ഒണിയൻ റിങ്‌സ്

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ സവാള ഉപയോഗിച്ച് കിടിലൻ പലഹാരം തയ്യാറാക്കാം

ഇതിനായി ഒരു ബാറ്റെർ റെഡി ആക്കണം, അതിനായി 240 ഗ്രാം മൈദ എടുക്കുക, അതിലേക്ക് 120 ഗ്രാം കോൺഫ്ലോർ, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഒണിയൻ പൗഡർ ,അര ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ഗാർലിക് പൗഡർ, ആവശ്യത്തിന് ഉപ്പ് ,എന്നിവ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ഇതിൽ നിന്നും അല്പം എടുത്തു മാറ്റി വയ്ക്കണം, ശേഷം രണ്ടു മുട്ട, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ, 200 മില്ലി വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു കട്ടിയുള്ള ബാറ്റർ ആക്കി എടുക്കാം.

ഒരു കിലോ സവാള ആണ് എടുക്കേണ്ടത്, ഇതിനെ റൗണ്ടിൽ കട്ട് ചെയ്ത് റിങ്ങുകൾ ആക്കി എടുക്കണം, പാനിൽ എണ്ണയൊഴിച്ച് ചൂടാവാൻ ആയി വെക്കുക, ഓരോ സവാള റിങ്ങുകൾ ആയി എടുത്ത് നേരത്തെ മാറ്റി വച്ചിരിക്കുന്ന പൊടി നന്നായി കോട്ട് ചെയ്ത് എടുക്കണം, ശേഷം ബാറ്ററിൽ മുക്കി എടുക്കുക ഇങ്ങനെ ചെയ്തതിനെ നേരെ എണ്ണയിലേയ്ക്ക് ഇട്ടുകൊടുത്തു നന്നായി ഫ്രൈ ചെയ്തെടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Kun