Advertisement

രുചികരമായ നോമ്പ് സ്പെഷ്യൽ മട്ടൻ കബാബ് റെസിപ്പി.

അരക്കിലോ എല്ലില്ലാത്ത മട്ടൺ കഷണങ്ങൾ ഒരു പ്രഷർ കുക്കറിലേക്ക് ചേർത്ത് കൊടുക്കുക, കൂടെ ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ വിനാഗിരിയും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും , ചേർത്ത് മിക്സ് ചെയ്ത് നല്ലതുപോലെ തിളപ്പിക്കുക, ശേഷം ഒരു കപ്പ് വെള്ളമൊഴിച്ച് കുക്കർ കവർ ചെയ്തു നന്നായി വേവിച്ചെടുക്കുക, ഒരു ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ തൈര്, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, ബോട്ടി മസാല അര ടീസ്പൂൺ, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, അല്പം നെയ്യ്, ഒരു ടീസ്പൂൺ സോയാസോസ്, അല്പം ഉപ്പ്, ഹോട് ചിലി സോസ് എന്നിവ ചേർത്ത് കൊടുത്തു,നല്ലതുപോലെ മിക്സ് ചെയ്ത ശേഷം മട്ടൺ കഷ്ണങ്ങളിലേക്ക് തേച്ചുപിടിപ്പിക്കുക, ഇത് അര മണിക്കൂർ മാറ്റിവയ്ക്കണം, ശേഷം അല്പം മല്ലിയിലയും, മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോറും ചേർത്ത് വീണ്ടും നന്നായി കോട്ട് ചെയ്തെടുക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Cooking With Sariya