ആവിയിൽ വേവിച്ചെടുത്ത ഹെൽത്തിയായ നാലുമണി പലഹാരം,
സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ കിടിലൻ റെസിപ്പി ആണ് ഇത്
തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക, ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു മിക്സ് ചെയ്തു കുതിരാൻ ആയി മാറ്റി വയ്ക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് നെയ്യ് ചേർത്ത് കൊടുക്കണം, ശേഷം തേങ്ങാക്കൊത്തും ചേർത്ത് കൊടുത്തു നന്നായി റോസ്റ്റ് ചെയ്യുക, അടുത്തതായി കശുവണ്ടി ചേർത്തു കൊടുത്തു മിക്സ് ചെയ്യണം, ഇനി തേങ്ങ ചിരവിയത് അര കപ്പ് ചേർത്തുകൊടുക്കാം നല്ല ബ്രൗൺ നിറമായി വരുമ്പോൾ ശർക്കര ചേർക്കാം,ശർക്കര മിക്സ് ചെയ്തതിനു ശേഷം നാല് ടേബിൾ സ്പൂൺ വെള്ളവും, അൽപം ഏലക്കായ പൊടിച്ചതും ചേർത്ത് വീണ്ടും ഒന്നു മിക്സ് ചെയ്യാം, ശേഷം കുറച്ചെടുത്തു മാറ്റിവയ്ക്കണം ,അടുത്തതായി കുതിർക്കാൻ വെച്ചിരിക്കുന്ന റവ ഇതിലേക്ക് ചേർത്ത് കൊടുക്കാം, നല്ലതുപോലെ മിക്സ് ചെയ്ത് റവ ടൈറ്റായി വന്നാൽ തീ ഓഫ് ചെയ്യാം. വാഴയില എടുത്ത് കഷണങ്ങളായി മുറിച്ച് തീയിൽ ഒന്ന് വാട്ടിയെടുക്കുക, തയ്യാറാക്കിവെച്ചിരിക്കുന്ന മിക്സിൽ നിന്നും കുറച്ചെടുത്തു കയ്യിൽ വെച്ച് സിലിണ്ടർ ഷേപ്പ് ആക്കിയതിനു ശേഷം, വാഴയില യിലേക്ക് വച്ച് കൊടുക്കാം, ഇതിനു മുകളിലായി മാറ്റിവെച്ചിരിക്കുന്ന തേങ്ങാ മിക്സ് അല്പം വെച്ചു കൊടുക്കാം, ഇനി വാഴയില ഒരു സൈഡിൽ നിന്നും മടക്കി നന്നായി ഫോൾഡ് ചെയ്തെടുക്കുക, എല്ലാം ഈ രീതിയിൽ മടക്കി എടുത്തതിനുശേഷം ആവിയിൽ വേവിച്ചെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pepper hut