -കാൽ ടീസ്പൂൺ

    എല്ലാ ചേരുവകളും മിക്സി ജാറിലേക്ക് ചേർത്ത് നല്ല ഫൈൻ ആയി അരച്ചെടുക്കുക.

    തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡ് എടുത്ത് ആദ്യം സോസ് മുകളിൽ തേച്ചു കൊടുക്കുക, അടുത്തതായി ഹമ്മുസ് തേച്ചു കൊടുക്കാം,മുകളിൽ, പനീർ, pickle എന്നിവ ചേർത്ത് മടക്കി എടുത്തു കഴിക്കാം

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Your Food Lab

  • തേങ്ങാപ്പാൽ പുഡ്ഡിംഗ്

    തേങ്ങാപ്പാൽ പുഡ്ഡിംഗ്

    രുചികരമായ തേങ്ങാപ്പാൽ പുഡ്ഡിംഗ്, വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ

    ആദ്യം ഒരു മുഴുവൻ തേങ്ങ ചിരവിയെടുത്ത് അതിൻറെ തേങ്ങാപ്പാൽ എടുക്കണം, നല്ല കട്ടിയുള്ള പാൽ ആണ് വേണ്ടത്, ഇതിലേക്ക് പശുവിൻപാൽ കൂടെ ചേർത്തു കൊടുത്തു മിക്സ് ചെയ്യണം, ഇതിൽ നിന്നും അൽപം ഒരു ബൗളിലേക്ക് എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് മിക്സ് ചെയ്യുക, ഇത് ഒരു സൈഡിലേക്ക് മാറ്റിവയ്ക്കാം. ശേഷം തേങ്ങാപ്പാൽ മിക്സ് അടുപ്പിലേക്ക് വച്ച് ചെറിയ തീയിൽ നല്ലതുപോലെ ചൂടാക്കുക, നന്നായി ചൂടായി വന്നാൽ കോൺഫ്ലോർ മിക്സ് ചേർത്തുകൊടുക്കാം, കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം,നല്ല കട്ടിയായി വന്നുകഴിഞ്ഞാൽ ഒരു ഗ്ലാസ് ബൗളിലേക്ക് മാറ്റി കൊടുക്കാം, നന്നായി ചൂടാറിയാൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കണം ശേഷം എടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Reyan’s World

  • കറാച്ചി ഹൽവ

    കറാച്ചി ഹൽവ

    അടിപൊളി ടേസ്റ്റ് ഉള്ള കറാച്ചി ഹൽവ ഈസിയായി വീട്ടിൽ തയ്യാറാക്കാം.

    ഇത് തയ്യാറാക്കാൻ ഒരു കപ്പ് കോൺഫ്ലോർ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് ഒരു വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തു തരിയില്ലാതെ ആക്കിയെടുക്കുക. ഇനി ഒരു പാനിലേക്ക് രണ്ട് കപ്പ് പഞ്ചസാരയും രണ്ട് കപ്പ് വെള്ളവും ചേർത്ത് സ്റ്റോവ് ലേക്ക് വെച്ച് കൊടുക്കണം, പഞ്ചസാര നന്നായി അലിഞ്ഞു വന്നാൽ അതിലേക്ക് കോൺഫ്ലോർ മിക്സ് ഒഴിച്ചു കൊടുക്കുക, കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, കോൺഫ്ലോർ കട്ടിയായി വന്നാൽ ഇതിലേക്ക് ഫുഡ് കളർ ചേർക്കാം,നിർത്താതെ ഇളക്കിക്കൊണ്ടിരിക്കുക, അടുത്തതായി ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം ചെറുതായി കട്ട് ചെയ്ത അണ്ടിപരിപ്പും ബദാമും ചേർത്ത് കൊടുക്കാം, അടുത്തതായി ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കാം, വീണ്ടും നല്ലതുപോലെ ഇളക്കുക, ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ഇതിലേക്ക് ചേർക്കാം, വീണ്ടും ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് മിക്സ് ചെയ്ത് പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ, നന്നായി എണ്ണ തേച്ച് കൊടുത്ത മോൾഡിലേക്ക് ഒഴിച്ചു കൊടുക്കാം, നന്നായി സെറ്റ് ചെയ്യുക,ശേഷം തണുക്കാനായി വയ്ക്കാം അരമണിക്കൂർ കഴിഞ്ഞാൽ മുറിച്ചെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeja’s Wonderland

  • മൈദ, മുട്ട ഇവനിംഗ് സ്നാക്ക്

    മൈദ, മുട്ട ഇവനിംഗ് സ്നാക്ക്

    വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ കിടിലൻ സ്നാക്ക്സ് റെസിപ്പി

    ഇത് തയ്യാറാക്കാനായി ഒരു കപ്പ് മൈദ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്തു മിക്സ് ചെയ്തതിനുശേഷം അൽപാൽപമായി വെള്ളമൊഴിച്ച് നന്നായി കുഴച്ചെടുക്കുക, എണ്ണ കൂടെ ചേർത്ത് നന്നായി കുഴച്ച് ഒരു സോഫ്റ്റ് മാവാക്കി മാറ്റാം .അടുത്തതായി ഒരു ഫില്ലിംഗ് റെഡിയാക്കണം. ഇതിനായി ഒരു ബൗളിലേക്ക് മൂന്ന് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഗ്രേഡ് ചെയ്ത് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു മുട്ട ഗ്രേറ്റ് ചെയ്ത് ചേർത്തുകൊടുക്കണം, ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും, നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും, കുരുമുളകുപൊടിയും, ജീരകപ്പൊടിയും, ചാട്ട് മസാലയും, മുളകുപൊടിയും, ചേർത്ത് കൊടുക്കാം എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക.നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മൈദമാവ് എടുത്ത് ചെറിയ ബോളുകൾ ആക്കി മാറ്റുക, ഇതിനെ അധികം വട്ടത്തിൽ അല്ലാതെ പരത്തിയെടുക്കുക, ഇതിലേക്ക് ഫീലിംഗ് വെച്ചു കൊടുക്കുക, ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്ത് എടുക്കണം, രണ്ടറ്റവും നന്നായി ഒട്ടിച്ചതിന് ശേഷം നീളത്തിലുള്ള കഷണങ്ങളായി മുറിച്ചെടുക്കാം, ഒരു ബൗളിൽ കുറച്ചു മൈദയും വെള്ളവും ചേർത്ത് കൊടുത്തു ഒരു മൈദ പേസ്റ്റ് തയ്യാറാക്കുക, തയ്യാറാക്കി വെച്ചിരിക്കുന്ന സ്നാക്സ് എടുത്ത് മൈദ പേസ്റ്റിൽ മുക്കി എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salma’s Recipe

  • സ്പെഷ്യൽ ഓംലെറ്റ്

    സ്പെഷ്യൽ ഓംലെറ്റ്

    ഓംലെറ്റ് ഇതുപോലെ തയ്യാറാക്കുക യാണെങ്കിൽ ബ്രേക്ഫാസ്റ്റിന് കഴിക്കാൻ വേറെ ഒന്നും ആവശ്യമില്ല.

    ഒരു ബൗളിലേക്ക് മൂന്ന് മുട്ട ചേർത്ത് കൊടുക്കുക, ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തതിനുശേഷം ഇതിലേക്ക് ചെറുതായി കട്ട് ചെയ്തെടുത്ത tofu( ഒരു പാൽ ഉല്പന്നം) സ്പ്രിംഗ് ഒണിയൻ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യാം, ഒരു പാനിൽ ബട്ടർ ചേർത്ത് കൊടുത്ത ചൂടാക്കിയതിനുശേഷം ഇത് ഒഴിച്ചു കൊടുക്കുക, ഒരു വശം വെന്തുകഴിഞ്ഞാൽ തിരിച്ചു ഇട്ടു കൊടുക്കാം, വീണ്ടും നന്നായി വേവിച്ചെടുത്തു ,മുറിച്ചു എടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AJ Cooking

  • ചീസ് ഫ്ലാറ്റ് ബ്രഡ്

    ചീസ് ഫ്ലാറ്റ് ബ്രഡ്

    മൈദയും ചീസും ചേർത്ത് തയ്യാറാക്കിയ ഫ്ലാറ്റ് ബ്രെഡ് റെസിപ്പി.

    ഇത് തയ്യാറാക്കാനായി ഒരു മിക്സിങ് ബൗളിലേക്ക് 200 മില്ലി ചെറുചൂടുവെള്ളം ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്തതിന് ശേഷം മൈദപ്പൊടി രണ്ടുതവണയായി ചേർത്തു കൊടുത്തു മിക്സ് ചെയ്യണം കൈകൊണ്ട് കുഴച്ച് നല്ല സോഫ്റ്റ് മാവാക്കണം, ശേഷം 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കാം. ശേഷം എടുത്ത് വീണ്ടും കുഴച്ചതിനു ശേഷം നാലായി ഭാഗിക്കാം, ഓരോന്നും എടുത്ത് നല്ല നൈസായി പരത്തി എടുക്കണം, ഇതിനു മുകളിലേക്ക് മെൽറ്റ് ചെയ്ത ബട്ടർ തേച്ചു കൊടുക്കണം, ശേഷം ഗ്രേറ്റ് ചെയ്ത ചീസ് ഇട്ടു കൊടുക്കാം ഇനി ഒരു സൈഡിൽ നിന്നും റോൾ ചെയ്തു മടക്കണം ശേഷം,റൗണ്ടിൽ ആക്കി വീണ്ടും പരത്തണം, ഇനി പാനിൽ ബട്ടർ ചേർത്ത് നന്നായി ചുട്ടെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fast & Easy Recipes

  • കൊറിയൻ റൈസ് കേക്ക്

    കൊറിയൻ റൈസ് കേക്ക്

    കൊറിയക്കാർ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ കിടിലൻ വിഭവം ഒന്ന് കണ്ടു നോക്കൂ

    ഇതിനായി വേണ്ടത്

    ജാപ്പനീസ് റൈസ് -220 ഗ്രാം

    ഉപ്പ്

    തിളച്ചവെള്ളം -അഞ്ചു ടേബിൾ സ്പൂൺ

    എണ്ണ

    തയ്യാറാക്കുന്ന വിധം

    അരി നല്ലതുപോലെ കഴുകിയതിനുശേഷം രാത്രിമുഴുവൻ കുതിർക്കാൻ ആയി മാറ്റിവയ്ക്കാം, രാവിലെ എടുത്തു വെള്ളം മുഴുവൻ കളഞ്ഞതിനുശേഷം നല്ലതുപോലെ പൊടിച്ചെടുക്കണം, ഇതിനെ ഒരു അരിപ്പയിലേക്ക് ഇട്ട് നല്ലതുപോലെ അരിച്ചു തരി എല്ലാം മാറ്റിയെടുക്കാം, ശേഷം ആവശ്യത്തിന് ഉപ്പും, ചൂട് വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കണം, ഇതിനെ ഒരു ടവ്വൽ ഇൽ പൊതിഞ്ഞ് ആവിയിൽ 30 മിനിറ്റ് വേവിച്ചെടുക്കാം.
    ശേഷം എടുത്തു ചൂടോടുകൂടെതന്നെ നന്നായി കുഴച്ചെടുക്കുക, ഇനി കുറച്ചു കുറച്ചായി എടുത്ത് സിലിണ്ടർ ഷേപ്പിൽ നീളത്തിൽ ഉരുട്ടി എടുക്കുക, ശേഷം ഒരേ നീളത്തിൽ എല്ലാം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം അവസാനമായി അല്പം എണ്ണ കൂടി തൂവി കൊടുത്താൽ കൊറിയൻ റൈസ് കേക്ക് റെഡി ആയി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Artsuki