ഈസി ആയി തയ്യാറാക്കി എടുത്ത ക്രിസ്പി ചിക്കൻ ഫ്രൈ റെസിപ്പി
ആദ്യം വലിയ കഷണം ചിക്കൻ കഷ്ണങ്ങളിലേക്ക് മോര് ചേർത്ത് കൊടുക്കുക, ഇത് രണ്ടു മണിക്കൂർ ഫ്രീസറിൽ വെക്കണം. ഇനി കോട്ടിങ്ന് ആയി ഒരു മിക്സ് തയ്യാറാക്കാം, അതിനായി അരക്കപ്പ് കോൺ സ്റ്റാര്ച് , അരക്കപ്പ് മൈദ ,ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് , കുറച്ചു കുരുമുളകു പൊടി എന്നിവ ഒരു പ്ലേറ്റിലേക്ക് ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക, ഫ്രീസറിൽ നിന്നും എടുത്ത ചിക്കൻ കഷണങ്ങൾ ഈ മിക്സ് നന്നായി കോട്ട് ചെയ്തതിനുശേഷം ചൂടായ എണ്ണയിലേക്ക് ചേർത്തു കൊടുത്തു നന്നായി ഫ്രൈ ചെയ്തെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക magic cooking
റവയും, ഉരുളക്കിഴങ്ങും ചേർത്ത് ഞൊടിയിടയിൽ തയ്യാറാക്കി എടുത്ത ക്രിസ്‍പി കട്ലറ്റ്.
ഇത് തയ്യാറാക്കാനായി ഒരുകപ്പ് വെള്ളം ഒരു പാനിലേക്ക് ഒഴിച്ച് അടുപ്പിലേക്ക് വയ്ക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ,അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ മുളക് ചതച്ചത്, അര ടീസ്പൂൺ മാഗി മസാല എന്നിവ ചേർത്ത് കൊടുത്തു തിളയ്ക്കാൻ വയ്ക്കുക, നന്നായി തിളക്കുമ്പോൾ അരകപ്പ് റവ ചേർത്ത് കൊടുത്തു മിക്സ് ചെയ്ത് നല്ല കട്ടി ആകുന്നത് വരെ ഇളക്കി കൊടുക്കുക, ശേഷം അടുപ്പിൽ നിന്നും മാറ്റാം. ഒരു ചെറിയ ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ മൈദയും അല്പം വെള്ളവുമൊഴിച്ച് ലൂസായ ഒരു ബാറ്റർ റെഡിയാക്കി മാറ്റിവയ്ക്കാം. മാറ്റിവെച്ച റവ മിക്സിലേക്ക് 2 ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചതും, കുറച്ചു മല്ലിയിലയും ഒരു സവാളയും അൽപം ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക, കയ്യിൽ അല്പം എണ്ണ പുരട്ടിയതിനുശേഷം മാവിൽ നിന്നും കുറച്ചെടുത്ത് സിലിണ്ടർ ഷേപ്പിൽ ഉരുട്ടിയെടുക്കുക, ശേഷം മൈദ മിക്സിൽ മുക്കണം,ശേഷം ബ്രഡ് crumbs കോട്ട് ചെയ്തെടുത്തു ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food Creator
ബ്രെഡ് കൊണ്ട് തയ്യാറാക്കിയ ജ്യൂസി ആയ ഗുലാബ് ജാമുൻ റെസിപ്പി.
ആദ്യം ബ്രെഡ് എടുത്ത് സൈഡ് കട്ട് ചെയ്ത് മാറ്റിയതിനുശേഷം നന്നായി പൊടിച്ചെടുക്കണം. ഒരു സോസ് പാനിൽ ഒരു കപ്പ് പഞ്ചസാരയും ഒന്നര കപ്പ് വെള്ളവും ചേർത്ത് കൊടുത്തു അലിയിച്ചെടുക്കുക , നാല് ഏലക്കായ് കൂടി ചേർത്തു കൊടുക്കാം, ഒരു ടീസ്പൂൺ നാരങ്ങാനീര് ഇതിലേക്ക് ചേർക്കാം, നന്നായി തിളച്ച് പതഞ്ഞു വരുമ്പോൾ അല്പം കുങ്കുമപ്പൂവ് കൂടി ചേർത്ത് കൊടുക്കാം.
പൊടിച്ചു വച്ചിരിക്കുന്ന ബെഡിലേക്ക് മിൽക്ക് ക്രീം ചേർത്ത് കൊടുത്തു കുഴച്ചെടുത്തു സോഫ്റ്റ് മാവാക്കുക, ശേഷം ചെറിയ ബോളുകൾ ആക്കി ഉരുട്ടി എടുക്കാം, ഒരു പാനിൽ എണ്ണ ചൂടാക്കി വയ്ക്കണം ഇതിലേക്ക് ഓരോ ബോളുകളും ചേർത്തു കൊടുത്തു നല്ല ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്തെടുക്കുക, ശേഷം ചൂടോടെ എടുത്ത് ഷുഗർ സിറപ്പിലേക്ക് ഇട്ടു കൊടുക്കാം , നന്നായി പിടിച്ചു കഴിഞ്ഞാൽ എടുത്തു ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking With Sariya
കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ എഗ്ഗ് നൂഡിൽസ് റെസിപ്പി.
ഇത് തയ്യാറാക്കാനായി ആദ്യം ന്യൂഡിൽസ് വേവിച്ചെടുക്കണം, ഇതിനായി പാനിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക, ഇതിലേക്ക് ന്യൂഡിൽസ് ചേർത്ത് കൊടുത്തു നന്നായി വെന്തതിനുശേഷം അരിച്ചു മാറ്റുക, ശേഷം ഒരു ടീസ്പൂൺ എണ്ണ ചേർത്ത് കൊടുത്തു മിക്സ് ചെയ്തു എടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക, അതിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കണം, അതിനു മുകളിലേക്ക് അല്പം കുരുമുളകുപൊടിയും, ഉപ്പും ചേർത്ത് നന്നായി സ്ക്രാബിൾ ചെയ്ത മാറ്റി വയ്ക്കാം വയ്ക്കാം . വീണ്ടും പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കാം, ഇതിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും, അത്രയും വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് കൊടുത്തു വഴറ്റി എടുക്കാം. അടുത്തതായി ഒരു സവാള നീളത്തിൽ അരിഞ്ഞതും ചേർക്കാം സവാള ഒന്ന് ചൂടായാൽ നീളത്തിൽ അരിഞ്ഞ കാപ്സിക്കം, ക്യാരറ്റ് എന്നിവ ചേർത്തു കൊടുക്കാം, അടുത്തതായി ഒരു ടേബിൾസ്പൂൺ സോയാസോസും ചില്ലി സോസും ടൊമാറ്റോ സോസും ചേർത്ത് , ഒപ്പം ഒരു ടീസ്പൂൺ വിനെഗർ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി വേവിച്ചുവച്ചിരിക്കുന്ന നൂഡിൽസ് ഇതിലേക്ക് ചേർത്ത് എല്ലാം നല്ലതുപോലെ യോജിപ്പിച്ച് എടുക്കണം, അവസാനമായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് എല്ലാം കൂടി നന്നായി വീണ്ടും യോജിപ്പിക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kittas Kitchen
കേരള സ്റ്റൈൽ സോയാ റോസ്റ്റ്, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം കഴിക്കാനായി കിടിലൻ കോമ്പിനേഷൻ.
ഇതിനായി വേണ്ട ചേരുവകൾ,
സോയചങ്ക്സ് -രണ്ട് കപ്പ്
ചൂടുവെള്ളം
ഉപ്പ്
മാരിനേറ്റ് ചെയ്യാനായി
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
ഉപ്പ്
മല്ലിപ്പൊടി -അര ടീസ്പൂൺ
എണ്ണ -ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
മറ്റു ചേരുവകൾ
വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ
പെരുംജീരകം -കാൽ ടീസ്പൂൺ
തേങ്ങാക്കൊത്ത് -കാൽ കപ്പ്
കറിവേപ്പില
ഇഞ്ചി -അര ഇഞ്ച്
വെളുത്തുള്ളി 5
പച്ചമുളക് 2
ചെറിയ ഉള്ളി -അര കപ്പ്
സവാള -അര കപ്പ്
മുളകുപൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
ഉപ്പ്
വെള്ളം -അര കപ്പ്
കുരുമുളകുപൊടി -അര ടീസ്പൂൺ
ഗരംമസാല -അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
സോയാ ചങ്ക്സ് ഒരു ബൗളിലേക്ക് എടുക്കുക ഇതിലേക്ക് ചൂട് വെള്ളവും, ഉപ്പും ചേർത്ത് കൊടുത്തു കുറച്ചുസമയം കുതിർക്കാൻ ആയി വയ്ക്കണം, ശേഷം വെള്ളത്തിൽ നിന്ന് എടുത്ത് നന്നായി പിഴിഞ്ഞ് മാറ്റുക, ഇതിലേക്കു മാരിനേറ്റ് ചെയ്യാൻ ഉള്ള ചേരുവകൾ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം ഒരു സൈഡിലേക്ക് മാറ്റി വെക്കാം.
ഒരു പാൻ അടുപ്പിൽവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പെരുംജീരകം, തേങ്ങാക്കൊത്ത്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്തു കൊടുത്തു 2 മിനിറ്റ് വഴറ്റുക അടുത്തതായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ചെറിയ ഉള്ളിയും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റണം, ഇനി മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം വെള്ളവും, മാരിനേറ്റ് ചെയ്ത സോയചങ്ക്സ് ചേർത്തു കൊടുത്തു മിക്സ് ചെയ്ത് മൂടിവെച്ച് വേവിക്കാം, അഞ്ചു മിനിറ്റിനു ശേഷം തുറന്ന് കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് ഗ്രേവി ഡ്രൈ വരെ കുക്ക് ചെയ്ത് എടുക്കണം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cookd
ഉരുളക്കിഴങ്ങും, സവാളയും ചേർത്ത് തയ്യാറാക്കിയ അടിപൊളി വടയുടെ റെസിപ്പി.
രണ്ടു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തത് ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് നൈസ് ആയി അരിഞ്ഞെടുത്ത ഒരു കപ്പ് സവാളയും, രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ഒരു ടീസ്പൂൺ, ഇഞ്ചി ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മസാലപ്പൊടി, അര ടീസ്പൂൺ ചാട്ട് മസാല ആവശ്യത്തിന് ഉപ്പ്, അല്പം മല്ലിയില ,ഒരു ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് കൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് അര കപ്പ് അരിപ്പൊടി കൂടി ചേർത്ത് നന്നായി കുഴച്ച് എടുക്കണം, കയ്യിൽ അല്പം എണ്ണ പുരട്ടിയതിനു ശേഷം ഇതിൽ നിന്നും അൽപം എടുത്ത് കയ്യിൽ വച്ച് വട്ടത്തിൽ ഒന്ന് പരത്തി വട ഷേപ്പ് ആക്കിയെടുക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Food Creator
റേഷൻ കടയിൽ നിന്നും കിട്ടിയ ഗോതമ്പ് പൊടി ഉപയോഗിച്ച് കിടിലൻ രുചിയിൽ ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം.
ആദ്യം ഒരു ബൗളിലേക്ക് 100 ഗ്രാം ഗോതമ്പു പൊടി ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കൊക്കോ പൗഡറും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും, 100ഗ്രാം പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. മറ്റൊരു ബൗളിലേക്ക് 4 മുട്ടയുടെ വെള്ള ചേർത്ത് കൊടുത്തു നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം,ഇതിലേക്ക് മാറ്റിവെച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞക്കരുവും ഒരു ടീസ്പൂൺ വാനില എസൻസും, 75 ഗ്രാം ബട്ടറും ചേർത്ത് കൊടുത്തു നല്ലതുപോലെ ഒന്നുകൂടി ബീറ്റ് ചെയ്യുക, ശേഷം മിക്സ് ചെയ്തു വച്ചിരിക്കുന്ന ഗോതമ്പുപൊടി അല്പാല്പമായി ചേർത്ത് ഒരു വിസ്‌ക് ഉപയോഗിച്ച് മിക്സ് ചെയ്ത് കേക്ക് ബാറ്റെർ റെഡിയാക്കാം.
ഒരു കേക്ക് ടിന്നിലേക്ക് ബട്ടർ പേപ്പർ വച്ച് കൊടുത്തതിനുശേഷം ഈ ബാറ്റർ ഒഴിച്ചുകൊടുക്കുക, നന്നായി ടാപ്പ് ചെയ്തതിനുശേഷം bake ചെയ്തെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Liya Creations