ഇതിനായി ഒരു ബൗളിലേക്ക് 270 ഗ്രാം canned ട്യൂണ ചേർത്ത് കൊടുക്കുക, ഇതിലേക്ക് അര ടേബിൾ സ്പൂൺ മയോണൈസ്, ഒരു ടേബിൾസ്പൂൺ മസ്റ്റാർഡ് പേസ്റ്റ് ,കാൽക്കപ്പ് കുക്കുംബർ കട്ട് ചെയ്തത്, രണ്ട് ടേബിൾസ്പൂൺ പൊടിയായി അരിഞ്ഞ സവാള, ആവശ്യത്തിന് ഉപ്പ്, അല്പം കുരുമുളകുപൊടി, രണ്ട് ടേബിൾ സ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക, ശേഷം പൊടിയായി അരിഞ്ഞ മല്ലിയില കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യാം. ശേഷം ബ്രഡ് സ്ലൈസ് എടുത്ത് അതിലേക്ക് ബട്ടർ തേച്ചു കൊടുക്കുക അതിനുമുകളിലായി തയ്യാറാക്കിവെച്ച മിക്സ് എടുത്തു വെച്ചു കൊടുക്കണം മുകളിലേക്ക് മറ്റൊരു ബ്രഡ് കൂടി വെച്ചതിനുശേഷം കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Spice Bangla
വെറും 3 ചേരുവകൾ കൊണ്ട് ജലാറ്റിനും, കണ്ടൻസ്ഡ് മിൽക്കും ഒന്നും ചേർക്കാതെ സോഫ്റ്റ് പുഡ്ഡിങ്
ഇതിനായി വേണ്ട ചേരുവകൾ
പാല് -600 മില്ലി
അഗർ അഗർ – 18 ഗ്രാം
വൈറ്റ് ചോക്ലേറ്റ് -300 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം പാനിലേക്ക് പാൽ ചേർത്ത് കൊടുക്കുക ശേഷം അഗർ – അഗർ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇത് സ്റ്റോവിലേക്ക് മാറ്റി നന്നായി ചൂടാക്കി എടുക്കുക, ശേഷം വൈറ്റ് ചോക്ലേറ്റ് മുറിച്ച് ചേർത്തു കൊടുക്കാം, നന്നായി ചൂടായി ചോക്ലേറ്റ് അലിഞ്ഞു വരുന്നതുവരെ ഇളക്കി കൊണ്ടിരിക്കണം, ശേഷം ഒരു ഗ്ലാസ് മോൾഡിലേക്ക് ഒഴിച്ചു കൊടുക്കുക, ചൂടാറിയതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food
ഒരു പഴവും, രണ്ടു മുട്ടയും കൊണ്ട് കിടിലൻ ടേസ്റ്റ് ഉള്ള ഒരു സ്നാക്ക് റെസിപ്പി
ആദ്യം പഴം വട്ടത്തിലരിഞ്ഞ് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് മുട്ട പൊട്ടിച്ചു ചേർക്കണം, ശേഷം ഒരു ബ്ലെൻഡർ ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്യുക. ഒരു പാനിൽ ബട്ടർ തേച്ചു കൊടുത്തു ചൂടാക്കണം, ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മിക്സിൽ നിന്നും അല്പാല്പമായി എടുത്ത് പാൻകേക്ക് വലിപ്പത്തിൽ പാനിലേക്ക് ഒഴിച്ചുകൊടുക്കണം, രണ്ട് സൈഡും നന്നായി വേവിച്ചതിനു ശേഷം തേനും ചേർത്ത് കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Essen Rezepte
നൂഡിൽസ് ലേക്ക് ചൂടു വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവെക്കാം. ഒരു പാനിലേക്ക് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക, ഇതിലേക്ക് വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. കൂടെ പാപ്രിക കൂടി ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി പഞ്ചസാരയും, സോയാസോസും ചേർത്തു കൊടുക്കാം, അടുത്തതായി നീളത്തിൽ അരിഞ്ഞെടുത്ത ഹാം ചേർത്തുകൊടുക്കാം, എല്ലാം നല്ലതുപോലെ ചേർത്തിളക്കിയതിനുശേഷം കുതിർക്കാൻ ആയി വച്ചിരിക്കുന്ന ന്യൂഡിൽസ് വെള്ളം മാറ്റിയതിനുശേഷം ചേർക്കാം,
എല്ലാം നല്ലതുപോലെ ചേർത്തിളക്കുക. ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ച് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക ഇതിനെ പാനിലേക്ക് ഒഴിച്ച് സ്ക്രാബിൾ ചെയ്തെടുക്കുക, ശേഷം നൂഡിൽസും ആയി മിക്സ് ചെയ്യാം ചെറുതായി കട്ട് ചെയ്ത് chives ഉം , എള്ളും ചേർത്ത് സർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty food recipes
സ്ട്രോബറി കൊണ്ട് തയ്യാറാക്കിയ കിടിലൻ കേക്ക് റെസിപ്പി, പഞ്ചസാരയും ചേർക്കേണ്ട ബേക്കിങ്ങും ഇല്ല
ഇത് തയ്യാറാക്കാനായി 400 ഗ്രാം സ്ട്രോബറി എടുത്തു ഞെട്ട് കളഞ്ഞതിനുശേഷം നന്നായി ബ്ലെൻഡ് ചെയ്യുക ഇതിലേക്ക് തേനും, കുറച്ച് വെള്ളവും, രണ്ട് ടീസ്പൂൺ അഗർ അഗർ ഉം ചേർത്തുകൊടുക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം തിളപ്പിക്കുക, ചൂടാറി കഴിഞ്ഞാൽ കേക്ക് മോള്ഡിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം,ശേഷം ഒരു മണിക്കൂർ സെറ്റ് ആവാനായി വയ്ക്കുക. ഒരു മിക്സി ജാർ ലേക്ക് 3-4 ഈന്തപ്പഴവും, 50 ഗ്രാം വാൾനട്ടും, 50 ഗ്രാം pumkin സീഡ്‌സും 50 ഗ്രാം ഡ്രൈഡ് ബെറിയും ചേർത്തു കൊടുക്കാം ഇതു നന്നായി ക്രഷ് ചെയ്തെടുക്കുക,ഇതിൽ നിന്നും കുറച്ചു കുറച്ചെടുത്ത് നേരത്തെ ഒഴിച്ചു വച്ചിരിക്കുന്ന കേക്ക് മോൾഡിലേക്ക് പ്രസ് ചെയ്തു വച്ചു കൊടുക്കുക, ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ചതിനു ശേഷം എടുത്ത് ഡെമോൾഡ് ചെയ്തു കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Healthy and delicious
നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ സവാള ഉപയോഗിച്ച് കിടിലൻ പലഹാരം തയ്യാറാക്കാം
ഇതിനായി ഒരു ബാറ്റെർ റെഡി ആക്കണം, അതിനായി 240 ഗ്രാം മൈദ എടുക്കുക, അതിലേക്ക് 120 ഗ്രാം കോൺഫ്ലോർ, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഒണിയൻ പൗഡർ ,അര ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ഗാർലിക് പൗഡർ, ആവശ്യത്തിന് ഉപ്പ് ,എന്നിവ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ഇതിൽ നിന്നും അല്പം എടുത്തു മാറ്റി വയ്ക്കണം, ശേഷം രണ്ടു മുട്ട, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ, 200 മില്ലി വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു കട്ടിയുള്ള ബാറ്റർ ആക്കി എടുക്കാം.
ഒരു കിലോ സവാള ആണ് എടുക്കേണ്ടത്, ഇതിനെ റൗണ്ടിൽ കട്ട് ചെയ്ത് റിങ്ങുകൾ ആക്കി എടുക്കണം, പാനിൽ എണ്ണയൊഴിച്ച് ചൂടാവാൻ ആയി വെക്കുക, ഓരോ സവാള റിങ്ങുകൾ ആയി എടുത്ത് നേരത്തെ മാറ്റി വച്ചിരിക്കുന്ന പൊടി നന്നായി കോട്ട് ചെയ്ത് എടുക്കണം, ശേഷം ബാറ്ററിൽ മുക്കി എടുക്കുക ഇങ്ങനെ ചെയ്തതിനെ നേരെ എണ്ണയിലേയ്ക്ക് ഇട്ടുകൊടുത്തു നന്നായി ഫ്രൈ ചെയ്തെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Kun
കേരളത്തിലെ ഫേമസ് ആയ ചിക്കൻ വിഭവം , പയ്യോളി ചിക്കൻ ഫ്രൈ
ഇതിനായി വേണ്ട ചേരുവകൾ
ചില്ലി പേസ്റ്റ് തയ്യാറാക്കാനായി
ഉണക്കമുളക് -15 എണ്ണം
വെളുത്തുള്ളി -8 എണ്ണം
ഇഞ്ചി -ഒരു ഇഞ്ച്
പെരുഞ്ചീരകം -ഒരു ടീസ്പൂൺ
ചെറിയ ഉള്ളി -അര കപ്പ്
മാരിനേറ്റ് ചെയ്യാനായി
ചിക്കൻ -അഞ്ചു വലിയ കഷണങ്ങൾ
അരിപ്പൊടി -രണ്ട് ടേബിൾസ്പൂൺ
കോൺഫ്ലോർ -കാൽ കപ്പ്
ഉപ്പ്
മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
ജീരകം -ഒരു ടീസ്പൂൺ
ഗരം മസാലപ്പൊടി -ഒരു ടീസ്പൂൺ
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
വെള്ളം
ഗാർണിഷ് ചെയ്യാനായി
വെളിച്ചെണ്ണ -കാൽ കപ്പ്
പച്ചമുളക് -എട്ടെണ്ണം
കറിവേപ്പില -കാൽ കപ്പ്
തേങ്ങ ചിരവിയത് -ഒരു കപ്പ്
എണ്ണ വറുക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്നവിധം
ആദ്യം മുളക് ചൂടുവെള്ളത്തിൽ കുതിർക്കാൻ ആയി വയ്ക്കുക, ശേഷം മിക്സി ജാറിലേക്ക് ചേർത്ത് കൊടുക്കുക കൂടെ വെളുത്തുള്ളി, ഇഞ്ചി ,ചെറിയ ഉള്ളി, പെരുംജീരകം എന്നിവ കൂടി ചേർത്ത് അരച്ചെടുക്കുക. ഒരു മിക്സിങ് ബൗളിലേക്ക് കോൺഫ്ലോർ, അരിപ്പൊടി, ഉപ്പ്, മഞ്ഞൾ പൊടി ,ഗരം മസാല ,ജീരകപ്പൊടി, ചില്ലി പേസ്റ്റ് കുറച്ച്, അല്പം വെളിച്ചെണ്ണ, ആവശ്യത്തിനു വെള്ളം എന്നിവ ചേർത്ത് നല്ല പേസ്റ്റ് ആക്കി എടുക്കുക, ഇത് ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യാം, അതിനുമുമ്പായി ചിക്കൻ കഷണങ്ങളിൽ കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കാൻ മറക്കരുത്.നന്നായി marinate ചെയ്തതിനുശേഷം മാറ്റിവയ്ക്കാം. ഈ സമയം ഗാർണിഷ് ചെയ്യാനുള്ള സാധനങ്ങൾ റെഡിയാക്കാം.ആദ്യം നെടുകെ കീറിയ പച്ചമുളകും, കറിവേപ്പിലയും എണ്ണയിൽ നന്നായി ഫ്രൈ ചെയ്ത് എടുത്തുമാറ്റുക, ശേഷം ഒരു കപ്പ് തേങ്ങ യിലേക്ക് മുളക് പേസ്റ്റ് ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്തതിനുശേഷം എണ്ണയിലേക്ക് ചേർത്ത് നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കണം, ഇതും മാറ്റിവയ്ക്കാം. ഇനി ചിക്കൻ കഷണങ്ങൾ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം പുറം വശം വല്ല ക്രിസ്പി ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കണം,ശേഷം പ്ലേറ്റിലേക്ക് മാറ്റി നേരത്തെ വറുത്തു വച്ചിരിക്കുന്ന തേങ്ങ, പച്ചമുളക്, കറിവേപ്പില എന്നിവയും മുകളിലേക്ക് ഇട്ടുകൊടുത്തു സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Get Curried