Blog

  • നൈജീരിയൻ എഗ്ഗ് റോൾസ്

    നൈജീരിയൻ എഗ്ഗ് റോൾസ്

    നൈജീരിയൻ സ്പെഷ്യൽ എഗ്ഗ് റോൾസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

    ഇതിനു വേണ്ടത്

    മൈദ നാല് കപ്പ്

    പഞ്ചസാര കാൽകപ്പ്

    ബേക്കിങ് പൗഡർ

    ഉപ്പ്

    ബട്ടർ 100 ഗ്രാം

    പാൽ ഒരു കപ്പ്

    മുട്ട രണ്ട്

    പുഴുങ്ങിയ മുട്ട പന്ത്രണ്ടെണ്ണം

    ഇഞ്ചി

    പൈനാപ്പിൾ ഫ്ലേവർ

    എണ്ണ

    ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുക്കണം, അരിച്ചു വേണം ചേർക്കാൻ, ഇതിലേക്ക് പഞ്ചസാര, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യാം, ഇതിലേക്ക് രണ്ടു മുട്ട പൈനാപ്പിൾ ഫ്ലേവർ, ഇഞ്ചി ഗ്രേറ്റ് ചെയ്തത്, എന്നിവ കൂടി ചേർക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം കൈ ഉപയോഗിച്ച് കുറച്ച് സോഫ്റ്റ് മാവ് ആക്കി മാറ്റാം. ഇത് ഒരു തുണികൊണ്ട് മൂടി ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക, കുറച്ചു സമയത്തിനു ശേഷം എടുത്തു നല്ലതുപോലെ വീണ്ടും കുഴച്ച്തിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റാം, ഓരോന്നും എടുത്ത് ചെറുതായി പരത്തി അതിനകത്തേക്ക് മുട്ട പുഴുങ്ങിയത് മുഴുവനായി വച്ചുകൊടുത്തു നന്നായി കവർ ചെയ്തെടുക്കാം ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    LifeWithRozy

  • ചോക്കലേറ്റ് കേക്ക്

    ചോക്കലേറ്റ് കേക്ക്

    അഞ്ചു മിനിറ്റിൽ കിടിലൻ ചോക്ലേറ്റ് കേക്ക്, വിത്തൗട്ട് ബേക്കിംഗ്.

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    വെള്ളം

    ചോക്ലേറ്റ് കുക്കീസ് -150 ഗ്രാം

    ബട്ടർ -80 ഗ്രാം

    ബനാന

    ആപ്പിൾ

    പ്ലം ചീസ് – 500ഗ്രാം

    മിൽക്ക് ക്രീം -100 ഗ്രാം

    കണ്ടൻസ്ഡ് മിൽക്ക് -50ഗ്രാം

    ചോക്ലേറ്റ് -400 ഗ്രാം

    ആദ്യം ഒരു ഗ്ലാസ് ടംബ്ലറിലേക്ക് വെള്ളം നിറച്ച് രണ്ടു സൈഡിലും ഓരോ സ്പൂൺ വച്ചതിനുശേഷം ഫ്രീസറിൽ വെച്ചു കൊടുക്കുക.ചോക്ലേറ്റ് ബിസ്ക്കറ്റ് ഒരു ബൗളിലേക്ക് ചേർത്ത് പൊടിച്ചെടുക്കാം, ശേഷം ഇതിലേക്ക് മെൽറ്റ് ചെയ്ത ബട്ടർ ചേർത്ത് കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. ആപ്പിളും , ബനാനയും ചെറിയ കഷണങ്ങളായി മരിച്ചതിനു ശേഷം മാറ്റിവയ്ക്കാം. പ്ലം ചീസ് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക അതിലേക്ക് മിൽക്ക് ക്രീം, മിൽക്ക് മെയ്ഡ് കൂട്ടിച്ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു ബൗളിലേക്ക് ഡാർക്ക് ചോക്ലേറ്റ് ചേർത്ത് കൊടുത്ത് ഡബിൾ ബോയിലിംഗ് മെത്തേഡ് ലൂടെ മെൽറ്റ് ചെയ്തെടുക്കാം,ശേഷം ഒരു ഗ്ലാസ് ടംബ്ലറിലേക്ക് ഒഴിച്ച് കൊടുക്കുക. നേരത്തെ ഫ്രീസ് ചെയ്യാൻ വെച്ചിരുന്ന ഐസ് എടുത്തു ഈ ചോക്ലേറ്റ് ലേക്ക് മുക്കി കൊടുക്കുക മുകൾവശം മുങ്ങാതെ നോക്കണം, ശേഷം ഐസിൽ നിന്നും ചോക്ലേറ്റ് വിട്ടുവരുമ്പോൾ അതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചീസ് ക്രീം ചേർത്ത് കൊടുക്കുക ,അതിനുമുകളിലായി മുറിച്ചെടുത്ത ബനാന വെച്ചുകൊടുത്തു വീണ്ടും ക്രീം ചേർക്കാം ശേഷം ബിസ്ക്കറ്റ് പൗഡർ ചേർത്ത് കൊടുക്കാം, വീണ്ടും ക്രീം ആക്കിയതിനു ശേഷം അതിനുമുകളിലായി മുറിച്ചെടുത്ത ആപ്പിൾ വച്ചു കൊടുക്കാം, വീണ്ടും ക്രീം ആക്കിയതിനു ശേഷം ഏറ്റവും മുകളിലായി ബിസ്ക്കറ്റ് പൊടി ചേർത്ത് നല്ലതുപോലെ ടൈറ്റ് ആക്കാം ഇനി മുറിച്ചെടുത്ത് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful and quick

  • Untitled post 37361

    ജലാറ്റിൻ,ചൈന ഗ്രാസ് ഇതൊന്നും ചേർക്കാതെ തയ്യാറാക്കിയ നല്ല സോഫ്റ്റ് മിൽക്ക് പുഡിങ്

    ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് വാനില എസൻസും, ആവശ്യത്തിനുള്ള മധുരവും, 100ഗ്രാം കോൺ സ്റ്റാർച്ചും ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക, നല്ലതുപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ സ്റ്റോവ് ലേക്ക് മാറ്റി തീ ഓൺ ചെയ്യാം നന്നായി ഇളക്കിക്കൊണ്ടിരിക്കണം നല്ല കട്ടിയായി വന്നാൽ തീ ഓഫ് ചെയ്ത് ഒരു മോൾഡിലേക്ക് ഒഴിച്ചു കൊടുക്കാം. നന്നായി ചൂടാറിയതിനു ശേഷം ഒരു പ്ലാസ്റ്റിക് വെച്ച് റാപ്പ് ചെയ്തു ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Useful and quick

  • മൈസൂർ ബോണ്ട

    മൈസൂർ ബോണ്ട

    ഫേമസ് ആയ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് മൈസൂർ ബോണ്ട എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് കാണാം.

    ഒരു വലിയ മിക്സിങ് ബൗളിലേക്ക് ബേക്കിംഗ് സോഡാ, ജീരകം ഉപ്പ് ,തൈര്, എണ്ണ, വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് മൈദ ചേർത്ത് കൊടുത്തത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചു മീഡിയം ലൂസ് ആയ മാവ് തയ്യാറാക്കുക. ഇത് കൈകൊണ്ട് എടുത്ത് ചെറിയ ബോളുകൾ ആക്കി എണ്ണയിലേക്ക് ചേർത്തുകൊടുക്കാം, നല്ല ഗോൾഡ് നിറമാകുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Big Food Zone

  • സ്പിനാച്,കോൺ സാൻഡ്വിച്

    സ്പിനാച്,കോൺ സാൻഡ്വിച്

    ചീരയും, ചോളവും ചേർത്തു തയ്യാറാക്കിയ ഹെൽത്തി സ്റ്റാൻഡ് വിച് റെസിപ്പി

    ഇതിനായി വേണ്ട ചേരുവകൾ

    ബട്ടർ- മൂന്ന് ടേബിൾസ്പൂൺ

    വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ

    സവാള -കാൽ കപ്പ്

    സ്വീറ്റ് കോൺ -അരക്കപ്പ്

    ചീര -ഒരു കപ്പ്

    ഉപ്പ്

    മുളക് ചതച്ചത് -ഒരു ടീസ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മൈദ -രണ്ട് ടേബിൾ സ്പൂൺ

    തണുത്ത പാൽ -ഒരു കപ്പ്

    ചീസ് മൂന്ന് ടേബിൾസ്പൂൺ

    ബ്രെഡ് -പത്തെണ്ണം

    ആദ്യം ഒരു പാൻ അടുപ്പിൽവെച്ച് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക, അതിലേക്ക് വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക, അതിനുശേഷം സവാളയും കൂടി ചേർത്ത് വഴറ്റാം ,അടുത്തതായി സ്വീറ്റ്കോൺ ചേർത്തുകൊടുക്കാം, നന്നായി മിക്സ് ചെയ്തതിനു ശേഷം ഉപ്പും, മുളകു ചതച്ചതും, കുരുമുളകു പൊടിയും ചേർത്തു നല്ലതുപോലെ വീണ്ടും മിക്സ് ചെയ്യാം. അടുത്തതായി ചെറുതായി അരിഞ്ഞെടുത്ത ചീര ചേർക്കാം, ചീര നന്നായി വെന്തുകഴിഞ്ഞാൽ ഇത് ഒരു സൈഡിലേക്ക് മാറ്റി വെക്കാം. വീണ്ടും ഒരു പാൻ വച്ച് ബട്ടർ ചേർത്ത് ചൂടാക്കിയതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്ത് മിക്സ് ചെയ്യാം മൈദ നന്നായി മിക്സ് ആയി വന്നാൽ പാലൊഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക, നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കോൺ ചീര മിക്സ് ചേർത്ത് വീണ്ടും ഇളക്കി കൊടുക്കാം, ഇത് നന്നായി മിക്സ് ആയാൽ ഗ്രേറ്റ് ചെയ്ത് ചീസ് ഇതിലേക്ക് ചേർക്കാം, നന്നായി യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം. ഇനി ബ്രെഡ് എടുത്ത് അതിലേക്ക് ഈ മിക്സ് വച്ചു കൊടുക്കുക മറ്റൊരു ബ്രഡ് ഉപയോഗിച്ച് കവർ ചെയ്ത് ബട്ടർ തേച്ചു ടോസ്സ്റ്റ് ചെയ്തെടുക്കാം ഇനി മുറിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Indi Spice

  • ബാദുഷ

    ബാദുഷ

    രുചികരമായ ഒരു സ്വീറ്റാണ് ബാദുഷ ,ഇത് ഈസിയായി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം.

    ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കുക, അൽപം ബേക്കിംഗ് പൗഡറും, ഒരു പിഞ്ചു ഉപ്പും, അരക്കപ്പ് നെയ്യും ഇതിലേക്ക് ചേർത്ത് കൊടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ,അല്പം വെള്ളവും കൂടി ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം, ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തി ലയർ ആക്കിയതിനു ശേഷം വീണ്ടും കട്ട് ചെയ്തു ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇതിനെ കൈവെള്ളയിൽ വെച്ച് ഒന്ന് പ്രസ് ചെയ്ത് നടുഭാഗം ഹോൾ ഇട്ടുകൊടുക്കാം ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കണം ഫ്രൈ ചെയ്തെടുത്ത ബാദുഷ ഷുഗർ സിറപ്പിലേക്ക് ഇട്ട് നന്നായി സോക്ക് ചെയ്തെടുക്കുക.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Mads Cook

  • ചൈനീസ് ചിക്കൻ ബിരിയാണി

    ചൈനീസ് ചിക്കൻ ബിരിയാണി

    ചൈനീസ് സ്റ്റൈലിൽ വെജിറ്റബിൾസ് ചേർത്ത് തയ്യാറാക്കിയ ചിക്കൻ ബിരിയാണി റെസിപ്പി.

    ആദ്യം പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക, ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്തു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയതിനുശേഷം അരക്കിലോ എല്ലില്ലാത്ത ചെറിയ ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം, കഷണങ്ങൾ നന്നായി വെന്തതിനു ശേഷം ഒരു ടേബിൾ സ്പൂൺ മുളക് ചതച്ചത് രണ്ട് ചിക്കൻ സ്റ്റോക്ക്, പാപ്രിക പൗഡറും അര ടീസ്പൂൺ ഉണക്ക മുളക് ചതച്ചതും ചേർത്ത് കൊടുക്കാം, ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു ടീസ്പൂൺ ഹോട്ട് സോസും, വിനഗറും ഒരു ടേബിൾ സ്കൂൾ തൈരും ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യാം ,ശേഷം ഒരു കപ്പ് വെജിറ്റബിൾസ് ചേർത്തുകൊടുക്കാം (ഗ്രീൻപീസ്, ക്യാരറ്റ്, ബീൻസ്) ഇതൊന്നു മിക്സ് ചെയ്തതിനു ശേഷം സവാള, ക്യാപ്സിക്കം, തക്കാളി എന്നിവ നീളത്തിൽ അരിഞ്ഞത് ഒരു കപ്പ് ചേർത്തുകൊടുക്കാം. അടുത്തതായി ഒരു കപ്പ് ക്യാബേജ് കൂടി ഇതിലേക്ക് ചേർക്കാം കൂടെ സ്പ്രിംഗ് ഒണിയൻ ചേർക്കാം, ഇതെല്ലാം നല്ലതുപോലെ വേവിക്കുക , മറ്റൊരു പാനിൽ മൂന്ന് കപ്പ് ബസുമതി റൈസ് വേവിച്ച് എടുത്തു മാറ്റി വെക്കുക. ഒരു ചെറിയ ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ചു ഒഴിച്ച് അതിലേക്ക് ഉപ്പ് കുരുമുളകുപൊടി ഓറഞ്ച് കളർ എന്നിവ ചേർത്ത് മിക്സ് ചെയ്യണം.ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ചു കൊടുത്തു നന്നായി സ്ക്രാബിൾ ചെയ്തെടുത്തു മാറ്റിവയ്ക്കാം ഇനി ദം ചെയ്യാനായി ഒരു വലിയ പാൻ എടുത്തു അതിലേക്ക് ആദ്യം വേവിച്ച ചോറ് ചേർത്ത് കൊടുക്കുക, അതിനുമുകളിലായി വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും ചിക്കനും ചേർക്കാം കൂടെ സ്പ്രിംഗ് ഒണിയൻ കൂടെ ചേർത്ത് അടുത്ത ലെയർ ചോറ് ചേർത്ത് കൊടുക്കുക, ഏറ്റവും മുകളിലായി scramble ചെയ്ത മുട്ട ചേർത്തുകൊടുക്കാം അല്പം വെള്ളമൊഴിച്ച് പാൻ നല്ലതുപോലെ മൂടി 5 മിനിറ്റ് ചെറിയ തീയിൽ ദം ചെയ്ത് എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking With Sariya