ഫ്രഞ്ച് ഫ്രൈസ്

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ ഈസിയായി തയ്യാറാക്കാം.

ഇതിനായി മീഡിയം വലിപ്പത്തിലുള്ള മൂന്നോ നാലോ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞു നന്നായി കഴുകിയതിനുശേഷം നീളത്തിൽ മുറിച്ചെടുക്കുക, ഒരു പാത്രത്തിൽ വെള്ളം എടുത്തതിനുശേഷം അതിലേക്ക് പഞ്ചസാരയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യണം, ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർത്ത് കൊടുത്തു ഫ്രീസറിൽ 15 മിനിറ്റ് നേരം വയ്ക്കുക, ശേഷം എടുത്തു വെള്ളം കളഞ്ഞതിനുശേഷം ഒന്നുകൂടി കഴുകാം. ഒരു കോട്ടൺ ടൗവലിലേക്ക് ഇട്ടുകൊടുത്തു,ടിഷ്യൂ പേപ്പർ ഉപയോഗിച്ച് വെള്ളം നന്നായി തുടച്ചു മാറ്റണം, ഇനി ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക, ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് വീണ്ടും ഫ്രീസറിൽ 15 മിനിറ്റ് വയ്ക്കണം ശേഷം എടുത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വീണ്ടും ഫ്രൈ ചെയ്യുക ക്രിസ്പി ഫ്രഞ്ച് ഫ്രൈസ് റെഡി.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook With Us