കിടിലൻ  ചിക്കൻ സമൂസ റെസിപ്പി, വീട്ടിലുണ്ടാക്കിയ സമൂസ ഷീറ്റ് വെച്ച് തയ്യാറാക്കിയത്.

ആദ്യം ഷീറ്റ് തയ്യാറാക്കാനായി മാവ് റെഡിയാക്കാം, അതിനായി ഒരു ബൗളിലേക്ക് മൂന്ന് കപ്പ് മൈദയും ആവശ്യത്തിന് ഉപ്പും അല്പം പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക, എണ്ണ കൂടി ചേർത്ത് കുഴയ്ക്കാം , ഇത് അരമണിക്കൂർ മാറ്റിവയ്ക്കാം.

ഇനി സമൂസ മസാല തയ്യാറാക്കാം, ഒരു പാനിൽ എണ്ണയൊഴിച്ച് നന്നായി ചൂടാക്കിയതിനുശേഷം പൊടിയായി അരിഞ്ഞെടുത്ത സവാള ചേർത്ത് വഴറ്റണം, ഉപ്പു കൂടി ചേർത്ത് കൊടുത്തു വഴറ്റണം, നന്നായി വഴന്നു വന്നാൽ കുറച്ച് കറിവേപ്പിലയും, അല്പം ചിക്കൻ മസാലയും ചേർത്ത് മിക്സ് ചെയ്യാം, അടുത്തതായി ഒരു ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് കൊടുക്കാം, ഒരു ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി ചെറുതായി അരിഞ്ഞെടുത്ത തക്കാളി ചേർത്തു കൊടുക്കാം, നന്നായി മിക്സ് ചെയ്ത് കഴിഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ചിക്കൻ ചേർത്തുകൊടുക്കാം, ചിക്കൻ കഷണങ്ങൾ നന്നായി വേവുന്നതുവരെ മൂടിവെച്ച് വേവിക്കുക, അവസാനമായി മല്ലിയിലയും കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

ഇനി ഷീറ്റ് റെഡിയാക്കാം, കുഴച്ചു വച്ചിരിക്കുന്ന മൈദമാവ് എടുത്തു ഒരേ വലുപ്പത്തിലുള്ള മീഡിയം സൈസ് ബോളുകൾ ആക്കി മാറ്റുക, ഓരോ ബോളും എടുത്തു പലകയിൽ വച്ച് അല്പം പൊടിയിട്ട് കൊടുത്തതിനു ശേഷം നല്ല നൈസ് ആയി വട്ടത്തിൽ പരത്തി എടുക്കണം, ഇങ്ങനെ പരത്തി എടുത്ത ചപ്പാത്തികൾ പാനിലേക്ക് ഇട്ട് ചൂടാക്കി എടുക്കുക, ശേഷം ഇതിനെ നാലായി മുറിക്കണം, ഒരു ബൗളിൽ മൈദയും, വെള്ളവും മിക്സ് ചെയ്ത് പേസ്റ്റ് ആക്കി മാറ്റി വെക്കാം. ഇനി മുറിച്ചെടുത്ത ഓരോ കഷണങ്ങൾ എടുത്ത് അതിൻറെ സൈഡിൽ മൈദ പേസ്റ്റ് തേച്ചു കൊടുക്കണം, മുറിച്ച ഭാഗങ്ങൾ പരസ്പരം ഒട്ടിച്ചതിനു ശേഷം ഉള്ളിൽ ഫില്ലിങ് വെച്ചു കൊടുക്കാം, ബാക്കിയുള്ള മൂന്നാമത്തെ ഭാഗം വലിച്ച് ഒട്ടിച്ച് ത്രികോണാകൃതിയിൽ ആക്കിയെടുക്കുക, എല്ലാ സമൂസകളും ഫിൽ ചെയ്തതിനു ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Oman travel vlog