അഞ്ചു മിനിറ്റിൽ കിടിലൻ ചോക്ലേറ്റ് കേക്ക്, വിത്തൗട്ട് ബേക്കിംഗ്.
ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ
വെള്ളം
ചോക്ലേറ്റ് കുക്കീസ് -150 ഗ്രാം
ബട്ടർ -80 ഗ്രാം
ബനാന
ആപ്പിൾ
പ്ലം ചീസ് – 500ഗ്രാം
മിൽക്ക് ക്രീം -100 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് -50ഗ്രാം
ചോക്ലേറ്റ് -400 ഗ്രാം
ആദ്യം ഒരു ഗ്ലാസ് ടംബ്ലറിലേക്ക് വെള്ളം നിറച്ച് രണ്ടു സൈഡിലും ഓരോ സ്പൂൺ വച്ചതിനുശേഷം ഫ്രീസറിൽ വെച്ചു കൊടുക്കുക.ചോക്ലേറ്റ് ബിസ്ക്കറ്റ് ഒരു ബൗളിലേക്ക് ചേർത്ത് പൊടിച്ചെടുക്കാം, ശേഷം ഇതിലേക്ക് മെൽറ്റ് ചെയ്ത ബട്ടർ ചേർത്ത് കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. ആപ്പിളും , ബനാനയും ചെറിയ കഷണങ്ങളായി മരിച്ചതിനു ശേഷം മാറ്റിവയ്ക്കാം. പ്ലം ചീസ് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക അതിലേക്ക് മിൽക്ക് ക്രീം, മിൽക്ക് മെയ്ഡ് കൂട്ടിച്ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു ബൗളിലേക്ക് ഡാർക്ക് ചോക്ലേറ്റ് ചേർത്ത് കൊടുത്ത് ഡബിൾ ബോയിലിംഗ് മെത്തേഡ് ലൂടെ മെൽറ്റ് ചെയ്തെടുക്കാം,ശേഷം ഒരു ഗ്ലാസ് ടംബ്ലറിലേക്ക് ഒഴിച്ച് കൊടുക്കുക. നേരത്തെ ഫ്രീസ് ചെയ്യാൻ വെച്ചിരുന്ന ഐസ് എടുത്തു ഈ ചോക്ലേറ്റ് ലേക്ക് മുക്കി കൊടുക്കുക മുകൾവശം മുങ്ങാതെ നോക്കണം, ശേഷം ഐസിൽ നിന്നും ചോക്ലേറ്റ് വിട്ടുവരുമ്പോൾ അതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചീസ് ക്രീം ചേർത്ത് കൊടുക്കുക ,അതിനുമുകളിലായി മുറിച്ചെടുത്ത ബനാന വെച്ചുകൊടുത്തു വീണ്ടും ക്രീം ചേർക്കാം ശേഷം ബിസ്ക്കറ്റ് പൗഡർ ചേർത്ത് കൊടുക്കാം, വീണ്ടും ക്രീം ആക്കിയതിനു ശേഷം അതിനുമുകളിലായി മുറിച്ചെടുത്ത ആപ്പിൾ വച്ചു കൊടുക്കാം, വീണ്ടും ക്രീം ആക്കിയതിനു ശേഷം ഏറ്റവും മുകളിലായി ബിസ്ക്കറ്റ് പൊടി ചേർത്ത് നല്ലതുപോലെ ടൈറ്റ് ആക്കാം ഇനി മുറിച്ചെടുത്ത് കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful and quick