10മിനുട്ടിൽ ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം

എത്ര കഴിച്ചാലും മതിവരാത്ത കുട്ടിനെ തയ്യാറാക്കാൻ വെറും 10 മിനിറ്റിൽ.. വീട്ടുകാർക്കും വിരുന്നുകാർക്ക് മുന്നിൽ സ്റ്റാർ ആവാൻ ഈ പുഡ്ഡിങ് മാത്രം മതി

ആവശ്യമുള്ള സാധനങ്ങൾ

മുട്ട-1

ബ്രെഡ്-6കഷ്ണം

പാൽ-2+ 1/2 കപ്പ്‌

പഞ്ചസാര-ആവശ്യത്തിന്

വാനില എസ്സെൻസ്-1tsp

കസ്റ്റർഡ്‌ പൗഡർ-2tbsp

തയ്യാറാകുന്ന വിധം

ഒരു മിക്സിടെ ജാറിലേക്ക് 6 കഷ്ണം ബ്രെഡും 1/2കപ്പ്‌ പാലും 1 മുട്ടയും 1tsp വാനില എസ്സെൻസും ആവശ്യത്തിന് പഞ്ചസാരയും ഇട്ടു നല്ലവണ്ണം അടിച്ചെടുക്കുക…ശേഷം ഒരു പത്രത്തിലേക്ക് കുറച്ചു ബട്ടർ തടവി ബ്രെഡ് ബാറ്റർ മിക്സ്‌ ഇതിലേക്ക് ഒഴിച്ചുകൊടുക്കാം… ഇനിയൊരു ആവിപത്രത്തിൽ വെള്ളം വെച്ച് അതിന്റെ മേലെ ബ്രെഡ് ബാറ്റർ ഒഴിച്ച പാത്രം വെച്ച് കൊടുക്കാം ഇനി അടച്ചു വെച്ച് 8മിനുട്ട് വേവിക്കാം….8മിനിറ്റിന് ശേഷം പാത്രം തുറന്നാൽ ബ്രെഡ് പുഡ്ഡിംഗ് തയ്യാറായിട്ടുണ്ടാവും.. ഇനി ഇത് ചൂടാറാൻ മാറ്റി വെക്കാം…

ഇനിയൊരു പാ ത്രത്തിലേക്ക് 2കപ്പ്‌ പാലും 2tbsp കസ്റ്റർഡ് പൗഡറും ആവശ്യത്തിനുള്ള പഞ്ചസാരയും ഇട്ടു കുറുക്കി എടുക്കാം…. കുറുക്കി വന്നാൽ തീ ഓഫ്‌ ചെയ്ത് മാറ്റിവെക്കാം

ഇനി നേരത്തെ തയ്യാറാക്കിയ ബ്രെഡ് പുഡ്ഡിംഗ് മേലെ കസ്റ്റർഡ് മിക്സ്‌ ഒഴിച്ചു കൊടുക്കാം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം മേലെ സെർവ് ചെയ്യാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.