ചീരയും, ചോളവും ചേർത്തു തയ്യാറാക്കിയ ഹെൽത്തി സ്റ്റാൻഡ് വിച് റെസിപ്പി
ഇതിനായി വേണ്ട ചേരുവകൾ
ബട്ടർ- മൂന്ന് ടേബിൾസ്പൂൺ
വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ
സവാള -കാൽ കപ്പ്
സ്വീറ്റ് കോൺ -അരക്കപ്പ്
ചീര -ഒരു കപ്പ്
ഉപ്പ്
മുളക് ചതച്ചത് -ഒരു ടീസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
മൈദ -രണ്ട് ടേബിൾ സ്പൂൺ
തണുത്ത പാൽ -ഒരു കപ്പ്
ചീസ് മൂന്ന് ടേബിൾസ്പൂൺ
ബ്രെഡ് -പത്തെണ്ണം
ആദ്യം ഒരു പാൻ അടുപ്പിൽവെച്ച് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക, അതിലേക്ക് വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക, അതിനുശേഷം സവാളയും കൂടി ചേർത്ത് വഴറ്റാം ,അടുത്തതായി സ്വീറ്റ്കോൺ ചേർത്തുകൊടുക്കാം, നന്നായി മിക്സ് ചെയ്തതിനു ശേഷം ഉപ്പും, മുളകു ചതച്ചതും, കുരുമുളകു പൊടിയും ചേർത്തു നല്ലതുപോലെ വീണ്ടും മിക്സ് ചെയ്യാം. അടുത്തതായി ചെറുതായി അരിഞ്ഞെടുത്ത ചീര ചേർക്കാം, ചീര നന്നായി വെന്തുകഴിഞ്ഞാൽ ഇത് ഒരു സൈഡിലേക്ക് മാറ്റി വെക്കാം. വീണ്ടും ഒരു പാൻ വച്ച് ബട്ടർ ചേർത്ത് ചൂടാക്കിയതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്ത് മിക്സ് ചെയ്യാം മൈദ നന്നായി മിക്സ് ആയി വന്നാൽ പാലൊഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക, നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കോൺ ചീര മിക്സ് ചേർത്ത് വീണ്ടും ഇളക്കി കൊടുക്കാം, ഇത് നന്നായി മിക്സ് ആയാൽ ഗ്രേറ്റ് ചെയ്ത് ചീസ് ഇതിലേക്ക് ചേർക്കാം, നന്നായി യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം. ഇനി ബ്രെഡ് എടുത്ത് അതിലേക്ക് ഈ മിക്സ് വച്ചു കൊടുക്കുക മറ്റൊരു ബ്രഡ് ഉപയോഗിച്ച് കവർ ചെയ്ത് ബട്ടർ തേച്ചു ടോസ്സ്റ്റ് ചെയ്തെടുക്കാം ഇനി മുറിച്ചെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Indi Spice
