Advertisement

നൂഡിൽസ് ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ

ഇതിനായി വേണ്ട ചേരുവകൾ

നൂഡിൽസ് -2 pkt

വെളുത്തുള്ളി -2

പാപ്രിക -1 tsp

ബട്ടർ – 1 tbsp

പഞ്ചസാര -1 tsp

സോയ sauce -1tbsp

ഹാം-50 gm

മുട്ട-രണ്ട്

ഉപ്പ്

chives

എള്ള്

തയ്യാറാക്കുന്നവിധം

നൂഡിൽസ് ലേക്ക് ചൂടു വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവെക്കാം. ഒരു പാനിലേക്ക് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക, ഇതിലേക്ക് വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. കൂടെ പാപ്രിക കൂടി ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി പഞ്ചസാരയും, സോയാസോസും ചേർത്തു കൊടുക്കാം, അടുത്തതായി നീളത്തിൽ അരിഞ്ഞെടുത്ത ഹാം ചേർത്തുകൊടുക്കാം, എല്ലാം നല്ലതുപോലെ ചേർത്തിളക്കിയതിനുശേഷം കുതിർക്കാൻ ആയി വച്ചിരിക്കുന്ന ന്യൂഡിൽസ് വെള്ളം മാറ്റിയതിനുശേഷം ചേർക്കാം,
എല്ലാം നല്ലതുപോലെ ചേർത്തിളക്കുക. ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ച് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക ഇതിനെ പാനിലേക്ക് ഒഴിച്ച് സ്ക്രാബിൾ ചെയ്തെടുക്കുക, ശേഷം നൂഡിൽസും ആയി മിക്സ് ചെയ്യാം ചെറുതായി കട്ട് ചെയ്ത് chives ഉം , എള്ളും ചേർത്ത് സർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty food recipes