റേഷൻ കടയിൽ നിന്നും കിട്ടിയ ഗോതമ്പ് പൊടി ഉപയോഗിച്ച് കിടിലൻ രുചിയിൽ ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം.

ആദ്യം ഒരു ബൗളിലേക്ക് 100 ഗ്രാം ഗോതമ്പു പൊടി ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കൊക്കോ പൗഡറും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും, 100ഗ്രാം പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. മറ്റൊരു ബൗളിലേക്ക് 4 മുട്ടയുടെ വെള്ള ചേർത്ത് കൊടുത്തു നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം,ഇതിലേക്ക് മാറ്റിവെച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞക്കരുവും ഒരു ടീസ്പൂൺ വാനില എസൻസും, 75 ഗ്രാം ബട്ടറും ചേർത്ത് കൊടുത്തു നല്ലതുപോലെ ഒന്നുകൂടി ബീറ്റ് ചെയ്യുക, ശേഷം മിക്സ് ചെയ്തു വച്ചിരിക്കുന്ന ഗോതമ്പുപൊടി അല്പാല്പമായി ചേർത്ത് ഒരു വിസ്‌ക് ഉപയോഗിച്ച് മിക്സ് ചെയ്ത് കേക്ക് ബാറ്റെർ റെഡിയാക്കാം.

ഒരു കേക്ക് ടിന്നിലേക്ക് ബട്ടർ പേപ്പർ വച്ച് കൊടുത്തതിനുശേഷം ഈ ബാറ്റർ ഒഴിച്ചുകൊടുക്കുക, നന്നായി ടാപ്പ് ചെയ്തതിനുശേഷം bake ചെയ്തെടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Liya Creations