ട്രെൻഡിങ് ആയിട്ടുള്ള സ്ട്രീറ്റ് സ്റ്റൈൽ പനീർ ഗ്രേവി കറി.
ആദ്യം 100 ഗ്രാം പനീർ ചെറിയ കഷണങ്ങളായി മിക്സി ജാറിൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് മുക്കാൽ കപ്പ് പാൽ ഒഴിച്ച് നല്ല ക്രീമി യായി അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കാം , ശേഷം ഒരു ടീസ്പൂൺ ജീരകവും, ഒരു ടേബിൾ സ്പൂൺ കസൂരിമേത്തിയും ചേർത്ത് കൊടുത്ത ഒന്ന് റോസ്റ്റ് ചെയ്യണം, അടുത്തതായി ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത്, ഒരു ടീസ്പൂൺ പച്ചമുളക് അരിഞ്ഞത്, സവാള പൊടിയായി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുത്തു വഴറ്റാം . സവാള നല്ല സോഫ്റ്റ് ആയി വന്നാൽ രണ്ട് ടേബിൾസ്പൂൺ സ്പ്രിങ് ഒണിയനും , രണ്ട് ടേബിൾസ്പൂൺ മല്ലിയിലയും ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക. അടുത്തതായി മസാലപ്പൊടികൾ ചേർക്കാം അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം
മസാലകളുടെ പച്ച മണം മാറി വന്നാൽ പനീർ പേസ്റ്റ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ഗ്രേവി നല്ല തിക്കായി വന്നാൽ തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് സർവ് ചെയ്തു കൊടുക്കാം.
വീണ്ടും ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം, ഇതിലേക്ക് ഒരു ടീസ്പൂൺ ഓയിലും, ഒരു ടീ സ്പൂൺ ബട്ടറും ചേർത്ത് ചൂടാക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ കസൂരിമേത്തി, രണ്ട് ടേബിൾ സ്പൂൺ വെളുത്ത എള്ള് എന്നിവ ചേർത്ത് മിക്സ് ചെയ്യുക, അടുത്തതായി സവാള, ക്യാപ്സിക്കം എന്നിവ വലിയ കഷണങ്ങളായി കട്ട് ചെയ്ത് ചേർത്തുകൊടുക്കാം. കൂടെ 100ഗ്രാം പനീർ ക്യൂബ്സ് ചേർക്കാം, ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കണം, ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ഇതിലേക്ക് മസാല എല്ലാം പിടിച്ചുകഴിഞ്ഞാൽ അവസാനമായി കുറച്ച് മല്ലിയിലയും നാരങ്ങാനീരും ചേർത്ത് കൊടുത്തു വീണ്ടും മിക്സ് ചെയ്തതിനുശേഷം നേരത്തെ സർവ് ചെയ്തു വെച്ച ക്രീമി പനീറിലേക്ക് ഇത് ചേർത്തു കൊടുത്തു മിക്സ് ചെയ്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Hebbars Kitchen