Blog

  • ഫ്രഞ്ച് ഫ്രൈസ്

    ഫ്രഞ്ച് ഫ്രൈസ്

    കുട്ടികളുടെ ഫേവറേറ്റ് ആയ ഫ്രഞ്ച് ഫ്രൈസ് ഈസിയായി വീട്ടിൽ തയ്യാറാക്കാം.

    ഇതിനായി രണ്ട് ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞതിനുശേഷം ഒരേ വലിപ്പത്തിലും നീളത്തിലുമുള്ള കഷണങ്ങളായി മുറിച്ചെടുക്കുക, ശേഷം നല്ല തണുത്ത വെള്ളത്തിൽ അരമണിക്കൂർ മുക്കി വയ്ക്കണം, ശേഷം എടുത്തു ചൂടു വെള്ളത്തിൽ പത്തു മിനിറ്റ് ഇടുക, ശേഷം വെള്ളത്തിൽ നിന്ന് എടുത്തു ഒരു കോട്ടൺ ടൗവലിലേക്ക് മാറ്റി നനവ് എല്ലാം നന്നായി തുടച്ച് എടുക്കണം, ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ വറുത്തെടുക്കാം, വറുത്തെടുത്ത ഉരുളക്കിഴങ്ങ് കഷണങ്ങൾ ചൂടാറിയതിനു ശേഷം ഒരിക്കൽക്കൂടി ഫ്രൈ ചെയ്തെടുക്കണം ക്രിസ്പി ഫ്രഞ്ച് ഫ്രൈസ് റെഡി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Flavours Of Food

  • ചിക്കൻ സമോസ

    ചിക്കൻ സമോസ

    കിടിലൻ  ചിക്കൻ സമൂസ റെസിപ്പി, വീട്ടിലുണ്ടാക്കിയ സമൂസ ഷീറ്റ് വെച്ച് തയ്യാറാക്കിയത്.

    ആദ്യം ഷീറ്റ് തയ്യാറാക്കാനായി മാവ് റെഡിയാക്കാം, അതിനായി ഒരു ബൗളിലേക്ക് മൂന്ന് കപ്പ് മൈദയും ആവശ്യത്തിന് ഉപ്പും അല്പം പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക, എണ്ണ കൂടി ചേർത്ത് കുഴയ്ക്കാം , ഇത് അരമണിക്കൂർ മാറ്റിവയ്ക്കാം.

    ഇനി സമൂസ മസാല തയ്യാറാക്കാം, ഒരു പാനിൽ എണ്ണയൊഴിച്ച് നന്നായി ചൂടാക്കിയതിനുശേഷം പൊടിയായി അരിഞ്ഞെടുത്ത സവാള ചേർത്ത് വഴറ്റണം, ഉപ്പു കൂടി ചേർത്ത് കൊടുത്തു വഴറ്റണം, നന്നായി വഴന്നു വന്നാൽ കുറച്ച് കറിവേപ്പിലയും, അല്പം ചിക്കൻ മസാലയും ചേർത്ത് മിക്സ് ചെയ്യാം, അടുത്തതായി ഒരു ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് കൊടുക്കാം, ഒരു ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി ചെറുതായി അരിഞ്ഞെടുത്ത തക്കാളി ചേർത്തു കൊടുക്കാം, നന്നായി മിക്സ് ചെയ്ത് കഴിഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ചിക്കൻ ചേർത്തുകൊടുക്കാം, ചിക്കൻ കഷണങ്ങൾ നന്നായി വേവുന്നതുവരെ മൂടിവെച്ച് വേവിക്കുക, അവസാനമായി മല്ലിയിലയും കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    ഇനി ഷീറ്റ് റെഡിയാക്കാം, കുഴച്ചു വച്ചിരിക്കുന്ന മൈദമാവ് എടുത്തു ഒരേ വലുപ്പത്തിലുള്ള മീഡിയം സൈസ് ബോളുകൾ ആക്കി മാറ്റുക, ഓരോ ബോളും എടുത്തു പലകയിൽ വച്ച് അല്പം പൊടിയിട്ട് കൊടുത്തതിനു ശേഷം നല്ല നൈസ് ആയി വട്ടത്തിൽ പരത്തി എടുക്കണം, ഇങ്ങനെ പരത്തി എടുത്ത ചപ്പാത്തികൾ പാനിലേക്ക് ഇട്ട് ചൂടാക്കി എടുക്കുക, ശേഷം ഇതിനെ നാലായി മുറിക്കണം, ഒരു ബൗളിൽ മൈദയും, വെള്ളവും മിക്സ് ചെയ്ത് പേസ്റ്റ് ആക്കി മാറ്റി വെക്കാം. ഇനി മുറിച്ചെടുത്ത ഓരോ കഷണങ്ങൾ എടുത്ത് അതിൻറെ സൈഡിൽ മൈദ പേസ്റ്റ് തേച്ചു കൊടുക്കണം, മുറിച്ച ഭാഗങ്ങൾ പരസ്പരം ഒട്ടിച്ചതിനു ശേഷം ഉള്ളിൽ ഫില്ലിങ് വെച്ചു കൊടുക്കാം, ബാക്കിയുള്ള മൂന്നാമത്തെ ഭാഗം വലിച്ച് ഒട്ടിച്ച് ത്രികോണാകൃതിയിൽ ആക്കിയെടുക്കുക, എല്ലാ സമൂസകളും ഫിൽ ചെയ്തതിനു ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Oman travel vlog

  • ബ്രഡ് ഓംലെറ്റ്

    ബ്രഡ് ഓംലെറ്റ്

    ഏതുനേരത്തും കഴിക്കാനായി ഈസിയായി തയ്യാറാക്കാൻ പറ്റിയ റെസിപ്പി ആണ് ബ്രഡ് ഓംലെറ്റ്

    കുട്ടികൾക്കുപോലും തയ്യാറാക്കാവുന്ന ഒരു ഈസി ബ്രെഡ് ഓംലറ്റ് റെസിപ്പി.

    ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിലേക്ക് പൊടിയായി അരിഞ്ഞ ഒരു സവാള യും അരമുറി തക്കാളിയും, ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മല്ലിപ്പൊടിയും , കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക, ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം മുട്ട മിക്സ് ഒഴിച്ചു കൊടുക്കാം, ഇതിനു നടുവിലായി ടോസ്റ്റ് ചെയ്ത ഒരു ബ്രഡ് വച്ച് കൊടുക്കാം, മുട്ട വെന്തുകഴിഞ്ഞാൽ 4 സൈഡിൽ നിന്നും മടക്കി ബ്രെഡ് കവർ ചെയ്തു സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cristies Kitchen

  • ആവിയിൽ വേവിച്ച റവ പലഹാരം

    ആവിയിൽ വേവിച്ച റവ പലഹാരം

    ആവിയിൽ വേവിച്ചെടുത്ത ഹെൽത്തിയായ നാലുമണി പലഹാരം,

    സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ കിടിലൻ റെസിപ്പി ആണ് ഇത്

    തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക, ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു മിക്സ് ചെയ്തു കുതിരാൻ ആയി മാറ്റി വയ്ക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് നെയ്യ് ചേർത്ത് കൊടുക്കണം, ശേഷം തേങ്ങാക്കൊത്തും ചേർത്ത് കൊടുത്തു നന്നായി റോസ്റ്റ് ചെയ്യുക, അടുത്തതായി കശുവണ്ടി ചേർത്തു കൊടുത്തു മിക്സ് ചെയ്യണം, ഇനി തേങ്ങ ചിരവിയത് അര കപ്പ് ചേർത്തുകൊടുക്കാം നല്ല ബ്രൗൺ നിറമായി വരുമ്പോൾ ശർക്കര ചേർക്കാം,ശർക്കര മിക്സ് ചെയ്തതിനു ശേഷം നാല് ടേബിൾ സ്പൂൺ വെള്ളവും, അൽപം ഏലക്കായ പൊടിച്ചതും ചേർത്ത് വീണ്ടും ഒന്നു മിക്സ് ചെയ്യാം, ശേഷം കുറച്ചെടുത്തു മാറ്റിവയ്ക്കണം ,അടുത്തതായി കുതിർക്കാൻ വെച്ചിരിക്കുന്ന റവ ഇതിലേക്ക് ചേർത്ത് കൊടുക്കാം, നല്ലതുപോലെ മിക്സ് ചെയ്ത് റവ ടൈറ്റായി വന്നാൽ തീ ഓഫ് ചെയ്യാം. വാഴയില എടുത്ത് കഷണങ്ങളായി മുറിച്ച് തീയിൽ ഒന്ന് വാട്ടിയെടുക്കുക, തയ്യാറാക്കിവെച്ചിരിക്കുന്ന മിക്സിൽ നിന്നും കുറച്ചെടുത്തു കയ്യിൽ വെച്ച് സിലിണ്ടർ ഷേപ്പ് ആക്കിയതിനു ശേഷം, വാഴയില യിലേക്ക് വച്ച് കൊടുക്കാം, ഇതിനു മുകളിലായി മാറ്റിവെച്ചിരിക്കുന്ന തേങ്ങാ മിക്സ് അല്പം വെച്ചു കൊടുക്കാം, ഇനി വാഴയില ഒരു സൈഡിൽ നിന്നും മടക്കി നന്നായി ഫോൾഡ് ചെയ്തെടുക്കുക, എല്ലാം ഈ രീതിയിൽ മടക്കി എടുത്തതിനുശേഷം ആവിയിൽ വേവിച്ചെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pepper hut

  • സ്പെഷ്യൽ ചിക്കൻ ഫ്രൈ

    സ്പെഷ്യൽ ചിക്കൻ ഫ്രൈ

    ഓയിലോ, വെളിച്ചെണ്ണയോ ചേർക്കാതെ തയ്യാറാക്കിയ ചിക്കൻ ഫ്രൈ.

    ഇതു തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ വലിയ കഷണങ്ങളായി മുറിച്ചത് നന്നായി കഴുകിയതിനുശേഷം ഒട്ടും വെള്ളമില്ലാതെ ഒരു പാനിൽ എടുക്കുക,ഇതിലേക്ക് ഒരു കപ്പ് കട്ടത്തൈര് ചേർത്ത് കൊടുക്കുക, ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ കസൂരിമേത്തി,ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ഇത് അരമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം, ശേഷം പാൻ അടുപ്പിലേക്ക് വച്ച് കൊടുക്കാം, ഹൈ ഫ്ളയിമിൽ 5 മിനിറ്റ് വെച്ചതിനുശേഷം മീഡിയം ഫ്ളായിമിലേക്ക് മാറ്റാം, മസാല നല്ലതുപോലെ ചിക്കനിലേക്ക് പിടിച്ചു വരുന്നതുവരെ വേവിച്ചെടുക്കണം, മറ്റൊരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുത്തു പുറം വശം മൊരിഞ്ഞു വരുന്നതുവരെ വേവിച്ചെടുക്കണം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hisha’s Cookworld

  • ചില്ലി ചിക്കൻ

    ചില്ലി ചിക്കൻ

    ചപ്പാത്തി, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം കഴിക്കാൻ രുചികരമായ ചില്ലി ചിക്കൻ തയ്യാറാക്കാം.

    ഇതിനായി വേണ്ട ചേരുവകൾ

    ചിക്കൻ -അരക്കിലോ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    മുളക് ചതച്ചത് -അര ടീസ്പൂൺ

    ഗരംമസാല -അര ടീസ്പൂൺ

    മുട്ട-1

    കോൺഫ്ലോർ -അര ടീസ്പൂൺ

    സവാള

    പച്ചമുളക്

    ക്യാപ്സിക്കം

    തക്കാളി

    എണ്ണ -ഒരു കപ്പ്

    സോയ സോസ്- 2 ടീസ്പൂൺ

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ

    വിനാഗിരി -ഒരു ടീസ്പൂൺ

    ഉപ്പ്

    ഗരംമസാല -അര ടീസ്പൂൺ

    കോൺഫ്ലോർ വാട്ടർ മിക്സ് -രണ്ട് ടീസ്പൂൺ

    ടൊമാറ്റോ കെച്ചപ്പ് -രണ്ട് ടീസ്പൂൺ

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി മീഡിയം വലുപ്പത്തിൽ കട്ട് ചെയ്തു വെച്ചിരിക്കുന്ന ചിക്കനിലേക്ക് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, ഗരംമസാല, ജീരകപ്പൊടി, മുട്ട, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കോൺഫ്ളോർ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക, കുറച്ചു സമയം റെസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം ഫ്രൈ ചെയ്തെടുത്തു മാറ്റിവയ്ക്കണം, ശേഷം അതേ പാനിലേക്ക് , സവാള അരിഞ്ഞതും, പച്ചമുളക്, അരിഞ്ഞതും ചേർത്ത് കൊടുത്തു ഒരു മിനിറ്റ് വഴറ്റാം, ശേഷം തക്കാളി,ക്യാപ്സിക്കം എന്നിവ ചേർത്ത് കൊടുത്തു ഒന്നു മിക്സ് ചെയ്യണം,ശേഷം ഉപ്പുചേർത്ത് കൊടുക്കാം.അടുത്തതായി അല്പം വെള്ളം, ടൊമാറ്റോ കെച്ചപ്പ്, വിനാഗിരി എന്നിവ ചേർത്തു കൊടുക്കാം, ഒന്ന് തിളച്ചതിനു ശേഷം മുളകുപൊടി വെള്ളത്തിൽ മിക്സ് ചെയ്ത് ഇതിലേക്ക് ചേർക്കാം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർക്കണം നല്ലതുപോലെ തിളച്ചതിനുശേഷം സോയാസോസും, കോൺഫ്ലോർ വെള്ളം മിക്സും ചേർക്കാം, ഗ്രേവി നല്ല കട്ടിയായി വന്നാൽ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്തു കൊടുക്കാം, ഇതു നല്ലതുപോലെ മിക്സ് ചെയ്ത് വീണ്ടും നന്നായി തിളപ്പിക്കുക ഗരംമസാലപ്പൊടിയും, കുരുമുളകുപൊടിയും ചേർത്തു കൊടുക്കാം ശേഷം സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salma’s Recipe

  • ഫ്ലാറ്റ് ബ്രഡ്

    ഫ്ലാറ്റ് ബ്രഡ്

    ഈസ്റ്റ് ചേർക്കാതെ നല്ല സോഫ്റ്റ് ആയ ഫ്ലാറ്റ് ബ്രഡ് തയ്യാറാക്കാം

    ഒരു ബൗളിലേക്ക് 300 ഗ്രാം മൈദയും, ഉപ്പും ചേർത്ത് മിക്സ് ചെയ്ത് മാറ്റുക. മറ്റൊരു ബൗളിലേക്ക് 185 മില്ലി പാലും, 50 ഗ്രാം ബട്ടറും ചേർത്ത് ബട്ടർ അലിയുന്നത് വരെ ചൂടാക്കുക, ശേഷം മൈദ യിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്ത് കുഴച്ചെടുക്കുക. കൗണ്ടർടോപ്പ് ലേക്ക് മാറ്റി വീണ്ടും പൊടിയിട്ട് കൊടുത്തു നന്നായി കുഴച്ചെടുക്കണം, ശേഷം മൂടി വച്ച് അരമണിക്കൂർ rest ചെയ്യാൻ വെക്കാം. ശേഷം എടുത്തു ആറായി മുറിച്ച് ഓരോന്നും നല്ലതുപോലെ പരത്തി എടുക്കണം, ഇതിനു മുകളിലേക്ക് ബട്ടർ മെൽറ്റ് ചെയ്തത് ബ്രഷ് ചെയ്തു കൊടുക്കാം, ശേഷം പാനിലേക്കിട്ട് രണ്ടുവശവും നന്നായി ചുട്ട് എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fast & Easy Recipes